പങ്കിടുക
 
Comments

1.മാലദ്വീപ് പ്രസിഡന്റ്,  ഇബ്രാഹിം മുഹമ്മദ് സോലി,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.

2. 2018 നവംബര്‍ 17-ന് അധികാരമേറ്റതിന് ശേഷം പ്രസിഡന്റ് സോലി മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. ധനകാര്യ മന്ത്രി ആദരണീയനായ  ഇബ്രാഹിം അമീര്‍, സാമ്പത്തിക വികസനകാര്യ മന്ത്രി ആദരണീയനായ മിസ്റ്റര്‍ ഫയാസ് ഇസ്മായില്‍ ലിംഗ, കുടുംബ, സാമൂഹിക സേവന മന്ത്രി  ശ്രീ. ഐഷത്ത് മുഹമ്മദ് ദീദി എന്നിവരും ഒരു വ്യാപാര പ്രതിനിധി സംഘവും ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം. പ്രസിഡണ്ട് സോലിയെ  അനുഗമിക്കുന്നുണ്ട്.

3. സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് സോലി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. പ്രസിഡന്റ് സ്വാലിഹിനും അനുഗമിക്കുന്ന പ്രതിനിധികള്‍ക്കും പ്രധാനമന്ത്രി മോദി ഔദ്യോഗിക വിരുന്നും നല്‍കി.

4. സന്ദര്‍ശനവേളയില്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മൂര്‍മുവുമായും പ്രസിഡന്റ് സോലി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി അധികാരമേറ്റതിന് പ്രസിഡന്റ് മുര്‍മുവിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.  വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും പ്രസിഡന്റ് സോലിയെ  സന്ദര്‍ശിച്ചു. മുംബൈ സന്ദര്‍ശന വേളയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരിയും പ്രസിഡന്റ് സോലിയെ  സന്ദര്‍ശിക്കും.

5. ഭൂമിശാസ്ത്രപരമായ സാമീപ്യം, ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍, പങ്കിട്ട മൂല്യങ്ങള്‍ എന്നിവയാല്‍ അടിവരയിടുന്നതാണ് ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി പങ്കാളിത്തം. ഇന്ത്യക്കാരുടെ ഹൃദയത്തിലും ഇന്ത്യയുടെ ''അയല്‍പക്കത്തിന് ആദ്യം'' എന്ന നയത്തിലും മാലദ്വീപിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നതിന് പ്രധാനമന്ത്രി മോദി അടിവരയിട്ടു.പ്രസിഡന്റ് സോലി തന്റെ ഗവണ്‍മെന്റിന്റെ ഇന്ത്യ-ആദ്യ നയം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി പങ്കാളിത്തം അതിവേഗം വിപുലീകരിക്കാനായതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര പ്രയോജനകരമായ ഈ സമഗ്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു.

6. കോവിഡ്-19 മഹാമാരിയുടെ സമയത്ത് മാലദ്വീപ് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും പ്രസിഡന്റ് സോലി നന്ദി അറിയിച്ചു. മഹാമാരികാലത്തെ ആരോഗ്യ-സാമ്പത്തിക തകര്‍ച്ചകളെ മറികടക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ചികിത്സാ, സാമ്പത്തിക സഹായം മാലിദ്വീപിനെ സഹായിച്ചു. മാലദ്വീപിന് കോവിഡ് -19 വാക്‌സിനുകള്‍ സമ്മാനിച്ച ആദ്യ പങ്കാളി ഇന്ത്യയാണ്. അവരുടെ പ്രതിരോധശേഷിക്കും, വിജയകരമായ പ്രതിരോധകുത്തിവയ്പ് യജ്ഞത്തിനും, മഹാമാരിക്ക് ശേഷമുള്ള ശക്തമായ സാമ്പത്തിക തിരിച്ചുവരവിനും പ്രസിഡന്റ് സോലിയെ യും മാലദ്വീപിലെ ജനങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

7. പ്രതിരോധം, സുരക്ഷ, നിക്ഷേപ പ്രോത്സാഹനം, മാനവവിഭവശേഷി വികസനം, കാലാവസ്ഥയും ഊര്‍ജവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സ്ഥാപനപരമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സോലിയും സമ്മതിച്ചു.

