ഭൂമിയുടെ പുനസ്ഥാപനം ഉള്‍പ്പെടെ ബഹുതല പ്രയോഗങ്ങള്‍ക്കായി വിദൂര സംവേദനത്തേയും ബഹിരാകാശ സാങ്കേതിക വിദ്യയേയും നമ്മള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതില്‍ അഭിമാനംകൊള്ളുന്നു: പ്രധാനമന്ത്രി
ഓരോ തുള്ളിക്കും കൂടുതല്‍ വിളകള്‍ എന്ന മുദ്രാവാക്യവുമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം ഞങ്ങള്‍ സീറോ ബജറ്റ് പ്രകൃതി കൃഷിയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.: പ്രധാനമന്ത്രി മോദി

ഇന്ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ (യു.എന്‍.സി.സി.ഡി) 14-ാമത് പാര്‍ട്ടീസ് ഓഫ് കോണ്‍ഫറന്‍സിലെ (സി.ഒ.പി14) ഉന്നതതല വിഭാഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു.

 

രണ്ടുവര്‍ഷത്തേക്ക് സഹ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ വളരെ കാര്യക്ഷമമായ സംഭാവന നല്‍കുന്നതിനായി ഇന്ത്യ ഉറ്റുനോക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നമ്മള്‍ ഇന്ത്യയില്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌ക്കാരപ്രകാരം ഭൂമിയെ പുണ്യമായി പരിണഗിക്കുകയും മാതാവായി കണക്കാക്കുകയുമാണ് ചെയ്യുന്നത്.

”ലോകത്തെ മൂന്നില്‍ രണ്ടു രാജ്യങ്ങളെ മരൂഭൂമിവല്‍ക്കരണം ബാധിക്കുന്നുവെന്ന് അറിയുന്നത് നിങ്ങള്‍ക്ക് ഞെട്ടലുളവാക്കും. ലോകം അഭിമുഖീകരിക്കുന്ന ജലപ്രതിസന്ധിയെ അഭിസംബോധനചെയ്യുന്ന കര്‍മപദ്ധതിക്കൊപ്പം സംയുക്തമായി ഭൂമിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടവും ഇത് അനിവാര്യമാക്കുകയാണ്. ജലവിതരണം വര്‍ദ്ധിപ്പിക്കല്‍, വെള്ളത്തിന്റെ പുനര്‍ശാക്തീകരണം(റീചാര്‍ജ്ജ്) വര്‍ധിപ്പിക്കല്‍, വെള്ളം ഒഴുകിപ്പോകുന്നത് മന്ദഗതിയിലാക്കുക മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുക എന്നിവയൊക്കെ ഭൂമി-ജല സംയോജിത തന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളുമാണ്. ഭൂമിയുടെ അധഃപതനം സമഭാവന തന്ത്രം കേന്ദ്രമാക്കികൊണ്ട് ഒരു ആഗോ ജല കര്‍മ്മ അജണ്ടയ്ക്ക് രൂപം നല്‍കാന്‍ മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ (യു.എന്‍.സി.സി.ഡി) നേതാക്കളെ ഞാന്‍ ക്ഷണിക്കുകയാണ്”. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

”പാരിസ് സി.ഒ.പിയിലെ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാവ്യതിയാനത്തിനുള്ള ചട്ടക്കൂട് കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ അനുക്രമണികകള്‍ സമര്‍പ്പിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്. ഭൂമി, ജലം, വായു, വൃക്ഷങ്ങള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളുമായി വളരെ ആരോഗ്യകരമായ സന്തുലിതാവസ്ഥ പരിപാലിക്കുതിനുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌ക്കാരിക വേരുകളെക്കുറിച്ച് അതില്‍ എടുത്തുപറഞ്ഞിരുന്നു. സുഹൃത്തുക്കളെ, ഇന്ത്യയ്ക്ക് വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് നിങ്ങളെയൊക്കെ സന്തോഷിപ്പിക്കും. 2015നും 2017നും ഇടയ്ക്ക് ഇന്ത്യയുടെ വന, വൃക്ഷാവരണത്തില്‍ 0.8 മില്യണ്‍ ഹെക്ടറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു.

