QuoteThe setback in Chandrayaan landing has only made India’s resolve to land on the moon even stronger: PM Modi
QuoteDespite setbacks in landing, we must remember that Chandryaan had quite successful journey until now: Prime Minister Modi
QuoteWe must not be disappointed that Chandrayaan was not able to land on the moon, instead, we need to learn from our mistakes and keep going till we are successful: PM Modi

ഐ.എസ്.ആര്‍.ഒ. ആസ്ഥാനവുമായുള്ള ചന്ദ്രയാന്‍ ദൗത്യം രണ്ടിന്റെ ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ 2 താഴ്ന്നിറങ്ങുന്നതിനു ബംഗളുരുവില്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരോടൊപ്പം സാക്ഷ്യംവഹിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: 'അവര്‍ പരമാവധി നന്നായി പ്രവര്‍ത്തിക്കുകയും ഇന്ത്യയെ അഭിമാനപൂര്‍ണമാക്കുകയും ചെയ്തു. ഇതു ധൈര്യപൂര്‍വം നിലനില്‍ക്കേണ്ട നിമിഷങ്ങളാണ്; നാം ധൈര്യപൂര്‍വം നിലകൊള്ളുകതന്നെ ചെയ്യും!'
ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി പ്രധാനമന്ത്രി പറഞ്ഞു: 'രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ ശ്രമവും യാത്രയും മൂല്യമാര്‍ന്നതാണ്'.
'നിങ്ങളാണു ഭാരത മാതാവിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നവര്‍. അതിനായി നിങ്ങള്‍ കഠിനപ്രയത്‌നം ചെയ്യുന്നു. ഭാരത മാതാവിന് അഭിമാനം പകരാനുള്ള മനക്കരുത്തും നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്കുണ്ട്.'
'കഴിഞ്ഞ രാത്രി നിങ്ങള്‍ക്ക് അനുഭവപ്പെട്ട നിരാശയും വികാരങ്ങളും എനിക്കു തിരിച്ചറിയാന്‍ സാധിച്ചു. പേടകത്തില്‍നിന്നുള്ള ആശയവിനിമയം നിലച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ട്. എന്നാല്‍, അവയ്‌ക്കൊക്കെ നിങ്ങള്‍ ഉത്തരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പാണ്. ഇതിനു പിന്നില്‍ കഠിനാധ്വാനം ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം.'

|

'യാത്രയില്‍ നമുക്കു ചെറിയ തിരിച്ചടി സംഭവിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍, അതു ലക്ഷ്യം നേടാനുള്ള നമ്മുടെ ഉല്‍സാഹത്തെയോ ആവേശത്തെയോ തളര്‍ത്തരുത്'.
നമ്മുടെ നിശ്ചയദാര്‍ഢ്യത്തിന് ഇപ്പോള്‍ കരുത്തേറുകയാണ്. 
'ശാസ്ത്രജ്ഞരായ നമ്മുടെ സഹോദരീസഹോദരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ രാത്രി രാജ്യമൊന്നാകെ ഉണര്‍ന്നിരിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിന് അടുത്തെത്താന്‍ കഴിഞ്ഞു എന്നതു വളരെയധികം പ്രശംസനീയമാണ്'.
'നമുക്കു നമ്മുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചും ശാസ്ത്രജ്ഞരെക്കുറിച്ചും അഭിമാനമുണ്ട്. അവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും നമ്മുടെ പൗരന്‍മാരുടേതു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരുടെകൂടി ജീവിതം മെച്ചമാര്‍ന്നതാക്കി. ഒട്ടേറെ പേര്‍ക്കു മെച്ചപ്പെട്ട ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ഉയര്‍ന്ന ജീവിത നിലവാരം നേടാനായതു നവീന ആശയങ്ങളോട് അവര്‍ വെച്ചുപുലര്‍ത്തുന്ന ആവേശത്തിന്റെ ഫലമായാണ്.'
'ആഹ്ലാദിക്കാന്‍ പല അവസരങ്ങളും ഉണ്ടാകുമെന്ന് ഇന്ത്യക്ക് അറിയാം.'
'ബഹിരാകാശ പദ്ധതിയെക്കുറിച്ചാണെങ്കില്‍, അത്തരം അവസരം വരാനിരിക്കുന്നതേ ഉള്ളൂ.'
'പുതിയ അതിരുകള്‍ തേടിപ്പിടിക്കേണ്ടതുണ്ട്; പുതിയ സ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതുണ്ട്. നാം അവസരത്തിനൊത്ത് ഉയരുകയും വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുകയും ചെയ്യും.'
'നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്കു പറയാനുള്ളത് ഇന്ത്യ നിങ്ങള്‍ക്കൊപ്പമാണ് എന്നാണ്. മറ്റാരും ചെന്നെത്തിയിട്ടില്ലാത്ത ഇടത്ത് എത്തിച്ചേരാന്‍ ശ്രമിച്ചു എന്നതു നിങ്ങളെ സംബന്ധിച്ചു സ്വാഭാവികം മാത്രം.'

