പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിനും ടെലഫോണില്‍ നവവല്‍സരാശംസകള്‍ കൈമാറി.

ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്ന റഷ്യന്‍ ജനതയ്ക്കും പ്രസിഡന്റ് പുടിനും ക്രിസ്മസ് ആശംസകളും പ്രധാനമന്ത്രി നേര്‍ന്നു.

സവിശേഷവും വിശേഷാധികാരത്തോടുകൂടിയതുമായ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ ഉണ്ടായ പ്രധാന നാഴികക്കല്ലുകളെ ഇരു നേതാക്കളും പ്രശംസിച്ചു. സോച്ചിയില്‍ വെച്ച് മേയിലും വാര്‍ഷിക ഉച്ചകോടിക്കായി പ്രസിഡന്റ് പുടിന്‍ ഒക്ടോബറില്‍ ന്യൂഡെല്‍ഹിയില്‍ എത്തിയപ്പോഴും ഉള്‍പ്പെടെ നടന്ന വിശദമായ ചര്‍ച്ചകള്‍ ഓര്‍ത്തെടുത്ത അവര്‍, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഉണ്ടായിട്ടുള്ള വേഗം നിലനിര്‍ത്താന്‍ തീരൂമാനിച്ചു. 2019 സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ശ്രീ. പുടിന്‍ ആവര്‍ത്തിച്ചു.

പ്രതിരോധം, ഭീകരവാദത്തെ അടിച്ചമര്‍ത്തല്‍ എന്നീ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു.

ബഹുതല ആഗോളക്രമത്തില്‍ ഇന്ത്യ-റഷ്യ സഹകരണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഇരു നേതാക്കളും സമ്മതിച്ചു. ഐക്യരാഷ്ട്ര സഭ, ബ്രിക്‌സ്, എസ്.സി.ഒ. മറ്റു ബഹുമുഖ സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.

 
'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Swachhata and governance reforms will shape Modi's legacy: Hardeep Singh Puri

Media Coverage

Swachhata and governance reforms will shape Modi's legacy: Hardeep Singh Puri
...

Nm on the go

Always be the first to hear from the PM. Get the App Now!
...
നോർവേ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോനാസ് ഗാഹർ സ്റ്റോറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 16, 2021
പങ്കിടുക
 
Comments

നോർവേ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോനാസ് ഗഹർ സ്റ്റോറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"നോർവേ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോനാസ് ഗഹറിന് അഭിനന്ദനങ്ങൾ."