വിവിധ തരത്തിലുള്ള നടപടികളിലൂടെ വിളകളുടെ വിറ്റുവരവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പരിപാടിക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയുടെ പുനഃസ്ഥാപനം, സൂക്ഷ്മജലസേചനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഓരോ തുള്ളിക്കും കൂടുതല്‍ വിളകള്‍ എന്ന മുദ്രാവാക്യവുമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജൈവവളങ്ങളുടെ ഉപയോഗം ഞങ്ങള്‍ വര്‍ധിപ്പിക്കുകയും കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്തു. വെള്ളവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതിന് ഞങ്ങള്‍ ജലശക്തി മന്ത്രാലയം രൂപീകരിച്ചു. ഏകോപയോഗ പ്ലാസ്റ്റിക്കിന് ഇന്ത്യ വരും വര്‍ഷങ്ങളില്‍ അവസാനം കുറിയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”സുഹൃത്തുക്കളെ, മനുഷ്യശാക്തീകരണം പരിസ്ഥിതിയുടെ അവസ്ഥയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതാണ്. അത് കൂടുതല്‍ ജലസ്രോതസുകളെ ഉപയോഗപ്പെടുത്തുന്നതോ, അല്ലെങ്കില്‍ ഏകോപയോഗ പ്ലാസ്റ്റുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതോ ആകട്ടെ, അവയ്ക്ക് മുന്നോട്ടുള്ള വഴിയെന്നത് സ്വഭാവത്തിലെ മാറ്റമാണ്. സമുഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് എന്തെങ്കിലും നേടണമെന്നു തീരുമാനിക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതായി നമുക്ക് കാണാം. നമുക്ക് ചട്ടക്കൂടുകള്‍ എത്രയെണ്ണം വേണെങ്കിലും അവതരിപ്പിക്കാം, എന്നാല്‍ യഥാര്‍ത്ഥമാറ്റം കൊണ്ടുവരുന്നത് അടിത്തട്ടില്‍ നടക്കുന്ന കൂട്ടായ പ്രവര്‍ത്തനമാണ്. സ്വച്ഛ് ഭാരത് മിഷനില്‍ ഇന്ത്യ ഇത് കണ്ടതാണ്, എല്ലാ വിഭാഗത്തിലുള്ള ആളുകളും പങ്കാളികളായിക്കൊണ്ട് ശുചിത്വ പരിധി ഉറപ്പാക്കി, 2014ലെ 38% ല്‍ നിന്നും ഇന്നത്തെ 99%ല്‍ അത് വര്‍ദ്ധിപ്പിച്ചു”. പ്രധാനമന്ത്രി പറഞ്ഞു.

 

 

ആഗോള അജണ്ടയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ”ഇന്ത്യയില്‍ വിജയിച്ച ഭൂമി മോശമാക്കുന്നതു തടയുന്ന (എല്‍.ഡി.എന്‍)തന്ത്രത്തിലെ ചിലതിനെക്കുറിച്ച് മനസിലാക്കാനും അത് സ്വീകരിക്കാനും താല്‍പര്യമുള്ള രാജ്യങ്ങളെ ഇന്ത്യ പിന്തുണയ്ക്കും. ഇന്നും 2030നും ഇടയ്ക്ക് ഇന്ത്യ നാശം സംഭവിച്ച ഭൂമി പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അളവ് മൊത്തം വിസ്തീര്‍ണ്ണം 21 മില്യണ്‍ ഹെ്കടറില്‍ നിന്നും 26 മില്യണ്‍ ഹെക്ടറായി ഉയര്‍ത്തുമൈന്നു ഞാന്‍ ഈ വേദിയില്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു”. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമിയുടെ അധഃപതന പ്രശ്‌നങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്കും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നതിനുമായി ഇന്ത്യയില്‍ ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷനില്‍ ഒരു മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ നമ്മള്‍ തീരുമാനിച്ചിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് ദക്ഷിണ-ദക്ഷിണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയുടെ അധഃപതനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധനചെയ്യുന്നതിന് അറിവും, സാങ്കേതികവിദ്യയും, മനുഷ്യശക്തിയുടെ പരിശീലനവും ആവശ്യപ്പെടുവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും സജീവമായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘ओम्द्यौःशान्तिः, अन्तरिक्षंशान्तिः’ എന്ന സൂക്തത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അതായത് ശാന്തി എന്നത് സമാധാനമോ അക്രമങ്ങള്‍ക്കുള്ള മറുമരുന്നോ മാത്രമല്ല എന്ന് അദ്ദേഹം വിശദീകരിച്ചു. ഇവിടെ അത് സമ്പല്‍സമൃദ്ധിയേയെയാണ് സൂചിപ്പിക്കുന്നത്. എല്ലാത്തിനും നിലനില്‍പ്പിനുള്ള ഒരു നിയമമുണ്ട്, ഒരു ഉദ്ദേശ്യമുണ്ട്, എല്ലാവരും ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കണം. ആ ഉദ്ദേശ്യത്തിന്റെ പൂര്‍ത്തിയാക്കലാണ് സമ്പല്‍സമൃദ്ധി. അതുകൊണ്ട് ആകാശവും സ്വര്‍ഗ്ഗവും ബഹിരാകാശവും സമ്പല്‍സമൃദ്ധമാകട്ടെ എന്നു പറയപ്പെടുന്നു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s PC exports double in a year, US among top buyers

Media Coverage

India’s PC exports double in a year, US among top buyers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Congratulates India’s Men’s Junior Hockey Team on Bronze Medal at FIH Hockey Men’s Junior World Cup 2025
December 11, 2025

The Prime Minister, Shri Narendra Modi, today congratulated India’s Men’s Junior Hockey Team on scripting history at the FIH Hockey Men’s Junior World Cup 2025.

The Prime Minister lauded the young and spirited team for securing India’s first‑ever Bronze medal at this prestigious global tournament. He noted that this remarkable achievement reflects the talent, determination and resilience of India’s youth.

In a post on X, Shri Modi wrote:

“Congratulations to our Men's Junior Hockey Team on scripting history at the FIH Hockey Men’s Junior World Cup 2025! Our young and spirited team has secured India’s first-ever Bronze medal at this prestigious tournament. This incredible achievement inspires countless youngsters across the nation.”