ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.

‘ പുതിയ വര്‍ഷത്തിന്റെയും, പുതിയ ദശകത്തിന്റെയും തുടക്കത്തില്‍ ജനറല്‍ ബിപിന്‍ റാവത്തില്‍ ഇന്ത്യയ്ക്ക് അതിന്റെ ആദ്യ ചീഫ് ഓഫ് സ്റ്റാഫിനെ ലഭിച്ചതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും, ഈ ഉത്തരവാദിത്തത്തിന് അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു. ബദ്ധശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ആദ്യ സി.ഡി.എസ്. ചുമതലയേല്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിനായി സേവനമനുഷ്ഠിക്കുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. കാര്‍ഗിലില്‍ പൊരുതിയ ധീരരായ സേനാംഗങ്ങളെയും ഞാന്‍ അനുസ്മരിക്കുന്നു. അതിന് ശേഷമാണ് നമ്മുടെ സേനയെ പരിഷ്‌ക്കരിക്കാനുള്ള നിരവധി ചര്‍ച്ചകള്‍ക്ക് തുടക്കമായതും ഇന്നത്തെ ചരിത്രപരമായ വികാസത്തിലേയ്ക്ക് വഴിതെളിച്ചതും.

ഇന്ത്യയ്ക്ക് ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഉണ്ടാകുമെന്ന് 2019 ആഗസ്റ്റ് 15 നാണ് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പ്രഖ്യാപിച്ചത്. നമ്മുടെ സേനകളെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഈ സ്ഥാപനത്തിന് അത്യധികമായ ഉത്തരവാദിത്തമുണ്ട്. 1.3 ബില്ല്യണ്‍ ഇന്ത്യാക്കാരുടെ പ്രതീക്ഷകളും, അഭിലാഷങ്ങളും അത് പ്രതിഫലിപ്പിക്കുകയും ചെയ്യും.

ആവശ്യമായ സൈനിക പാടവത്തോടെയുള്ള സൈനിക കാര്യങ്ങള്‍ക്കായുള്ള വകുപ്പിന്റെ രൂപീകരണവും, സി.ഡി.എസ്. ന്റെ സ്ഥാപന വല്‍ക്കരണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുദ്ധ മുറകള്‍ ഉര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ രാജ്യത്തെ സഹായിക്കുന്നതിനുള്ള സമഗ്രവും ചലനാത്മകവുമായ ഒരു പരിഷ്‌ക്കരണമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India sees highest-ever renewable energy expansion in 2025

Media Coverage

India sees highest-ever renewable energy expansion in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 31
December 31, 2025

Appreciation for PM Modi’s Vision for a strong, Aatmanirbhar and Viksit Bharat