അഭിനന്ദന സന്ദേശങ്ങൾക്ക് ലോക നേതാക്കൾക്ക് നന്ദി

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക നേതാക്കൾക്ക് നന്ദി അറിയിച്ചു. ലോക നേതാക്കളുടെ സന്ദേശങ്ങൾക്കും ടെലിഫോൺ കോളുകൾക്കും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ശ്രീ മോദി മറുപടി നൽകി.

''നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പ്രസിഡന്റ് ഡയസ്-കാനൽ. ജനങ്ങൾ തമ്മിലുള്ള കാലങ്ങൾ പഴക്കമേറിയ ബന്ധത്തിൽ വേരൂന്നിയ ക്യൂബയുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,'' റിപ്പബ്ലിക് ഓഫ് ക്യൂബയുടെ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ ബെർമൂഡെസിന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.

 

''പ്രസിഡന്റ് സാന്റിയാഗോ പെന, നിങ്ങളുടെ ആശംസകളെ ഞാൻ വിലമതിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഗുണത്തിനായി ഇന്ത്യ-പരാഗ്വേ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് നമ്മൾ തുടരും,'' പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയുടെ പോസ്റ്റിന് പ്രധാനമന്ത്രി മറുപടി നൽകി.

 

''നന്ദി പ്രസിഡന്റ് നിറ്റോ കോർട്ടിസോ. പനാമ ഒരു സുപ്രധാന പങ്കാളിയാണ്.  പരസ്പര പ്രയോജനകരമായ നമ്മുടെ പങ്കാളിത്തം അതിന്റെ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കും,'' പനാമ പ്രസിഡന്റ് ലോറന്റിനോ കോർട്ടിസോയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

''പ്രസിഡന്റ് റുമെൻ രാദേവിന് നന്ദി. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും'' ബൾഗേറിയൻ പ്രസിഡന്റ് റുമെൻ റാദേവിന്റെ പോസ്റ്റിന് പ്രധാനമന്ത്രി മറുപടി നൽകി.

 

''സുൽത്താനേറ്റ് ഓഫ് ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഫോൺ സന്ദേശത്തിന് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ഊഷ്മളമായ ആശംസകളെയും സൗഹൃദത്തിന്റെ വാക്കുകളെയും ആഴത്തിൽ അഭിനന്ദിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ഒമാൻ തന്ത്രപരമായ ബന്ധം പുതിയ ഉയരങ്ങൾ താണ്ടുകയെന്നത് വിധികൽപ്പിതമാണ്,''സുൽത്താനേറ്റ് ഓഫ് ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഫോൺവിളിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India accelerates ‘semiconductor drive’ with Rs 1.64 lakh crore investment plan

Media Coverage

India accelerates ‘semiconductor drive’ with Rs 1.64 lakh crore investment plan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 29
June 29, 2026

PM Modi Advancing National Strength Through Unity, Innovation and Janbhagidari