1. സമാപന രേഖകൾ

ക്രമ.നം

രേഖകൾ

മേഖലകൾ

1.

നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ

പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ

2.

ശുദ്ധ ഹൈഡ്രജൻ രൂപരേഖയുടെ സമാരംഭം

സംശുദ്ധ ഊർജ്ജം

3.

ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) (M LAT).

സുരക്ഷ

4.

വർഗ്ഗീകരിച്ച വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ

സുരക്ഷ

5.

ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പ്-II-നെക്കുറിച്ചുള്ള JDI

അർബൻ മൊബിലിറ്റി

6.

IGSTC-ന് കീഴിലുള്ള അഡ്വാൻസ്ഡ് മെറ്റീരിയലുകൾക്കായുള്ള 2+2 കോളുകളിൽ JDI

ശാസ്ത്ര സാങ്കേതികം

7.

മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ICTS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം

ശാസ്ത്ര സാങ്കേതികം

8.

മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ബയോളജിക്കൽ സയൻസസ് (NCBS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം

ശാസ്ത്ര സാങ്കേതികം

9.

DST -യും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ എക്സ്ചേഞ്ച് പ്രോഗ്രാമിനെക്കുറിച്ചുള്ള JDI

സ്റ്റാർട്ട്-അപ്പുകൾ

10.

ദുരന്ത ലഘൂകരണത്തിൽ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസും (GFZ) തമ്മിലുള്ള ധാരണാപത്രം

പരിസ്ഥിതിയും ശാസ്ത്രവും

11.

നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR) ആൽഫ്രഡ്-വെജെനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്സ് സെൻട്രം ഫ്യൂർ പോളാർ ആൻഡ് മീറസ്ഫോർഷൂങ്ങും (AWI) തമ്മിലുള്ള പോളാർ, ഓഷ്യൻ റിസർച്ച് സംബന്ധിച്ച ധാരണാപത്രം

പരിസ്ഥിതിയും ശാസ്ത്രവും

12.

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB) യും ലീപ്‌സിഗ് യൂണിവേഴ്‌സിറ്റിയും തമ്മിൽ സഹകരിച്ചുള്ള സാംക്രമിക രോഗ ജനിതകഘടനയിലെ ഗവേഷണത്തിനും വികസനത്തിനും ഉള്ള JDI

ആരോഗ്യം

13.

തകരാർ പരിഹാര ആവശ്യങ്ങൾക്കായുള്ള മൊബൈൽ സ്യൂട്ട്കേസ് ലാബിലെ പങ്കാളിത്തത്തിനായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ലീപ്സിഗ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെ വ്യവസായ പങ്കാളികൾ എന്നിവ തമ്മിലുള്ള JDI

ആരോഗ്യം

14.

ഇന്ത്യ-ജർമ്മനി മാനേജീരിയൽ ട്രെയിനിംഗ് പ്രോഗ്രാമിൽ (IGMTP) JDI

സമ്പദ്‌വ്യവസ്ഥയും വാണിജ്യവും

15.

നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

നൈപുണ്യ വികസനം

16.

തൊഴിലും ഉദ്യോഗവും ഉദ്ദേശിച്ചുള്ള സംയുക്ത പ്രഖ്യാപനം

തൊഴിലും ഉദ്യോഗവും

17.

പരസ്പരം സാമ്പത്തിക സഹായമുള്ള സംയുക്ത ഗവേഷണ പരിപാടിയായ 'ജർമ്മൻ ഇന്ത്യ അക്കാദമിക് നെറ്റ്‌വർക്ക് ഫോർ ടുമാറോ (GIANT)' നടപ്പിലാക്കുന്നതിന് ഐഐടി ഖരഗ്പൂരും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ജെഡിഐ,

വിദ്യാഭ്യാസവും ഗവേഷണവും

18.

'ട്രാൻസ് കാമ്പസ്' എന്നറിയപ്പെടുന്ന തീവ്ര പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഐഐടി മദ്രാസും ടിയു ഡ്രെസ്ഡനും തമ്മിലുള്ള ഉടമ്പടി

വിദ്യാഭ്യാസവും ഗവേഷണവും

 

II. പ്രധാന പ്രഖ്യാപനങ്ങൾ

19.