സാമ്പത്തിക സഹകരണവും ജനങ്ങള്‍തമ്മിലുള്ള ബന്ധവും

8. വിസരഹിത യാത്ര, മെച്ചപ്പെട്ട വിമാന ബന്ധിപ്പിക്കല്‍, വിനിമയപരിപാടികള്‍, വളരുന്ന സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. മാലദ്വീപ് ടൂറിസം വിപണിയുടെ പ്രധാന സ്രോതസ്സായി ഇന്ത്യ ഉയര്‍ന്നു, സാമ്പത്തിക ഭദ്രതയ്ക്ക് സംഭാവന നല്‍കി. മഹാമാരി സമയത്ത് സൃഷ്ടിച്ച ഉഭയകക്ഷി വിമാന യാത്രാ ബബിള്‍ (വിവിധ രാജ്യങ്ങളിലേക്ക് പ്രത്യക്ഷവും പരോക്ഷവുമായ സര്‍വീസ്) വിനോദസഞ്ചാര ബന്ധങ്ങളുടെ വിപുലീകരണത്തിന് വഹിച്ച പങ്ക് നേതാക്കള്‍ അംഗീകരിച്ചു. മാലദ്വീപില്‍ റുപേ കാര്‍ഡുകളുടെ ഉപയോഗം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ഉഭയകക്ഷി യാത്രയും വിനോദസഞ്ചാരവും സാമ്പത്തിക പരസ്പര ബന്ധവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍ പരിഗണിക്കാനും സമ്മതിച്ചു. ഇന്ത്യന്‍ അദ്ധ്യാപകര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ മാലദ്വീപിലെ വിലപ്പെട്ട സംഭാവനകളെ ഇരു നേതാക്കളും അംഗീകരിച്ചു. മാലദ്വീപില്‍ അടുത്തിടെ ആരംഭിച്ച ദേശീയ വിജ്ഞാന ശൃംഖലയെ അവര്‍ സ്വാഗതം ചെയ്യുകയും രാജ്യത്തിനുള്ളില്‍ അതിന്റെ വ്യാപനം വിപുലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

9. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ തമ്മിലുള്ള ഇടപഴകലിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു, മറ്റുള്ളവയ്‌ക്കൊപ്പം മത്സ്യബന്ധനം, അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം, വിനോദസഞ്ചാരം, ആരോഗ്യം, ഐ.ടി(വിവരസാങ്കേതിക വിദ്യ). നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും എന്നിവയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മികച്ച സാമ്പത്തിക ബന്ധത്തിന് അതിര്‍ത്തികടന്നുള്ള നിക്ഷേപത്തിലും പങ്കാളിത്തത്തിനുമുള്ള പ്രമുഖ മേഖലകള്‍.

സാഫ്റ്റ (ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല)യുടെ കീഴിലുള്ള മാലദ്വീപ് ട്യൂണ (ചൂരമീന്‍)ഉല്‍പ്പന്നങ്ങളുടെ മുന്‍നിര വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ സാദ്ധ്യതകളെ ഇരു നേതാക്കളും അംഗീകരിച്ചു. മൊത്തത്തില്‍, 2019 മുതല്‍ ഉഭയകക്ഷി വ്യാപാരത്തിലുണ്ടായിട്ടുള്ള വളര്‍ച്ചയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. 2020 സെപ്തംബര്‍ മുതല്‍ ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള നേരിട്ടുള്ള ചരക്ക് കപ്പല്‍ സര്‍വീസിന്റെ പ്രവര്‍ത്തനങ്ങളും ഈ സേവനം ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തതും ള്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സോലിയും  ചൂണ്ടിക്കാട്ടി.

വികസന പങ്കാളിത്തം

10. കോവിഡ്-19 മഹാമാരിയും മറ്റ് ആഗോള സാമ്പത്തിക വെല്ലുവിളികളുംക്കിടയിലും വികസന പങ്കാളിത്ത മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സോലിയും  അവലോകനം ചെയ്തു. ഇന്ത്യ-മാലദ്വീപ് വികസന പങ്കാളിത്തം സമീപ വര്‍ഷങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും വലിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍, സമൂഹതല ഗ്രാന്റ് പദ്ധതികള്‍, മാലദ്വീപിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യശേഷി വികസന പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു, സുതാര്യമായ പ്രക്രിയകളിലൂടെയും രണ്ടു ഗവണ്‍മെന്റുകളും തമ്മിലുള്ള സഹകരണ മനോഭാവത്തിലൂടെയുമാണ് ഇവ നടപ്പാക്കുന്നത്.

