പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയില്‍ 94-ാമത് സിവില്‍ സര്‍വ്വീസസ് ഫൗണ്ടേഷന്‍ കോഴ്‌സിലെ 430 ഓഫീസര്‍ ട്രെയിനികളുമായി ആശയവിനിമയം നടത്തി. കേന്ദ്ര പേഴ്‌സണല്‍ വകുപ്പും, മുസ്സോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

|

ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരാഴ്ചത്തെ അനുപമമായ സമഗ്ര ഫൗണ്ടേഷന്‍ കോഴ്‌സ് സംഘടിപ്പിച്ചിട്ടുള്ളത്. കൃഷിയും, ഗ്രാമീണ ശാക്തീകരണവും, ആരോഗ്യ പരിചരണ രംഗത്തെ പരിഷ്‌കാരങ്ങളും നയരൂപീകരണവും, സുസ്ഥിര ഗ്രാമീണ മാനേജ്‌മെന്റ് സങ്കേതങ്ങള്‍, ഏവരേയും ഉള്‍ക്കൊള്ളുന്ന നഗരവല്‍ക്കരണവും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്നിങ്ങനെ അഞ്ച് വിഷയങ്ങളില്‍ ഓഫീസര്‍ ട്രെയിനിമാര്‍ അവതരണങ്ങള്‍ നടത്തി.
സമകാലീന വിഷയങ്ങളില്‍ ലോകബാങ്ക് ചെയര്‍മാന്‍ ശ്രീ. ഡേവിഡ് മല്‍പാസ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചര്‍, യൂണിവേഴ്‌സിറ്റി ഓഫ് ഡൈവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ കൈകാര്യം ചെയ്ത വിവിധ ക്ലാസുകളുടെ പ്രസക്ത ഭാഗങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

|

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസസിന്റെ പിതാവ് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 31 ന് തന്നെ ഈ കോഴ്‌സ് സംഘടിപ്പിച്ചത് തികച്ചും പ്രശംസാര്‍ഹമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
'ഇന്ത്യയിലെ സിവില്‍ സര്‍വ്വീസ് സര്‍ദാര്‍ പട്ടേലിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ രാഷ്ട്രത്തിനായി പ്രചോദനവും, വീര്യവും ഏകതയുടെ പ്രതിമ നിലകൊള്ളുന്ന ഇവിടെ, കെവാഡിയയില്‍ നിന്ന് നമുക്ക് കണ്ടെത്താനാവട്ടെ. ഇന്ത്യയെ ഒരു അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുന്നതിലേക്ക് നമുക്ക് പ്രവര്‍ത്തിക്കാം.'', അദ്ദേഹം പറഞ്ഞു.

|

ഭരണരംഗത്ത് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ഭാവിയില്‍ അധിഷ്ഠിതമായ അന്യൂനമായ ഒന്നാണ് ആരംഭ് ഫൗണ്ടേഷന്‍ കോഴ്‌സെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 
'ആരംഭ് എന്ന ഈ കോഴ്‌സ് രാജ്യകേന്ദ്രീകൃതവും, ഭാവി കേന്ദ്രീകൃതവുമാണ്. അറകള്‍ക്കുള്ളില്‍ നിന്നും  പ്രവര്‍ത്തിക്കുന്നതിന് പകരം ജനങ്ങള്‍ ഒത്തൊരുമിച്ച് ഒരു സമഗ്രമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റം ഭരണതലത്തില്‍ കൊണ്ടുവരാന്‍ ഇത് വഴിയൊരുക്കും.''

|

തങ്ങളുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ ട്രെയിനികളെ ആഹ്വാനം ചെയ്തുകൊണ്ട് ചിലപ്പോഴൊക്കെ നാമകരണങ്ങളില്‍ മാറ്റം വരുത്തുന്നത് കാഴ്ചപ്പാടുകളെ മാറ്റാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
'കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയില്‍ നമുക്ക് മാറ്റം വരുത്താം. ചിലപ്പോഴൊക്കെ, മാറ്റിയ സംജ്ഞകള്‍ ഇതിന് സഹായിക്കും. നേരത്തെ ജനങ്ങള്‍ പറയുമായിരുന്നത് പിന്നോക്ക ജില്ലകള്‍ എന്നായിരുന്നു. ഇന്ന് നാം പറയുന്നത് വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ എന്നാണ്. ഏതെങ്കിലും സ്ഥലത്തെ നിയമനം എന്തുകൊണ്ടാണ് ശിക്ഷാകരമായ നിയമനം ആകുന്നത് ? എന്തുകൊണ്ട് അതിനെ ഒരു അവസരത്തിനുള്ള നിയമനമായി കണ്ടുകൂടാ ? അദ്ദേഹം ചോദിച്ചു. ഓഫീസര്‍ ട്രെയിനിമാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെയും, അവരുടെ പുതിയ ആശയങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ട് നയരൂപീകരണത്തിലും, പൊതുഭരണത്തിലുമുള്ള തങ്ങളുടെ ഭാവി ജോലികളില്‍ ലോകത്തെ മികച്ച സമ്പ്രദായങ്ങളെയും സാങ്കേതിക വിദ്യകളേയും കുറിച്ച് ഈ അനുപമമായ കോഴ്‌സുകളിലൂടെ നേടിയ പരിശീലനം പ്രയോജനകരമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

|

സംവിധാനത്തിലെ അധികാര ശ്രേണികളേയും, അറകളേയും നീക്കം ചെയ്യാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.  'അധികാര ശ്രേണികളുടെയും, അറകളുടെയും സാന്നിധ്യം നമ്മുടെ സംവിധാനത്തെ സഹായിക്കുകയില്ല. നാം ആരാണെങ്കിലും, നാം എവിടെയാണെങ്കിലും രാഷ്ട്രത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം'' പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Goli unhone chalayi, dhamaka humne kiya': How Indian Army dealt with Pakistani shelling as part of Operation Sindoor

Media Coverage

'Goli unhone chalayi, dhamaka humne kiya': How Indian Army dealt with Pakistani shelling as part of Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 20
May 20, 2025

Citizens Appreciate PM Modi’s Vision in Action: Transforming India with Infrastructure and Innovation