ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു നല്‍കിയ മറുപടിയില്‍ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ അവഗണിക്കപ്പെട്ട പ്രദേശമല്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങളിലൂടെ പല മേഖലകളിലും പ്രവര്‍ത്തനം നടന്നു എന്നും ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖല രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു.

‘വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ ഇപ്പോള്‍ കരുതുന്നത് ഡെല്‍ഹി വളരെ വിദൂരമായ ഇടമല്ല എന്നാണ്. ഇപ്പോള്‍ ഗവണ്‍മെന്റ് അവരുടെ വീട്ടുപടിക്കല്‍ എത്തിയിരിക്കുകയാണ്. നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും നിത്യേന ഈ മേഖല സന്ദര്‍ശിക്കുകയാണ്’, പ്രധാനമന്ത്രി വിശദീകിച്ചു.

വൈദ്യുതി ലഭ്യമാക്കാനും റെയില്‍ കണക്റ്റിവിറ്റി യാഥാര്‍ഥ്യമാക്കാനും മൊബൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കാനും മേഖലയില്‍ വികസനത്തിന്റെ മറ്റു ഘടകങ്ങള്‍ എത്തിക്കാനും ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ടവരെയെല്ലാം ഒരുമിച്ചു കൊണ്ടുവന്നശേഷമാണ് അടുത്തിടെ ബോഡോ കരാര്‍ ഒപ്പുവെച്ചതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.

പ്രശ്‌നം നീട്ടിക്കൊണ്ടുപോയതു നിമിത്തം ദശാബ്ദങ്ങളായി പ്രക്ഷോഭം തുടര്‍ന്നതിലൂടെ കുറഞ്ഞതു 40,000 പേര്‍ മരിക്കാനിടയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്തായാലും ഇത്തവണ ബന്ധപ്പെട്ട എല്ലാവരെയും ഒന്നിപ്പിക്കുകയും കരാറിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു പ്രശ്‌നവും ബാക്കിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു’, പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why India's ₹37,500 cr coal gasification push matters for its energy future

Media Coverage

Why India's ₹37,500 cr coal gasification push matters for its energy future
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India