2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടേബിള്‍ ടെന്നീസ് മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലാണ് കായിക താരങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

അന്താരാഷ്ട്ര തലത്തിലെ അതുല്യമായ പ്രകടനത്തിന് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ പ്രകടനം രാഷ്ട്രത്തിന് മുഴുവന്‍ അഭിമാനം പകര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന കായിക പ്രതിഭകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി അവരെ തുടര്‍ച്ചയായി പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാനും കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Railways' financial health improves in last 10 yrs, surplus revenue after meeting cost: Ashwini Vaishnaw

Media Coverage

Railways' financial health improves in last 10 yrs, surplus revenue after meeting cost: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 7
February 07, 2026

Empowering the Nation: Trade Deals, Tech Innovations, and Rural Revival Under PM Modi