IFC-IOR-ൽ ഒരു ജർമ്മൻ ലെയ്‌സൺ ഓഫീസറെ നിയമിക്കൽ

20.

യൂറോഡ്രോൺ പ്രോഗ്രാമിൽ ഇന്ത്യയുടെ നിരീക്ഷക പദവിക്ക് ജർമ്മൻ പിന്തുണ

21.

ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന് (ഐപിഒഐ)

കീഴിൽ ജർമ്മൻ പദ്ധതികളും 20 ദശലക്ഷം യൂറോയുടെ

സാമ്പത്തിക പ്രതിബദ്ധതയും

22.

ഇന്ത്യയുടെയും ജർമ്മനിയുടെയുംവിദേശകാര്യ ഓഫീസുകൾ (ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക) ക്കിടയിലുള്ളപ്രാദേശിക കൂടിയാലോചനകൾ സ്ഥാപിക്കൽ

23.

മഡഗാസ്കറിലും എത്യോപ്യയിലും മില്ലറ്റുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകളും കാമറൂൺ, ഘാന, മലാവി എന്നിവിടങ്ങളിൽ ത്രികോണ വികസന സഹകരണ (TDC) ചട്ടക്കൂടിന് കീഴിൽ പൂർണ്ണ തോതിലുള്ള പദ്ധതികളും

24.

GSDP ഡാഷ്‌ബോർഡ് ലോഞ്ച്

25.

ഇന്ത്യയ്ക്കും ജർമ്മനിക്കുമിടയിൽ ആദ്യ അന്താരാഷ്ട്ര ഗവേഷണ പരിശീലന സംഘത്തിൻ്റെ സ്ഥാപനം

 

III. പരിപാടികൾ

 

 

26.

ജർമ്മൻ വ്യവഹാരത്തിൻ്റെ 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസ് (APK 2024) സംഘടിപ്പിക്കൽ

 

27.

APK 2024-നോടനുബന്ധിച്ച് ഒരു പ്രധിരോധ വട്ടമേശ സമ്മേളനം നടത്തൽ

 

28.

ജർമ്മൻ നാവിക കപ്പലുകളുടെ ഇന്തോ പസഫിക് വിന്യാസം: ഇന്ത്യൻ, ജർമ്മൻ നാവിക സേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസങ്ങളും ഗോവയിലെ ജർമ്മൻ കപ്പലുകളുടെ പോർട്ട് കോളുകളും

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
First multilingual Indian speech recognition model trained on 65 languages and dialects released

Media Coverage

First multilingual Indian speech recognition model trained on 65 languages and dialects released
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
വിഭജന ഭീതി അനുസ്മരണ ദിനത്തിൽ വിഭജനം മൂലം ദുരിതമനുഭവിച്ചവരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി
August 14, 2026
കഠിനാധ്വാനത്തിന്റെയും മനുഷ്യ പ്രയത്നത്തിന്റെയും ശക്തി ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുമ്പോൾ വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം ഓർമ്മിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ജീവിതയാത്രകൾ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെയാണ് ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആ ഭയാനകമായ കാലഘട്ടത്തിൽ നിന്ന് കരകയറി, രാജ്യത്തിന്റെ പുരോഗതിക്കായി അമൂല്യമായ സംഭാവനകൾ നൽകിയ എല്ലാ ദേശവാസികൾക്കും പ്രധാനമന്ത്രി തന്റെ ഹൃദയം നിറഞ്ഞ പ്രണാമമർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ലക്ഷ്യങ്ങൾ നേടിയെടുക്കാമെന്ന് ധൈര്യത്തിലൂടെയും കഴിവിലൂടെയും അവർ തെളിയിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. നന്മയുടെയും ഐക്യദാർഢ്യത്തിന്റെയും ദേശീയ മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനം ചെയ്തു.

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ഒരു സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുതെന്നും മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

'X'-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം അനുസ്മരിക്കുന്നു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അത്.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തു. അവരുടെ ജീവിതയാത്രകൾ നമ്മെ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കട്ടെ."

"विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की राष्ट्रीय भावना को और सशक्त करें।

उद्यमस्य प्रसादेन दृश्यन्ते विविधाः कलाः।
कातरा एव जल्पन्ति यद् भाव्यं तद् भविष्यति॥”

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുത്. മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണം, കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की… pic.twitter.com/lzLu5wbiXb