|

'എത്രത്തോളം സാധിക്കുമോ, അത്രത്തോളം അടുത്തെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞു. ഈ ശ്രമവും യാത്രയും അര്‍ഥവത്തായിരുന്നു എന്ന് അഭിമാനപൂര്‍വം പറയാന്‍ എനിക്കു സാധിക്കും. നമ്മുടെ സംഘം കഠിനാധ്വാനം ചെയ്യുകയും ഏറെ ദൂരം യാത്ര ചെയ്യുകയും ചെയ്തു. ഈ പാഠങ്ങള്‍ നമുക്കൊപ്പം എന്നും ഉണ്ടാകും.'
'ഇന്നത്തെ പാഠങ്ങള്‍ നമുക്കു കരുത്തുറ്റതും മികച്ചതുമായ നാളെകളെ സമ്മാനിക്കും.'
'നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കുടുംബങ്ങളോടു ഞാന്‍ നന്ദി പറയുന്നു. നിശ്ശബ്ദമെങ്കിലും അവര്‍ നല്‍കിയ വിലയേറിയ പിന്‍തുണയാണു നമ്മുടെ യത്‌നത്തിന് ഏറ്റവും കൂടുതല്‍ പിന്‍തുണയായിത്തീര്‍ന്നത്.'
'സഹോദരീ സഹോദരന്‍മാരേ, ഉല്‍പതിഷ്ണുത്വവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്ത്യന്‍ ധര്‍മചിന്തയുടെ കേന്ദ്രബിന്ദു. മഹത്തായ ചരിത്രത്തില്‍ നമ്മെ തകര്‍ത്തുകളയാവുന്ന നിമിഷങ്ങളെ പലപ്പോഴും നാം നേരിട്ടിട്ടുണ്ട്. എങ്കിലും നാം ഒരിക്കലും പിന്‍വാങ്ങിയില്ല. ഇക്കാരണത്താലാണു നമ്മുടെ സംസ്‌കാരം ഉയര്‍ന്നുനില്‍ക്കുന്നത്.'
'നാം ചരിത്രപരമായ നേട്ടം കരസ്ഥമാക്കി. പരാജയങ്ങള്‍ ഐ.എസ്.ആര്‍.ഒയെ തളര്‍ത്തില്ലെന്ന് എനിക്കറിയാം.'
'ഒരു പുതിയ പ്രഭാതവും മെച്ചപ്പെട്ട നാളെയും ഉണ്ടാകും. ഫലത്തെക്കുറിച്ചോര്‍ത്തു വ്യസനിക്കാതെ മുന്നോട്ടുപോകുന്നതാണു നമ്മുടെ പാരമ്പര്യം.'
എനിക്കു നിങ്ങളില്‍ വിശ്വാസമുണ്ട്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ എന്റെ സ്വപ്‌നങ്ങളേക്കാള്‍ വലുതാണ്. നിങ്ങളുടെ പ്രതീക്ഷകളില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രചോദനം ലഭിക്കാനാണു ഞാന്‍ നിങ്ങളെ സമീപിച്ചത്. നിങ്ങള്‍ പ്രചോദനത്തിന്റെ കടലാണെന്നു പറഞ്ഞാല്‍പ്പോരാ, പ്രചോദനത്തിന്റെ ജീവിക്കുന്ന നിദര്‍ശനമാണ്. 

|

ഞാന്‍ നിങ്ങളെ ഒരോരുത്തരെയും അഭിനന്ദിക്കുകയും നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. 

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India’s urban boom an oppurtunity to build sustainable cities: Former housing secretary

Media Coverage

India’s urban boom an oppurtunity to build sustainable cities: Former housing secretary
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 13
July 13, 2025

From Spiritual Revival to Tech Independence India’s Transformation Under PM Modi