PM arrives at Tekanpur, attends Conference of DGsP and IGsP

പൊലീസ് ഡയറക്ടര്‍ ജനറലുമാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറലുമാരുടെയും യോഗത്തില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യപ്രദേശിലെ തെകന്‍പൂരിലുള്ള ബി.എസ്.എഫ്. അക്കാദമിയിലെത്തി. 
ദിവസം മുഴുവനും സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചുള്ള അവതരണങ്ങളും ചര്‍ച്ചകളും നടന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തപ്പെടുകയും ചെയ്തു.

തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരുമായി സുരക്ഷ, പൊലീസിന്റെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളെക്കുറിച്ചു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ഒമ്പതു മണിക്കൂര്‍ അദ്ദേഹം സമ്മേളനത്തില്‍ സംബന്ധിച്ചു. 
നേരത്തേ, ബി.എസ്.എഫ്. അക്കാദമിയിലെ അഞ്ചു കെട്ടിടങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. 
ചര്‍ച്ചകള്‍ നാളെയും തുടരും. നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്തശേഷം അദ്ദേഹം ഡെല്‍ഹിക്കു മടങ്ങും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Make in India Electronics: Cos create 1.33 million job as PLI scheme boosts smartphone manufacturing & exports

Media Coverage

Make in India Electronics: Cos create 1.33 million job as PLI scheme boosts smartphone manufacturing & exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 27
December 27, 2025

Appreciation for the Modi Government’s Efforts to Build a Resilient, Empowered and Viksit Bharat