11. ഇന്ത്യയില്‍ നിന്നുള്ള ഗ്രാന്റ്, ഇളവുള്ള വായ്പാ സഹായത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന 500 ദശലക്ഷം യു.എസ് ഡോളറിന്റെ 'ഗ്രേറ്റര്‍ മാലേ' ബദ്ധിപ്പിക്കല്‍ പദ്ധതിയുടെ വെര്‍ച്വല്‍ ആദ്യ കോണ്‍ക്രീറ്റ് പകരല്‍ ചടങ്ങില്‍ ഇരു നേതാക്കളും വെര്‍ച്ച്വലായി പങ്കെടുത്തു. മാലദ്വീപിലെ അടിസ്ഥാനസൗകര്യത്തിലെ നാഴികകല്ലാകുന്ന ഈ വലിയ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ രണ്ട് നേതാക്കളും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത് മാലെ, വില്ലിങ്കിലി, ഗുല്‍ഹിഫല്‍ഹു, തിലഫുഷി ദ്വീപുകള്‍ തമ്മിലുള്ള ചലനക്ഷമത വര്‍ദ്ധിപ്പിക്കും, ചരക്കുനീക്ക ചെലവ് കുറയ്ക്കുകയും, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകും ചെയ്യും- ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ പ്രതീകമായിരിക്കും.

12. മാലദ്വീപിലെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ 100 ദശലക്ഷം യു.എസ് ഡോളറിന്റെ വായ്പാ വാഗ്ദാനവും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ വാഗ്ദാനത്തിന് പ്രസിഡന്റ് സോലി ഇന്ത്യാ ഗവണ്‍മെന്റിന് നന്ദി രേഖപ്പെടുത്തുകയും ചര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്ന നിരവധി വലിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ അധിക ഫണ്ട് സഹായിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

13. എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയുടെ ബയേഴ്‌സ് ക്രെഡിറ്റ് ഫിനാന്‍സിംഗിന് കീഴില്‍ ഗ്രേറ്റര്‍ മാലെയില്‍ നിര്‍മ്മിക്കുന്ന 4,000 സാമൂഹിക പാര്‍പ്പിട യൂണിറ്റുകളുടെ വികസനത്തില്‍ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. മാലിദ്വീപ് ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പൗരന്മാര്‍ക്ക് താങ്ങാനാവുന്ന ചെലവിലുള്ള വീട് നല്‍കാനു പദ്ധതിക്ക് അനുസൃതമായാണ് ഈ പാര്‍പ്പിട യൂണിറ്റുകള്‍.

14. ഗ്രേറ്റര്‍ മാലില്‍ മറ്റൊരു 2000 സാമൂഹിക പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ ബയേഴ്‌സ് ക്രെഡിറ്റ് ഫണ്ടിംഗിന്റെ അടിസ്ഥാനത്തില്‍ 119 ദശലക്ഷം യു.എസ്. ഡോളര്‍ വായ്പ അനുവദിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും ഇതിനുള്ള സമ്മതപത്രം എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയും  മാലദ്വീപും തമ്മില്‍ കൈമാറുകയും ചെയ്തു. അധിക ഭവന യൂണിറ്റുകള്‍ക്കുള്ള ഉദാരമായ സഹായത്തിന് പ്രസിഡന്റ് സ്വാലിഹ് ഇന്ത്യാ ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.

