ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഭരണഘടനാ ശില്പികൾക്ക് പ്രണാമമർപ്പിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ കൂട്ടായ പ്രയത്നത്തിന് പ്രചോദനമായി നിലകൊള്ളുന്ന അവരുടെ ദർശനത്തെയും ദീർഘവീക്ഷണത്തെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
ഇന്ത്യൻ ഭരണഘടന മനുഷ്യൻ്റെ അന്തസ്സ്, സമത്വം, സ്വാതന്ത്ര്യം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭരണഘടന പൗരന്മാരെ അവകാശങ്ങൾ നൽകി ശാക്തീകരിക്കുന്നതിനൊപ്പം, ആത്മാർത്ഥതയോടും പ്രതിബദ്ധതയോടും കൂടി നിർവ്വഹിക്കേണ്ട കടമകളെക്കുറിച്ചും അവരെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കടമകളാണ് ശക്തവും ഊർജ്ജസ്വലവുമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും അദ്ദേഹം അടിവരയിട്ടു.
രാഷ്ട്രത്തിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട്, പൗരന്മാർ തങ്ങളുടെ പ്രവൃത്തികളിലൂടെ ഭരണഘടനാപരമായ മൂല്യങ്ങളെ ശക്തിപ്പെടുത്തണമെന്നും അതുവഴി രാജ്യത്തിൻ്റെ പുരോഗതിക്കും ഐക്യത്തിനും സംഭാവന നൽകണമെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ഭരണഘടനാ ദിനത്തിൽ നമ്മുടെ ഭരണഘടനാ ശില്പികൾക്ക് നാം പ്രണാമമർപ്പിക്കുന്നു. അവരുടെ ദർശനവും ദീർഘവീക്ഷണവും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പ്രയത്നത്തിൽ നമ്മെ പ്രചോദിപ്പിക്കുന്നു."
"നമ്മുടെ ഭരണഘടന മനുഷ്യൻ്റെ അന്തസ്സ്, സമത്വം, സ്വാതന്ത്ര്യം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഇത് അവകാശങ്ങൾ നൽകി നമ്മെ ശാക്തീകരിക്കുന്നതിനൊപ്പം, പൗരന്മാർ എന്ന നിലയിൽ നാം എപ്പോഴും നിറവേറ്റാൻ ശ്രമിക്കേണ്ട കടമകളെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. ഈ കടമകളാണ് ശക്തമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറ."
"നമ്മുടെ പ്രവൃത്തികളിലൂടെ ഭരണഘടനാപരമായ മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ഒരിക്കൽ കൂടി ഉറപ്പിക്കാം."
On Constitution Day, we pay tribute to the framers of our Constitution. Their vision and foresight continue to motivate us in our pursuit of building a Viksit Bharat.
— Narendra Modi (@narendramodi) November 26, 2025
Our Constitution gives utmost importance to human dignity, equality and liberty. While it empowers us with…


