'ഇന്ത്യ ഒന്നാമത്'എന്ന മുദ്രാവാക്യത്തിലുള്ള പ്രധാനമന്ത്രിയുടെ ഊന്നല്‍ ലോകമെമ്പാടും മുഴങ്ങുകയാണ്. ലോക വ്യാപാര സംഘടന വ്യാപാരം സുഗമമാക്കല്‍ കരാര്‍ ( റ്റി എഫ് എ) ചര്‍ച്ച ചെയ്തപ്പോള്‍ അത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന വിധത്തിലാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ശക്തമായി എതിര്‍പ്പ് അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ ആശ്രയമാണ്,അതാകട്ടെ പ്രധാനമന്ത്രി വ്യക്തിപരമായി പ്രതിജ്ഞാബദ്ധത അറിയിച്ച കാര്യങ്ങളില്‍പ്പെട്ടതുമാണ്.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പ് ശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാര നിര്‍ദേശമുണ്ട്. ഇന്ത്യയുടെ നിലപാടിന് ലോകവേദിയില്‍ പിന്തുണ നേടാനാകുന്ന വിധത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു,അതേസമയം തന്നെ ആഗോള സമൂഹവുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
From Playground To Podium: PM Modi’s Sports Bill Heralds A New Era For Khel And Khiladi

Media Coverage

From Playground To Podium: PM Modi’s Sports Bill Heralds A New Era For Khel And Khiladi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച  ആ  ദിവസം,  ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു ,  രണ്ട് വർഷം മുമ്പ്  ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ  പൂർത്തീകരിച്ചു.

സൗത്ത് ഏഷ്യാ ഉപഗ്രഹത്തിലൂടെ  സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങൾ അവരുടെ സഹകരണം  ബഹിരാകാശം വരെ ഉയർത്തി.

|

ഈ ചരിത്ര നിമിശത്തെ   സാക്ഷ്യം വഹിക്കാൻ , ഇന്ത്യ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി,  ദക്ഷിണേഷ്യൻ സാറ്റലൈറ്റിന്  നേടാനാകുന്ന  സാധ്യതകളെക്കുറിച്ചുള്ള  ഒരു പൂർണ ചിത്രം പരിപാടിയിൽ അവതരിപ്പിച്ചു.

|

മെച്ചപ്പെട്ട ഭരണം, ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും , ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാൻ ഉപഗ്രഹം ഉപകരിക്കുമെന്ന് അദ്ദേഹം .ചൂണ്ടിക്കാട്ടി

"നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്." എന്ന് ശ്രീ  മോദി ചൂണ്ടിക്കാട്ടി.