15. അദ്ദു റോഡ്‌സ് പദ്ധതി, 34 ദ്വീപുകളില്‍ ജല, മലിനജല സൗകര്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍, ഹുക്കുറു മിസ്‌കി (വെള്ളിയാഴ്ച പള്ളി) പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ധനസഹായത്തോടെയുള്ള മറ്റ് പദ്ധതികളില്‍ കൈവരിച്ച പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഗുല്‍ഹിഫല്‍ഹു തുറമുഖ പദ്ധതിയുടെ പുതുക്കിയ ഡി.പി.ആറി(വിശദമായ പദ്ധതിരേഖ)ന് അംഗീകാരം ലഭിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും, നിലവിലുള്ള തുറമുഖത്തിന് പകരമായി ഗ്രേറ്റര്‍ മാലിക്ക് ലോകോത്തര തുറമുഖ സൗകര്യം ലഭ്യമാക്കുകയും മാലെ സിറ്റിയില്‍ നിന്ന് സൗകര്യങ്ങള്‍ മാറ്റുകയും ചെയ്യുപദ്ധതിയായതിനാല്‍ എത്രയും വേഗം ഇത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഹനിമാധൂ വിമാനത്താവള വികസന പദ്ധതിയുടെ ഇ.പി.സി (എന്‍ജിനിയറിംഗ്, സംഭരണം, നിര്‍മ്മാണം) കരാറില്‍ ഒപ്പുവയ്ക്കുന്നതിന് ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള അന്തിമ അംഗീകാരത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ഉടന്‍ നടപ്പാക്കല്‍ ആരംഭിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ലാമുവിലെ കാന്‍സര്‍ ആശുപത്രി കെട്ടിട പദ്ധതിയുടെ സാദ്ധ്യതാ റിപ്പോര്‍ട്ടിന്അ ന്തിമരൂപം നല്‍കിയതിലും ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ലൈന്‍ ഓഫ് ക്രെഡിറ്റ് (ഇന്ത്യാ ഗവണ്‍മെന്റിന്റെ വായ്പ) വഴി പദ്ധതിയുടെ ധനലഭ്യത സംബന്ധിച്ച കരാറില്‍ എത്തിച്ചേരാനായതിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

16. ഇന്ത്യയില്‍ നിന്നുള്ള ഗ്രാന്റ് സഹായത്തിലൂടെ നടപ്പിലാക്കുന്ന 45 സാമൂഹിക വികസന പദ്ധതികളില്‍ നിന്ന് ദ്വീപ് സമൂഹങ്ങള്‍ക്ക് ലഭിക്കുന്ന ഗുണപരമായ സംഭാവനയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

17. കാര്യശേഷി വര്‍ദ്ധിപ്പിക്കലും പരിശീലനവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായി ഉയര്‍ന്നുവന്നതില്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സോലിയും  സംതൃപ്തി രേഖപ്പെടുത്തി. ഐ.ടി.ഇ.സി (ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോര്‍പ്പറേഷന്‍) പരിശീലന പദ്ധതിയ്‌ക്കൊപ്പം, നൂറുകണക്കിന് മാലദ്വീപുകാര്‍ ഇന്ത്യയില്‍ സിവില്‍ സര്‍വീസുകള്‍, കസ്റ്റംസ് സേവനങ്ങള്‍, പാര്‍ലമെന്റുകള്‍, നീതിന്യായവ്യവസ്ഥകള്‍, മാധ്യമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രതിരോധ-സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഇഷ്ടാനുസൃത പരിശീലനത്തിന് വിധേയരാകുന്നുണ്ട്, സ്ഥാപനപരമായ ബന്ധങ്ങള്‍ ഇത് സുഗമമാക്കുകയും ചെയ്യുന്നു. മാലദ്വീപിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിന് മാലദ്വീപിലെ ലോക്കല്‍ ഗവണ്‍മെന്റ് അതോറിറ്റിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് ഓഫ് ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ (എം.ഒ.യു) ഇരു നേതാക്കളും സ്വാഗതം ചെയ്തു.

പ്രതിരോധവും സുരക്ഷയും

18. ഇന്ത്യ-മാലദ്വീപ് പ്രതിരോധ-സുരക്ഷാ പങ്കാളിത്തം കാലങ്ങളില്‍ പരീക്ഷണം നേരിട്ടിട്ടുള്ളതും രാജ്യാന്തര കുറ്റകൃത്യങ്ങള്‍, ദുരന്ത നിവാരണ മേഖലകളിലെ പ്രാദേശിക സഹകരണം എന്നിവയുടെ സുപ്രധാന ഉദാഹരണവുമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സ്ഥിരതയ്ക്കുള്ള കരുത്താണ് ഈ പങ്കാളിത്തം. ഇന്ത്യയുടെയും മാലദ്വീപിന്റെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും പരസ്പരം ഉത്കണ്ഠാകുലരായിരിക്കുമെന്നും; തങ്ങളുടെ ഭൂപ്രദേശങ്ങള്‍ പരസ്പരം ദ്രോഹംവരുത്തുന്ന ഒരു പ്രവര്‍ത്തനത്തിനും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ഉറപ്പും ഇരുനേതാക്കളും ആവര്‍ത്തിച്ചു.

19. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ മുന്‍കൈകള്‍ എന്നിവയിലൂടെ സമുദ്ര സുരക്ഷയിലും സംരക്ഷണത്തിലും, സമുദ്രമേഖല ബോധവല്‍ക്കരണം മാനുഷിക പിന്തുണയും ദുരന്തനിവാരണത്തിനുമുള്ള സഹകരണം ഊര്‍ജസ്വലമാക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു. ഇന്ത്യയുടെ സുരക്ഷയും മേഖലയിലെ എല്ലാവര്‍ക്കും വളര്‍ച്ചയും (സാഗര്‍) എന്ന കാഴ്ചപ്പാടിന് അനുസൃതമായി സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.

20. സിഫാവരുവിലെ കോസ്റ്റ് ഗാര്‍ഡ് ഹാര്‍ബറിന്റെ നിര്‍മ്മാണ പൂര്‍വ്വഘട്ടത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന് (എം.എന്‍.ഡി.എഫ്) തങ്ങളുടെ അധികാരം വിനിയോഗിക്കുന്നതിലും അതിന്റെ ഇ.ഇ.ഇസഡിന്റെ (എക്‌സ്‌ക്‌ളൂസീവ് ഇക്കണോമിക് സോണ്‍) യും അറ്റോളുകളു (ഉഷ്ണമേഖലയിലെ ആഴംകുറഞ്ഞ സമുദ്രങ്ങളില്‍ കാണുന്ന പവിഴപുറ്റുകള്‍)ടെയും സമുദ്ര നിരീക്ഷണം ഏറ്റെടുക്കുന്നതിലും ഈ പദ്ധതി മാലിദ്വീപ് സര്‍ക്കാരിനെ സഹായിക്കും. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇരുനേതാക്കളും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

21. മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് രണ്ടാമത്തെ ലാന്‍ഡിംഗ് അസ്‌സോള്‍ട്ട് ക്രാഫ്റ്റും (എല്‍.സി.എ) നേരത്തെ നല്‍കിയ സി.ജി.എസ് ഹുറാവിക്ക് പകരമുള്ള കപ്പലും മാലിദ്വീപ് ഗവണ്‍മെന്റിന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ 24 യൂട്ടിലിറ്റി വാഹനങ്ങള്‍ സമ്മാനമായി നല്‍കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. പ്രതിരോധ പദ്ധതികള്‍ക്കായുള്ള ഗ്രാന്റ് സഹായത്തിലൂടെയും 50 മില്യണ്‍ യു.എസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് (വായ്പാ) സൗകര്യത്തിലൂടെയും എം.എന്‍.ഡി.എഫ് അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും നവീകരിക്കുന്നതിനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് പ്രസിഡന്റ് സോലി പ്രധാനമന്ത്രി മോദിക്ക് നന്ദി രേഖപ്പെടുത്തി.

22. 2022 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത അദ്ദു സിറ്റിയില്‍ നാഷണല്‍ കോളേജ് ഫോര്‍ പോലീസിംഗ് ആന്‍ഡ് ലോ എന്‍ഫോഴ്‌സ്‌മെന്റ് (എന്‍.സി.പി.എല്‍.ഇ) സ്ഥാപിക്കുന്നതിന് നല്‍കിയ സഹായത്തിന് പ്രസിഡന്റ് സോലി പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.

23. മാലദ്വീപില്‍ ഉടനീളം 61 പോലീസ് അടിസ്ഥാനകൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള ബയേഴ്‌സ് ക്രെഡിറ്റ് (വിദേശവായ്പാ) കരാറിന്റെ കൈമാറ്റത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു, ഇത് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തന്നതിനും ദ്വീപുകളിലെ സമൂഹങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും.

