കാലാവസ്ഥ  സംബന്ധിച്ച യുഎസ്   പ്രസിഡെന്റിന്റെ  പ്രത്യേക   പ്രതിനിധി  ജോൺ കെറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ  ഇന്ന്  സന്ദർശിച്ചു 

 പ്രസിഡന്റ് ബിഡന്റെ ആശംസകൾ  ശ്രീ. കെറി പ്രധാനമന്ത്രിയെ അറിയിച്ചു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പ്രസിഡന്റ് ബിഡനുമായി  അടുത്തിടെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി സ്നേഹപൂർവ്വം അനുസ്മരിച്ചു. പ്രസിഡന്റ് ബിഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും ആശംസകൾ അറിയിക്കാൻ  അദ്ദേഹം  ശ്രീ.  കെറിയോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ  കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഫലപ്രദമായ ചർച്ചകളെക്കുറിച്ച് കെറി പ്രധാനമന്ത്രിയെ അറിയിച്ചു. പുനരുപയോഗ ഊർജ്ജ പദ്ധതികൾ ഉൾപ്പെടെ ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തു്  പറഞ്ഞു.  2021 ഏപ്രിൽ 22 മുതൽ 23 വരെ നടക്കാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള നേതാക്കളുടെ ഉച്ചകോടി സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

പാരീസ് കരാറിനു കീഴിലുള്ള ദേശീയതലത്തിലെ  സംഭാവന നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹരിത സാങ്കേതികവിദ്യകളും  ആവശ്യമായ ധനസഹായവും  മിതമായ നിരക്കിൽ ലഭ്യമാക്കികൊണ്ട് ക്കൊണ്ട് ഇന്ത്യ ഇന്ത്യയുടെ കാലാവസ്ഥാ പദ്ധതികളെ പിന്തുണയ്ക്കുമെന്ന് കെറി അഭിപ്രായപ്പെട്ടു. നവീകരണത്തിന് ധനസഹായം നൽകുന്നതിലും ഹരിത സാങ്കേതികവിദ്യകൾ വേഗത്തിൽ വിന്യസിക്കുന്നതിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മറ്റ് രാജ്യങ്ങളിൽ നല്ല പ്രകടന ഫലമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Ray Dalio: Why India is at a ‘Wonderful Arc’ in history—And the 5 forces redefining global power

Media Coverage

Ray Dalio: Why India is at a ‘Wonderful Arc’ in history—And the 5 forces redefining global power
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 25
December 25, 2025

Vision in Action: PM Modi’s Leadership Fuels the Drive Towards a Viksit Bharat