1. അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത വീക്ഷണം 

* സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, ഗതാഗതം, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ആരോഗ്യം, ജനങ്ങൾ, ഭരണകൂടങ്ങൾ എന്നിവ തമ്മിലുള്ള ഇടപെടലുകൾ തുടങ്ങി എട്ട് മേഖലകളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സഹകരണത്തിന് 10 വർഷത്തെ തന്ത്രപരമായ മുൻഗണന

2. സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം

* നമ്മുടെ തന്ത്രപരവും ആഗോളപരവുമായ പ്രത്യേക പങ്കാളിത്തത്തിന് അനുസൃതമായി സമകാലിക സുരക്ഷാവെല്ലുവിളികളോട് പ്രതികരിക്കുന്നതിന്,  പ്രതിരോധ-സുരക്ഷാ സഹകരണം വികസിപ്പിക്കുന്നതിനുള്ള സമഗ്ര ചട്ടക്കൂട്

3. ഇന്ത്യ - ജപ്പാൻ മാനവ വിഭവശേഷി വിനിമയത്തിനുള്ള കർമ്മപദ്ധതി

* അടുത്ത അഞ്ച് വർഷത്തിനുള്ളിൽ  500,000 പേരുടെ (പ്രത്യേകിച്ച് 50,000 നൈപുണ്യമുള്ള, അർദ്ധ വൈദഗ്ധ്യമുള്ളവരുടെ) ഇരു രാജ്യങ്ങളിലേക്കും ഉള്ള  കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതി

4. സംയുക്ത ക്രെഡിറ്റിംഗ് സംവിധാനത്തെ കുറിച്ചുള്ള  സഹകരണ ഉടമ്പടി 

* ഡീകാർബണൈസിംഗ് സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, സംവിധാനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ വ്യാപനം സുഗമമാക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുന്നതിനും  അതുവഴി ഇന്ത്യയുടെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുന്നതിനും , ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഹകരണ പദ്ധതി

5. ഇന്ത്യ - ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം 2.0 സംബന്ധിച്ച ധാരണാപത്രം

* ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിൽ ഉഭയകക്ഷിസഹകരണം വർദ്ധിപ്പിക്കുക, ഡിജിറ്റൽ പ്രതിഭകളുടെ പ്രോത്സാഹനം, AI, IoT, സെമികണ്ടക്ടറുകൾ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിലെ സംയുക്ത ഗവേഷണ വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകൽ എന്നിവക്കുള്ള രേഖ.
 6.ധാതുവിഭവ മേഖലയിലെ സഹകരണ ധാരണാപത്രം

* നിർണായക ധാതുക്കളുടെ  സംസ്കരണ സാങ്കേതികവിദ്യകളുടെ വികസനം, പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള സംയുക്ത നിക്ഷേപങ്ങൾ,  സംഭരണ ശ്രമങ്ങൾ എന്നിവയിലൂടെ നിർണായക ധാതുക്കളുടെ വിതരണ ശൃംഖല പുനരുജീവിപ്പിക്കുന്നതിൽ   സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം
 7. സംയുക്ത ചാന്ദ്ര ധ്രുവ പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ജപ്പാൻ എയ്‌റോസ്‌പേസ് പര്യവേക്ഷണ ഏജൻസിയും തമ്മിലുള്ള കരാർ നടപ്പിലാക്കൽ

* ചന്ദ്രയാൻ 5 ദൗത്യത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിർവചിക്കുന്ന രേഖ. ഇതിലൂടെ സുപ്രധാന  സഹകരണത്തിന് പ്രായോഗിക രൂപം നൽകുന്നു

8. ശുദ്ധമായ ഹൈഡ്രജനും അമോണിയയും സംബന്ധിച്ച സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം

* ഹൈഡ്രജൻ/അമോണിയ എന്നിവയെക്കുറിച്ചുള്ള പദ്ധതികളുടെ ഗവേഷണം, നിക്ഷേപം, നിർവഹണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക ഗവേഷണത്തിലും നൂതനാശയത്തിലും   സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള രേഖ

9. സാംസ്കാരിക വിനിമയത്തിലെ സഹകരണപത്രം

* പ്രദർശനങ്ങൾ, മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട സഹകരണം, സാംസ്കാരിക സംരക്ഷണ മേഖലയിലെ മികച്ച രീതികളുടെ കൈമാറ്റം എന്നിവയിലൂടെ കലാ-സാംസ്കാരിക മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം

10. വികേന്ദ്രീകൃത ഗാർഹിക മലിന ജല പരിപാലനത്തിനുള്ള  ധാരണാപത്രം

* പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയിൽ നിർണായക ഇടപെടലായി, മലിന ജലത്തിന്റെ  ഫലപ്രദമായ പുനരുപയോഗത്തിലും വികേന്ദ്രീകൃത മലിനജല പരിപാലനത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള  രേഖ

11. പരിസ്ഥിതി സഹകരണ മേഖലയിലെ സഹകരണപത്രം

* മലിനീകരണ നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം, മാലിന്യ സംസ്‌കരണം, ജൈവവൈവിധ്യത്തിന്റെയും പരിസ്ഥിതി സാങ്കേതികവിദ്യകളുടെയും സുസ്ഥിര ഉപയോഗം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിൽ സഹകരണം പ്രാപ്തമാക്കുന്ന ചട്ടക്കൂട്