24. പ്രാദേശികവും ബഹുമുഖവുമായ മുന്‍കൈകളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഈ മേഖലകളില്‍ കൈവരിച്ച പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2022 മാര്‍ച്ചില്‍ മാലിയിലെ കൊളംബോ സെക്യൂരിറ്റി കോണ്‍ക്‌ളേവിന്റെ അഞ്ചാമത് മീറ്റിംഗിന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് സോലിയെ  അഭിനന്ദിച്ചു, അംഗത്വ വിപുലീകരണത്തിനും അതോടൊപ്പം മാലദ്വീപിന്റെ മുന്‍കൈയില്‍ - മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും ഒരു പുതിയ സ്തംഭം ഇത് കൂട്ടിച്ചേര്‍ത്തു.

25. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന കൊളംബോ സെക്യൂരിറ്റി കോണ്‍ക്‌ളേവിലെ അംഗരാജ്യങ്ങളുടെ ആറാമത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന്റെ വിജയം ഇരു നേതാക്കളും അനുസ്മരിച്ചു, മാലദ്വീപ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം സൃഷ്ടിപരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

26. ദുരന്തനിവാരണ മേഖലയിലും സൈബര്‍ സുരക്ഷയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളുടെ കൈമാറ്റത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

27. ഭീകര വാദത്തെ അതിന്റെ എല്ലാ രൂപത്തിലും അപലപിച്ച നേതാക്കള്‍ തീവ്രവാദം, അക്രമാസക്തമായ , ഭീകരവാദം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. 2021 ഏപ്രിലില്‍ നടന്ന തീവ്രവാദ വിരുദ്ധ സംയുക്ത കര്‍മ്മസമിതിയുടെ ആദ്യ യോഗത്തിന് ശേഷമുള്ള പുരോഗതി അംഗീകരിച്ചുകൊണ്ട്, സൈബര്‍ സുരക്ഷ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

സഹകരണത്തിന്റെ ഉയര്‍ന്നുവരുന്ന അതിര്‍ത്തികള്‍

28. പരിസ്ഥിതിയും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജവും - കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ നേതാക്കള്‍, അതിന്റെ ലഘൂകരണത്തിനും അനുരൂപീകരണത്തിനുമായി സഹകരണം ഉഭയകക്ഷിപരമായും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടും പോലുള്ള അന്താരാഷ്ട്ര ബഹുമുഖ മുന്‍കൈകളുടെ ചട്ടക്കൂടിലും ശക്തിപ്പെടുത്താനും സമ്മതിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വായ്പാ സൗകര്യ (കണ്‍സഷനല്‍ ലൈന്‍ ഓഫ് ക്രെഡിറ്റ്) പ്രകാരം 34 ദ്വീപുകളിലെ കുടിവെള്ള ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി നടക്കുന്ന പദ്ധതിയാണ് അന്താരാഷ്ട്ര സഹായത്തോടെ മാലദ്വീപില്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ കാലാവസ്ഥാ അനുരൂപീകരണ പദ്ധതി. 2030-ഓടെ നെറ്റ് ശൂന്യത്തിലേക്ക് മാറുകയെന്ന മാലദ്വീപിന്റെ ലക്ഷ്യത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, പുനരുപയോഗ ഊര്‍ജം, ഗ്രിഡ് ഇന്റര്‍ ബന്ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

29. കായിക യുവജന വികസനം- മാലദ്വീപ് അത്‌ലറ്റുകള്‍ക്ക് ഉപകരണങ്ങള്‍ സമ്മാനിച്ചും ഇന്ത്യയില്‍ പരിശീലനം നല്‍കുന്നതുമുള്‍പ്പെടെയുള്ള കായിക ബന്ധങ്ങളുടെ വിപുലീകരണത്തെ ഇരു നേതാക്കളും അംഗീകരിച്ചു. കായിക അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 40 ദശലക്ഷം യു.എസ് ഡോളറിന്റെ വായ്പ (ലൈന്‍ ഓഫ് ക്രെഡിറ്റ്) സൗകര്യത്തിലൂടെ മാലദ്വീപിലെ കായിക അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. മാലദ്വീപില്‍ നടപ്പിലാക്കുന്ന ഗ്രാന്റ് ഫണ്ട് പ്രോജക്ടുകളില്‍ നിരവധി കായിക വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയതും അവര്‍ ചൂണ്ടിക്കാട്ടി. 2020ല്‍ ഒപ്പുവെച്ച കായിക, യുവജനകാര്യങ്ങളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് കീഴില്‍ യുവാക്കള്‍ തമ്മിലുള്ള വിനിമയങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ബഹുമുഖ വേദികളിലെ സഹകരണം

