ലോകം ചുറ്റാന്‍ യാത്ര പുറപ്പെട്ട ഇന്ത്യന്‍ നാവികയാനം (ഐ.എന്‍.എസ്.വി.) തരിണിയിലുള്ള ഇന്ത്യക്കാരായ ജീവനക്കാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോളിലൂടെ സംസാരിച്ചു.
ഐ.എന്‍.എസ്.വി. തരിണിയിലെ ജീവനക്കാര്‍ക്ക് അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ പേരില്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു. അവരുടെ ദൗത്യത്തിന് വിജയാശംസകള്‍ നേരുകയും ചെയ്തു.

22,100 നോട്ടിക്കല്‍ മൈല്‍ യാത്ര ചെയ്ത് ഉലകം ചുറ്റാന്‍ ഇറങ്ങിയ ഐ.എന്‍.എസ്.വി. തരിണിയിലെ സംഘത്തെ അവര്‍ യാത്ര പുറപ്പെടുംമുമ്പ് 2017 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി കണ്ടിരുന്നു. കപ്പല്‍ 4770 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് യാത്രയ്ക്കിടെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന ആദ്യതുറമുഖമായ ഓസ്‌ട്രേലിയയില്‍ 22ന് എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.
കപ്പല്‍ ജീവനക്കാരില്‍ അടുത്തിടെ ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ലെഫ്. കമ്മഡോര്‍ വര്‍ത്തിക ജോഷി, ലെഫ്. പായല്‍ ഗുപ്ത എന്നിവര്‍ക്കു പ്രധാനമന്ത്രി മുന്‍കുറായി ജന്മദിനാശംസകള്‍ നേര്‍ന്നു.


