1. ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2018 മേയ് 11, 12 തീയതികളില്‍ നേപ്പാളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി.
2. തങ്ങളുടെ 2018ലെ രണ്ടാമത്തെ ഉച്ചകോടിയായി കണ്ടുകൊണ്ട് ഇരു പ്രധാനമന്ത്രിമാരും പ്രതിനിധിസംഘതല ചര്‍ച്ചകള്‍ 2018 മേയ് 11ന് നടത്തി. വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദവും പരസ്പര ധാരണയും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.
3. നേപ്പാള്‍ പ്രധാനമന്ത്രി 2018 ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ കൂടിക്കാഴ്ച ഇരു പ്രധാനമന്ത്രിമാരും അനുസ്മരിച്ചു. അന്നത്തെ സന്ദര്‍ശനം വഴിയുണ്ടായ ചലനാത്മകത നിലനിര്‍ത്തുന്നതിനായി മുമ്പ് ഏര്‍പ്പെട്ട എല്ലാ കരാറുകളും ധാരണകളും നടപ്പാക്കുന്നതിന് വേണ്ട കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കും. പ്രധാനമന്ത്രി ഒലിയുടെ അടുത്തിടെ നടന്ന ഇന്ത്യാ സന്ദര്‍ശന സമയത്ത് യോജിപ്പിലെത്തിയ റെയില്‍വേ വഴിയുള്ള ബന്ധിപ്പിക്കല്‍, കാര്‍ഷിക, ഉള്‍നാടന്‍ ജലഗതാഗത വികസന മേഖലകളിലെ ഉഭയകകക്ഷി സംരംഭങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കല്‍ തുടങ്ങിയവ അവര്‍ സമ്മതിച്ചു. ഇത് ഈ മേഖലകളില്‍ വളരെ പരിവര്‍ത്തനപരമായ പ്രഭാവത്തിന് വഴിവയ്ക്കും.
4. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ തലങ്ങളിലുള്ള ബഹുമുഖ ബന്ധങ്ങളെ വിലയിരുത്തിക്കൊണ്ട് ഉഭയകക്ഷി ബന്ധങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനും, വിവിധ മേഖലകളില്‍ ഇപ്പോഴുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമത്വം, പരസ്പര വിശ്വാസം, പരസ്പര പ്രയോജനം എന്നിവ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിനും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ടു പ്രധാനമന്ത്രിമാരും പ്രതിജ്ഞ ചെയ്തു.
5. ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി സംവിധാനം നിരന്തരം വിളിച്ച് കൂടേണ്ടതിന് ഊന്നല്‍ നല്‍കി. പൊതുവായ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും സാമ്പത്തിക വികസന സഹകരണ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനും വിദേശകാര്യങ്ങള്‍ക്കുള്ള/ വിദേശകാര്യ മന്ത്രിതലത്തിലുള്ള നേപ്പാള്‍-ഇന്ത്യാ സംയുക്ത സംവിധാനം ഉള്‍പ്പെടെ നിരന്തരം കൂടേണ്ടതുണ്ട്.
6. ഇന്ത്യയും -നേപ്പാളും തമ്മിലുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങളെ ഇരു പ്രധാനമന്ത്രിമാരും എടുത്ത് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരകമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഈ കമ്മി പരിഹരിക്കുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഒലി ചൂണ്ടിക്കാട്ടി. ഇതില്‍ അടുത്തിടെ നടന്ന ഗവണ്‍മെന്റുതല കമ്മിറ്റിയുടെ തീരുമാനങ്ങളെ അവര്‍ സ്വാഗതം ചെയ്തു. അനധികൃത വ്യാപാരം തടയുന്നതിന് അടുത്തിടെ നടന്ന വ്യാപാര, കടത്ത് സഹകരണ അന്തര്‍ ഗവണ്‍മെന്റ് സമിതി യോഗം ഉഭയകക്ഷി വ്യാപാര ഉടമ്പടികള്‍ സമഗ്രമായി അവലോകനം ചെയ്യാനും, സഞ്ചാര ഉടമ്പടികളും, ബന്ധപ്പെട്ട കരാറുകളും ഭേദഗതി ചെയ്യാനുള്ള തീരുമാനത്തെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഒപ്പം നേപ്പാളിന് ഇന്ത്യന്‍ വിപണികളുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനും മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നേപ്പാളിന്റെ സഞ്ചാര വ്യാപാരത്തിന് സഹായിക്കുന്നതിനും വേണ്ട ഭേദഗതികളാണ് ബന്ധപ്പെട്ട കരാറുകളില്‍ കൊണ്ടുവരിക.
7. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുന്നതിനും ജനങ്ങളുടെ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കേണ്ടതിന് രണ്ടു പ്രധാനമന്ത്രിമാരും ഊന്നല്‍ നല്‍കി. വായു, റോഡ്, ജലമാര്‍ഗ്ഗങ്ങളിലൂടെയുള്ള ഭൗതിക-സാമ്പത്തിക ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അവര്‍ സമ്മതിച്ചു. വളരെ ശക്തമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദപരമായ ഉഭയകകക്ഷിബന്ധവും പരിഗണിച്ചുകൊണ്ട് നേരത്തെ ബന്ധപ്പെട്ട സാങ്കേതിക വിഭാഗങ്ങള്‍ നടത്തിയിരുന്ന സാങ്കേതിക ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള കൂടുതല്‍ ആകാശ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ വ്യോമയാനമേഖലയിലെ സഹകരണം വിശാലമാക്കാന്‍ ഇരു പ്രധാനമന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
8. നദിയുമായി ബന്ധപ്പെട്ട പരിശീലന ജോലികള്‍, മലവെള്ളപാച്ചിലും വെള്ളപ്പൊക്ക നിയന്ത്രണവും, ജലസേചനം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുക തുടങ്ങി ജലവിഭവമേഖലകളിലെ സഹകരണം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് ഇരു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ച് വ്യക്തമാക്കി. മലവെള്ളപ്പാച്ചിലും വെളപ്പൊക്കവും ഉണ്ടാകുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യോജിച്ച നടപടികള്‍ക്കുള്ള സുസ്ഥിരമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് രൂപീകരിച്ച സംയുക്ത ടീമില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
9. നേപ്പാളിലെ അരുണ്‍-III ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി തറക്കല്ലിട്ടു.
ഈ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി വ്യാപാരത്തിലും വര്‍ദ്ധനയുണ്ടാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2018 ഏപ്രില്‍ 17ന് നടന്ന വൈദ്യുതി മേഖല സംബന്ധിച്ച് സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. വൈദ്യുതി മേഖലയിലെ ഉഭയകക്ഷി സഹകരണം വൈദ്യുതി വ്യാപാര ഉഭയകക്ഷി കരാറിന് അനുസൃതമായി ശക്തമാക്കുന്നതിനും അവര്‍ സമ്മതിച്ചു.
10. പ്രധാനമന്ത്രി മോദി ജനക്പൂരും മുക്തിനാഥും സന്ദര്‍ശിക്കുകയും കാഠ്മണ്ഡു, ജനക്പൂര്‍ എന്നിവിടങ്ങളിലെ പൗരസ്വീകരണങ്ങളില്‍ സംബന്ധിക്കുകയും ചെയ്തു.
11. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള മതപരവും സാംസ്‌ക്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുകയെന്ന വീക്ഷണത്തോടെ സീതയുടെ ജന്മസ്ഥലമായ ജനക്പൂരിനെ അയോദ്ധ്യയുമായും രാമായണത്തിലെ മറ്റ് സ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്ന നേപ്പാള്‍-ഇന്ത്യാ രാമായണ്‍ സര്‍ക്യൂട്ടിന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് തുടക്കം കുറിച്ചു. ജനക്പൂരില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വീസ് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
12. എല്ലാ മേഖലകളിലേയും സഹകരണം മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ പരിഹരിക്കാനുള്ള വിഷയങ്ങള്‍ 2018 സെപ്റ്റംബറിന് മുമ്പ് അഭിസംബോധന ചെയ്യണമെന്ന് ഇരു പ്രധാനമന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
13. അര്‍ത്ഥവത്തായ സഹകരണത്തിന് വേണ്ട മേഖലകള്‍ കണ്ടെത്തുന്നതിന് ബിംസ്‌റ്റെക്ക്, സാര്‍ക്ക്, ബി.ബി.ഐ.എന്‍ ചട്ടക്കൂടുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശികവും ഉപ-പ്രാദേശികവുമായ സഹകരണത്തിന്റെ പ്രാധാന്യത്തിന് ഇരു പ്രധാനമന്ത്രിമാരും അടിവരയിട്ടു.
14. പ്രധാനമന്ത്രി മോദിയുടെ നാഴികകല്ലായ ഈ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വളരെ പഴക്കമുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. നമ്മുടെ വളര്‍ന്നുവരുന്ന പങ്കാളിത്തത്തില്‍ ഒരു പുതിയ പ്രചോദനം ഇത് നല്‍കിയിട്ടുണ്ട്.
15. സ്‌നേഹം നിറഞ്ഞ ക്ഷണത്തിനും ഊഷ്മളമായ ആതിഥേയത്തിനും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ഒലിക്ക് നന്ദിപറഞ്ഞു.
16. പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ഒലിയെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ചു. പ്രധാനമന്ത്രി ഒലി സന്ദര്‍ശനത്തിനുള്ള ക്ഷണം സ്വീകരിച്ചു. നയതന്ത്രപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിനുള്ള തീയതികള്‍ പിന്നീട് തീരുമാനിക്കും.
Published By : Admin |
May 11, 2018 | 21:30 IST
Login or Register to add your comment
PM Modi shares a Sanskrit Subhashitam urging citizens to to “Arise, Awake” for Higher Purpose
January 13, 2026
The Prime Minister Shri Narendra Modi today shared a Sanskrit Subhashitam urging citizens to embrace the spirit of awakening. Success is achieved when one perseveres along life’s challenging path with courage and clarity.
In a post on X, Shri Modi wrote:
“उत्तिष्ठत जाग्रत प्राप्य वरान्निबोधत।
क्षुरस्य धारा निशिता दुरत्यया दुर्गं पथस्तत्कवयो वदन्ति॥”
उत्तिष्ठत जाग्रत प्राप्य वरान्निबोधत।
— Narendra Modi (@narendramodi) January 13, 2026
क्षुरस्य धारा निशिता दुरत्यया दुर्गं पथस्तत्कवयो वदन्ति॥ pic.twitter.com/i3PPlUoPm4


