കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന ‘യുവശക്തി: ഒരു പുതിയ ഇന്ത്യക്കായുള്ള ദര്‍ശനം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാനതല യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.

തുമകുരു രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിന്റെ രജതജയന്തി ആഘോഷം, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാമതു വാര്‍ഷികാഘോഷം, ഭഗിനി നിവേദിതയുടെ 150ാമതു ജന്മവാര്‍ഷികാഘോഷം എന്നിവയുടെ ഭാഗമായാണു സമ്മേളനം സംഘടിപ്പിച്ചത്.
യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ അനുസ്മരണത്തില്‍ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതു സ്വാമി വിവേകാനന്ദനാണെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമര കാലത്തു സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി പൊതുവായ ദൃഢപ്രതിജ്ഞ നിലനിന്നിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സാമൂഹിക പരിഷ്‌കരണ യജ്ഞവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വടക്കു-കിഴക്കന്‍ മേഖലയുടെ വൈകാരിക ഏകോപനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് യത്‌നിച്ചുവരികയായിരുന്നു എന്നും അതില്‍ വിജയിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഒന്നായിത്തീരുന്നതിലൂടെ മാത്രമേ മൗലികവാദത്തെ തടുക്കാന്‍ സാധിക്കുകയുള്ളൂ എന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതു സാധ്യമാക്കുന്നതിനായി ദൃഢപ്രതിജ്ഞ കൈക്കൊള്ളണമെന്നും അതിനായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മുദ്ര യോജന, സ്വയം തൊഴില്‍, നൈപുണ്യ വികസനം എന്നീ കാര്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഇന്നത്തെ യുവത്വം ഭൂതകാലത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ശോഭനമായ വര്‍ത്തമാനകാലവും ഭാവിയും കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click here to read full text of speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?

Media Coverage

PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 15
February 15, 2026

Visionary Leadership in Action: From AI Global Leadership to Life-Saving Reforms Under PM Modi