പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിലും ക്ഷീരകർഷകരുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ക്ഷീരകർഷകരോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.
രാഷ്ട്രീയ ഗോകുൽ മിഷൻ, സഹകരണ സ്ഥാപനങ്ങൾക്കുള്ള മെച്ചപ്പെട്ട പിന്തുണ, മേഖലയുമായി ബന്ധപ്പെട്ട സുസ്ഥിരപരിഷ്കാരങ്ങൾ തുടങ്ങിയ മുൻനിര സംരംഭങ്ങളിലൂടെ, ക്ഷീര ആവാസവ്യവസ്ഥയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും പുതിയ #NextGenGST പരിഷ്കാരങ്ങൾ ഈ ദൗത്യത്തിലെ സുപ്രധാന ചുവടുവയ്പ്പാണ്.
അമുൽ സഹകരണസംഘത്തിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
"ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദശലക്ഷക്കണക്കിന് ജനങ്ങൾക്കു പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും നമ്മുടെ അന്നദാതാക്കളുടെ സംഭാവന നിർണായകമാണ്.
രാഷ്ട്രീയ ഗോകുൽ മിഷൻ, സഹകരണ സ്ഥാപനങ്ങൾക്കുള്ള പിന്തുണ, തുടർച്ചയായ പരിഷ്കാരങ്ങൾ എന്നിവ പോലുള്ള സംരംഭങ്ങളിലൂടെ, ഇന്ത്യയുടെ ക്ഷീരമേഖലയെ പരിവർത്തനം ചെയ്യുന്നതിന് നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
ലക്ഷക്കണക്കിന് ക്ഷീരകർഷകരെ ശാക്തീകരിക്കുന്നതിനും മൂല്യവർദ്ധന ഉറപ്പാക്കുന്നതിനും ഓരോ വീടിനും പാൽ ഉൽപ്പന്നങ്ങൾ ചെലവുകുറഞ്ഞതാക്കുന്നതിനുമുള്ള മറ്റൊരു ചുവടുവയ്പ്പാണ് #NextGenGST പരിഷ്കാരങ്ങൾ."
The contribution of our Annadatas has been pivotal in strengthening India’s rural economy and ensuring nutritional security for millions.
— Narendra Modi (@narendramodi) September 4, 2025
Through initiatives like the Rashtriya Gokul Mission, support for cooperatives and continuous reforms, our Government remains committed to… https://t.co/GSeKhPUt6c


