ധാരണാപത്രങ്ങളും/കരാറുകളും

ക്രമ നമ്പർ

ധാരണാപത്രം/കരാർ

വിവരണം

1

മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രം

ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സാങ്കേതിക വിദ്യ, ഇന്നൊവേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഫിൻലൻഡ് ഉയർന്നുവന്നിട്ടുണ്ട്. മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ഈ ധാരണാപത്രം പ്രതിഭകളുടെ ചലനാത്മകത സുഗമമാക്കും.

2

പാരിസ്ഥിതിക സഹകരണം സംബന്ധിച്ച ധാരണാപത്രം പുതുക്കൽ

2020 നവംബറിൽ ഒപ്പുവെച്ച നിലവിലുള്ള ധാരണാപത്രത്തിന്റെ പുതുക്കൽ. ബയോ എനർജി, വേസ്റ്റ്-ടു-എനർജി (മാലിന്യത്തിൽ നിന്ന് ഊർജ്ജം) സൊല്യൂഷനുകൾ, പവർ സ്റ്റോറേജ്, ഫ്ലെക്സിബിൾ ആർഇ സിസ്റ്റങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, അതുപോലെ കാറ്റ്, സൗരോർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയുൾപ്പെടെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന സഹകരണത്തിന്റെ പ്രധാന മേഖലകളെ ഇത് ഉൾക്കൊള്ളുന്നു.

3

സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ പരസ്പര സഹകരണവും അനുഭവങ്ങളുടെയും മികച്ച രീതികളുടെയും കൈമാറ്റവും സംയുക്ത പ്രവർത്തനവും രൂപപ്പെടുത്താൻ

പ്രഖ്യാപനങ്ങൾ

 

ശീർഷകം

1

ഇന്ത്യ-ഫിൻലൻഡ് ഉഭയകക്ഷി ബന്ധത്തെ "ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലുമുള്ള തന്ത്രപരമായ പങ്കാളിത്തം" എന്ന നിലയിലേക്ക് ഉയർത്തൽ

2

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ടിംഗ് ഏജൻസിയായ ബിസിനസ് ഫിൻലൻഡും തമ്മിലുള്ള നടപ്പാക്കൽ കരാറിന് കീഴിലുള്ള സംയുക്ത ഗവേഷണ ആഹ്വാനങ്ങൾ

3

ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ ഇരട്ടിയാക്കൽ (അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്തിക്കൊണ്ട്)

4

ഡിജിറ്റലൈസേഷനിൽ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കൽ (5G, 6G, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, ഹൈ-പെർഫോമൻസ് ആൻഡ് ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതിക വിദ്യകളിലെ സഹകരണം മെച്ചപ്പെടുത്തുക)

5

6G-യെക്കുറിച്ച് ഒരു സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കൽ (ഫിൻലൻഡിലെ ഔലു സർവ്വകലാശാലയും ഭാരത് 6G അലയൻസും ചേർന്നുള്ള 6G ഗവേഷണം)

6

ഇന്തോ-ഫിൻലൻഡ് സ്റ്റാർട്ടപ്പ് ഇടനാഴിയിലൂടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളുടെ മികച്ച ബന്ധിപ്പിക്കൽ (ഹെൽസിങ്കിയിലെ 'സ്ലഷി' ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെയും ന്യൂഡൽഹിയിലെ 'സ്റ്റാർട്ടപ്പ് മഹാകുംഭി' ൽ ഫിന്നിഷ് സ്റ്റാർട്ടപ്പുകളുടെയും സജീവ പങ്കാളിത്തം)

7

2026-ൽ ഇന്ത്യയിൽ ലോക സർക്കുലർ ഇക്കണോമി ഫോറം സംയുക്തമായി സംഘടിപ്പിക്കൽ (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ട് SITRA-യും ചേർന്ന്)

8

അതത് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ കോൺസുലാർ ഡയലോഗ് സ്ഥാപിക്കൽ

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees

Media Coverage

Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Eminent industry leader Shri Ravi Kant meets the Prime Minister
July 18, 2026

Eminent industry leader Shri Ravi Kant met Prime Minister, Shri Narendra Modi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.

The Prime Minister posted on X;

Eminent industry leader Shri Ravi Kant met PM @narendramodi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.