Deeply anguished by the loss of lives in the hospital fire in Odisha. The tragedy is mind-numbing: PM Modi
PM Modi assures all possible support from the Centre those injured and affected in the hospital fire in Odisha

ഒഡിഷയിലെ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ജീവനുകള്‍ നഷ്ടമായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഖം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്കി.

“ഒഡിഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ അഗാധമായി ദുഖിക്കുന്നു. ദുരന്തം ഹൃദയഭേദകമാണ്. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബത്തോടൊപ്പമാണ് എന്‍റെ ചിന്തകള്‍.

പരിക്കേറ്റ മുഴുവന്‍പേരെയും എ.ഐ.ഐ.എം.എസിലേയ്ക്ക് മാറ്റുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി ദുരന്തത്തെ കുറിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും സംസാരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കി”. പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi