പങ്കിടുക
 
Comments
ആശങ്കയുളവാക്കുന്ന പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ചും ഒപ്പം അതിന്റെ സ്വഭാവത്തെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു
പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സജീവമാകേണ്ടതുണ്ട്: പ്രധാനമന്ത്രി
ഉയര്‍ന്നതലത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണം: പ്രധാനമന്ത്രി
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും മുഖാവരണം ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള ശരിയായ മുന്‍കരുതലുകള്‍ എടുക്കണം: പ്രധാനമന്ത്രി
ഉയര്‍ന്നുവരുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
രണ്ടാമത്തെ ഡോസ് പരിരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി
ആദ്യ ഡോസ് ലഭിച്ച എല്ലാവര്‍ക്കും രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനങ്ങളെ ബോധവൽക്കരിക്കണം : പ്രധാനമന്ത്രി

പൊതുജനാരോഗ്യ തയാറെടുപ്പുകളെക്കുറിച്ചും കോവിഡ്-19ലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍   ഇന്ന് രാവിലെ ഏകദേശം 2 മണിക്കൂര്‍ നീണ്ടുനിന്ന ഒരു സമഗ്ര യോഗം ചേര്‍ന്നു.

 കോവിഡ്-19 രോഗബാധയുടെയും കേസുകളുടെയും  ആഗോളതലത്തിലുള്ള  പ്രവണതകളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  മഹാമാരിയുടെ തുടക്കം മുതല്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഒന്നിലധികം കോവിഡ് 19 കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എടുത്തുപറഞ്ഞു. കോവിഡ് -19 കേസുകളുമായി ബന്ധപ്പെട്ട ദേശീയ സാഹചര്യവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളും പ്രധാനമന്ത്രി അവലോകനം ചെയ്തു.
വാക്‌സിനേഷനിലെ പുരോഗതിയെക്കുറിച്ചും ''ഹര്‍ ഘര്‍ ദസ്തക്'' സംഘടിതപ്രയത്‌നത്തിന് കീഴില്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രണ്ടാം ഡോസ് നല്‍കുന്നത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ആദ്യ ഡോസ് ലഭിച്ചവര്‍ക്കെല്ലാം യഥാസമയം രണ്ടാം ഡോസ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനങ്ങള്‍ ബോധവത്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. രാജ്യത്തെ കാലാകാലങ്ങളിലെ സെറോ പോസിറ്റിവിറ്റിയെക്കുറിച്ചും പൊതുജനാരോഗ്യ പ്രതിരോധത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങളും പ്രധാനമന്ത്രിക്ക് നല്‍കി.


ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്ന 'ഒമിക്രോണ്‍' എന്ന പുതിയ വകഭേദത്തെകുറിച്ചും  അതിന്റെ സവിശേഷതകളും വിവിധ രാജ്യങ്ങളില്‍ കാണുന്ന സ്വാധീനത്തോടൊപ്പം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അത് ഇന്ത്യയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്തു. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പുതിയ ഭീഷണിയുടെ വെളിച്ചത്തില്‍, ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള ശരിയായ മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പറഞ്ഞു. അപകടസാദ്ധ്യതയുള്ള രാജ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കികൊണ്ട് മറ്റുരാജ്യങ്ങളില്‍ നിന്ന് വരുന്നവരെയെല്ലാം നീരീക്ഷണണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തേണ്ടതിന്റെയും ആവശ്യകതകളെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞു.
ഉയര്‍ന്നുവരുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രമപ്പെടുത്തല്‍ ശ്രമങ്ങളെക്കുറിച്ചും രാജ്യത്ത് പ്രചരിക്കുന്ന വകഭേദങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് ഒരു പൊതുഅവലോകനം നല്‍കി. അന്താരാഷ്ട്ര സഞ്ചാരികളില്‍ നിന്നും സമൂഹത്തില്‍ നിന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജീനോം സീക്വന്‍സിങ് സാമ്പിളുകള്‍ ശേഖരിക്കാനും ഐ.എന്‍.എസ്. എ.സി.ഒ.ജിക്ക് കീഴില്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ള ലാബുകളുടെ ശൃംഖലയിലൂടെയും കോവിഡ്-19 പരിപാലനത്തിനായി തിരിച്ചറിഞ്ഞിട്ടുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സിഗ്‌നലിലൂടെയും പരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അനുക്രമ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇത് കൂടുതല്‍ വിശദമായ അടിത്തറയിലാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
സംസ്ഥാന ജില്ലാ തലങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്നനിരക്കില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന €സ്റ്ററുകളില്‍ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്നും നിലവില്‍ ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈറസിന്റെ വെന്റിലേഷനെക്കുറിച്ചും വായുവിലൂടെ പകരുന്ന സ്വഭാവത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളോട് സുഗമമായ സമീപനമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ മരുന്നുകളുടെ മതിയായ കരുതല്‍ശേഖരം ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി ഏകോപിനം നടത്തുന്നതിന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പീഡിയാട്രിക് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ: വി.കെ. പോള്‍, ആഭ്യന്തരവകുപ്പ് സെക്രട്ടറി ശ്രീ എ.കെ. ഭല്ല, സെക്രട്ടറി (എം.ഒ.എച്ച്.എഫ്.ഡബ്ല്യു) സെക്രട്ടറി (ഫാര്‍മസ്യൂട്ടിക്കല്‍സ്) ശ്രീ രാജേഷ് ഭൂഷണ്‍, സെക്രട്ടറി (ബയോടെക്‌നോളജി) ഡോ: രാജേഷ് ഗോഖ്‌ലേ, ഐ.സി.എം.ആര്‍, ഡി.ജി ഡോ: ബലറാംഭാര്‍ഗവ, സെക്രട്ടറി (ആയുഷ്) ശ്രീ വൈദ്യ രാജേഷ് കൊട്ടേച്ച, സെക്രട്ടറി (നഗരവികസനം) ശ്രീ ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, എന്‍.എച്ച്.എ, സി.ഇ.ഒ ശ്രീ ആര്‍.എസ്. ശര്‍മ്മ, പ്രൊഫ: കെ. വിജയരാഘവന്‍ (കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്) എന്നിവര്‍ക്കൊപ്പം മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Make people aware of govt schemes, ensure 100% Covid vaccination: PM

Media Coverage

Make people aware of govt schemes, ensure 100% Covid vaccination: PM
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM greets NDRF team on their Raising Day
January 19, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has greeted the National Disaster Response Force (NDRF) team on their Raising Day.

In a series of tweets, the Prime Minister said;

"Greetings to the hardworking @NDRFHQ team on their Raising Day. They are at the forefront of many rescue and relief measures, often in very challenging circumstances. NDRF’s courage and professionalism are extremely motivating. Best wishes to them for their future endeavours.

Disaster management is a vital subject for governments and policy makers. In addition to a reactive approach, where disaster management teams mitigate the situation post disasters, we also have to think of disaster resilient infrastructure and focus on research in the subject.

India has undertaken an effort in the form of the 'Coalition for Disaster Resilient Infrastructure.' We are also working on further sharpening the skills of our NDRF teams so that we can save maximum life and property during any challenge."