1. സാമ്പത്തിക, വ്യാപാര സഹകരണത്തിനായുള്ള ധാരണാപത്രം. സാമ്പത്തിക, വ്യാപാര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണു ധാരണാപത്രത്തിന്റെ ലക്ഷ്യം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും വിയറ്റ്‌നാമിനുവേണ്ടി ബഹുമാനപ്പെട്ട വിയറ്റ്‌നാം വ്യവസായ, വ്യാപാര മന്ത്രി ശ്രീ. ട്രാന്‍ റ്റ്വാന്‍ ആനും ഒപ്പുവെച്ചു.
  2. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചും (ഐ.സി.എ.ആര്‍.) വിയറ്റ്‌നാം കൃഷി, ഗ്രാമവികസന മന്ത്രാലയവും തമ്മിലുള്ള 2018-2022 കാലത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി. കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള സാങ്കേതിക വിദ്യ കൈമാറ്റവും സാങ്കേതികവിദഗ്ധരുടെ കൈമാറ്റവും പ്രോല്‍സാഹിപ്പിക്കുകയാണു ലക്ഷ്യം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും വിയറ്റ്‌നാമിനുവേണ്ടി ബഹുമാനപ്പെട്ട വിയറ്റ്‌നാം കൃഷി, ഗ്രാമവികസന മന്ത്രി ശ്രീ. ഇംഗുയെന്‍ സ്വാന്‍ ക്വോങ്ങും ഒപ്പുവെച്ചു.
  3. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി പാര്‍ട്ട്ണര്‍ഷിപ്പും (ജി.എന്‍.സി.ഇ.പി.) വിയറ്റ്‌നാം ആറ്റമിക് എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ സഹകരിക്കുന്നതിനായുള്ള ധാരണാപത്രം. ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുകയാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം. ഇന്ത്യക്കുവേണ്ടി ആണവോര്‍ജ വകുപ്പു സെക്രട്ടറി ശ്രീ. ശേഖര്‍ ബസുവും വിയറ്റ്‌നാമിനുവേണ്ടി ബഹുമാനപ്പെട്ട വിയറ്റ്‌നാം വിദേശകാര്യ ഉപമന്ത്രി ശ്രീ. ദാങ് ദിന്‍ ക്യുവും ഒപ്പുവെച്ചു.
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Fresh data centre capacity sees 59% annual growth in Jan-Jun: Report

Media Coverage

Fresh data centre capacity sees 59% annual growth in Jan-Jun: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets the Prime Minister
July 22, 2026

The Chief Minister of Andhra Pradesh, Shri N. Chandrababu Naidu, today met Prime Minister Shri Narendra Modi.

In a post on X, the Prime Minister shared:

"Chief Minister of Andhra Pradesh, Shri @ncbn met Prime Minister @narendramodi.

@AndhraPradeshCM"