 12. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും ജപ്പാനിലെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

* വിദേശനയ മേഖലയിൽ പരസ്പര ധാരണ വളർത്തുന്നതിനായി നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഉദ്യോഗസ്ഥർ, ഗവേഷകർ എന്നിവർ തമ്മിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട്

13. ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ജപ്പാനിലെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ശാസ്ത്ര സാങ്കേതിക മന്ത്രാലയവും (MEXT) തമ്മിലുള്ള സംയുക്ത ഉദ്ദേശ്യ പ്രസ്താവന

* ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും വിനിമയത്തിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും , സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും പങ്കാളിത്തത്തോടെ ഇരു രാജ്യങ്ങളിലെയും ഗവേഷണ, ശാസ്ത്ര സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രഖ്യാപനം

മറ്റ് ശ്രദ്ധേയമായ ഫലങ്ങൾ

1. അടുത്ത ദശകത്തിൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള 10 ട്രില്യൺ ജെപിവൈ സ്വകാര്യ നിക്ഷേപ ലക്ഷ്യം

2. സെമികണ്ടക്ടറുകൾ, ശുദ്ധഊർജ്ജം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ,  നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ തന്ത്രപരമായ മേഖലകളിൽ വിതരണ ശൃംഖലയുടെ പുനരുജീവനശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ജപ്പാനും സാമ്പത്തിക സുരക്ഷാ സംരംഭം ആരംഭിച്ചു

* ഈ മേഖലകളിലെ യഥാർത്ഥ സഹകരണത്തിന്റെ വസ്തുതാപട്ടികയായ  സാമ്പത്തിക സുരക്ഷാ വസ്തുതാപത്രവും ഇരു രാജ്യങ്ങളും  പുറത്തിറക്കി.

 3. ഇന്ത്യ - ജപ്പാൻ എഐ സംരംഭത്തിന് തുടക്കം

* വിശ്വസനീയമായ  AI ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ലാർജ് ലാംഗ്വേജ് മോഡലുകൾ, പരിശീലനം, ശേഷിവികസനം, ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പിന്തുണ എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുക

4. അടുത്ത തലമുറ ഗതാഗത പങ്കാളിത്തത്തിന് തുടക്കം

* ഗതാഗത മേഖലയിലെ ഉൽപ്പന്നങ്ങളുടെയും പ്രതിവിധികളുടെയും ലഭ്യതയ്ക്ക് മേക്ക്-ഇൻ-ഇന്ത്യ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അടിസ്ഥാനസൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഗതാഗതം  പ്രത്യേകിച്ച് റെയിൽവേ, വ്യോമയാനം, റോഡുകൾ, ഷിപ്പിംഗ്, തുറമുഖങ്ങൾ എന്നീ മേഖലകളിൽ  G2G, B2B പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുക.

5. ഇരു രാജ്യങ്ങളുടെയും   സമ്പദ്‌വ്യവസ്ഥയുടെ പ്രധാന  എഞ്ചിനുകളായ  ചെറുകിട, ഇടത്തരം സംരംഭങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ - ജപ്പാൻ ചെറുകിട, ഇടത്തരം സംരംഭ ഫോറത്തിന് തുടക്കം കുറിക്കുക.

 6. ഊർജ്ജ സുരക്ഷ, കർഷകരുടെ ഉപജീവനമാർഗ്ഗം, എന്നിവ ഉറപ്പാക്കുന്നതിനും ബയോഗ്യാസ്, ജൈവഇന്ധനങ്ങൾ തുടങ്ങിയ സുസ്ഥിര ഇന്ധനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ ഗവേഷണ- വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സുസ്ഥിര ഇന്ധന സംരംഭത്തിന് തുടക്കം.

7. വിദേശകാര്യ ഓഫീസുകളുടെ ആഭിമുഖ്യത്തിൽ  ഓരോ രാജ്യത്തേക്കും  മൂന്ന് സന്ദർശനങ്ങൾ എന്ന തരത്തിൽ   ഭരണകൂടങ്ങൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള കൈമാറ്റങ്ങൾ.

8. ബിസിനസ്സ്, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്കാരിക വിനിമയം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയ്ക്കും കൻസായി, ക്യൂഷു എന്നീ രണ്ട് പ്രദേശങ്ങൾക്കുമിടയിൽ ബിസിനസ് ഫോറങ്ങൾ സ്ഥാപിക്കൽ.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw

Media Coverage

India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister welcomes new Ramsar sites at Patna Bird Sanctuary and Chhari-Dhand
January 31, 2026

The Prime Minister, Shri Narendra Modi has welcomed addition of the Patna Bird Sanctuary in Etah (Uttar Pradesh) and Chhari-Dhand in Kutch (Gujarat) as Ramsar sites. Congratulating the local population and all those passionate about wetland conservation, Shri Modi stated that these recognitions reaffirm our commitment to preserving biodiversity and protecting vital ecosystems.

Responding to a post by Union Minister, Shri Bhupender Yadav, Prime Minister posted on X:

"Delighted that the Patna Bird Sanctuary in Etah (Uttar Pradesh) and Chhari-Dhand in Kutch (Gujarat) are Ramsar sites. Congratulations to the local population there as well as all those passionate about wetland conservation. These recognitions reaffirm our commitment to preserving biodiversity and protecting vital ecosystems. May these wetlands continue to thrive as safe habitats for countless migratory and native species."