30. യു.എന്‍ (ഐക്യരാഷ്ട്ര സഭ) ചട്ടക്കൂടുകളില്‍, പ്രത്യേകിച്ച് സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര പരിഷ്‌കാരങ്ങളുടെ ആവശ്യകത നേതാക്കള്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍, വിപുലീകരിച്ചതും പരിഷ്‌കരിച്ചതുമായ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് മാലദ്വീപ് നല്‍കുന്ന പിന്തുണയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. യു.എന്‍ പൊതുസഭയുടെ (ജനറല്‍ അസംബ്ലി) എഴുപത്തിയാറാം സമ്മേളനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മാലിദ്വീപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള പിന്തുണയ്ക്ക് പ്രസിഡന്റ് സോലി ഇന്ത്യയോട് നന്ദി പറഞ്ഞു. യു.എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പൊതുവായ ആശങ്കയുള്ള ബഹുമുഖ വിഷയങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

കരാറുകള്‍/ധാരണാപത്രങ്ങള്‍

31. സന്ദര്‍ശന വേളയില്‍ താഴെപ്പറയുന്ന മേഖലകളില്‍ ധാരണാപത്രങ്ങള്‍/ ഉടമ്പടികള്‍ കൈമാറുന്നതിന് നേതാക്കള്‍ സാക്ഷ്യം വഹിച്ചു.

- സാദ്ധ്യതയുള്ള മത്സ്യബന്ധന മേഖല പ്രവചന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണം
- സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണം
- മാലദ്വീപിലെ വനിതാ വികസന സമിതികളുടെയും പ്രാദേശിക ഗവണ്‍മെന്റ് അധികാരികളുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍.
- ദുരന്തനിവാരണത്തില്‍ സഹകരണം
- പോലീസ് അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് 41 ദശലക്ഷം ഡോളര്‍ വിദേശവായ്പാ കരാര്‍
-2,000 സാമൂഹിക പാര്‍പ്പിട യൂണിറ്റുകളുടെ വിദേശവായ്പയ്ക്കുള്ള സമ്മതപത്രം( ലെറ്റര്‍ ഓഫ് ഇന്റന്റ്)

32. സന്ദര്‍ശന വേളയില്‍ തനിക്കും തന്റെ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്കും നല്‍കിയ ഊഷ്മളവും സൗഹാര്‍ദ്ദവും മാന്യവുമായ ആതിഥ്യത്തിന് പ്രസിഡന്റ് സ്വാലിഹ് പ്രധാനമന്ത്രി മോദിക്ക് നന്ദി രേഖപ്പെടുത്തി.

33. മാലദ്വീപിലേക്ക് ഒരു ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ ഇന്ത്യന്‍ രാഷ്ട്രപതിയോടുള്ള തന്റെ ക്ഷണം പ്രസിഡന്റ് സോലി ആവര്‍ത്തിച്ചു. മാലദ്വീപ് സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റ് സോലി ക്ഷണിച്ചു.

 

Share your ideas and suggestions for 'Mann Ki Baat' now!
Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
How 5G Will Boost The Indian Economy

Media Coverage

How 5G Will Boost The Indian Economy
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles loss of lives due to road accident in Vadodara, Gujarat
October 04, 2022
പങ്കിടുക
 
Comments
Announces ex-gratia from PMNRF

The Prime Minister, Shri Narendra Modi has expressed anguish and condoled the loss of lives due to a road accident in Vadodara, Gujarat. The Prime Minister also announced an ex-gratia of Rs. 2 lakh to be given to the next of kin of each deceased, and Rs. 50,000 to be given to the injured.

The Prime Minister’s Office tweeted;

“Anguished by the loss of lives due to a road accident in Vadodara district. Condolences to the bereaved families. May the injured recover soon. Rs. 2 lakh from PMNRF would be given to the next of kin of each deceased. Rs. 50,000 would be given to the injured.”