ബഹുമാന്യരേ,

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരെ നന്ദി. നമ്മുടെ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ നാം തീർച്ചയായും പരിഗണിക്കും. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ചില മുൻ‌ഗണനകളും ആവശ്യങ്ങളും നമുക്കുണ്ട്. ഈ വേദിയിലെ നമ്മുടെ ശ്രമം ഇരുവശങ്ങളും മനസിൽവച്ചു മുന്നോട്ടുപോകുക എന്നതാണ്. എഫ്ഐപിഐസിക്കുള്ളിലെ നമ്മുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ചില പ്രഖ്യാപനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു:

1. പസഫിക് മേഖലയിലെ ആരോഗ്യപരിരക്ഷ വർധിപ്പിക്കുന്നതിന്, ഫിജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയോളജി ആശുപത്രി സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പരിശീലനം ലഭിച്ച ജീവനക്കാരെയും ആധുനികസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഈ ആശുപത്രിയിൽ സജ്ജീകരിക്കും. ഇത് ഈ പ്രദേശത്തിന്റെയാകെ ജീവനാഡിയായി വർത്തിക്കും. ഈ മെഗാ ഗ്രീൻഫീൽഡ് പദ്ധതിയുടെ ചെലവു മുഴുവൻ ഇന്ത്യാഗവണ്മെന്റ് വഹിക്കും.

2. 14 പസഫിക് ദ്വീപ് രാജ്യങ്ങളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഇന്ത്യ സഹായിക്കും.

3. 14 പസഫിക് ദ്വീപ് രാജ്യങ്ങൾക്കും സമുദ്ര ആംബുലൻസുകൾ നൽകും.

4. 2022ൽ ഞങ്ങൾ ഫിജിയിൽ ജയ്പുർ കാൽ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പിൽ 600ലധികം പേർക്ക് കൃത്രിമക്കാലുകൾ സൗജന്യമായി നൽകി. സുഹൃത്തുക്കളേ, ഈ സമ്മാനം ലഭിച്ചവർക്ക് ജീവൻ എന്ന സമ്മാനം ലഭിച്ചതായാണു തോന്നുന്നത്.

പിഐസി മേഖലയ്ക്കായി, ഈ വർഷം പാപുവ ന്യൂ ഗിനിയിൽ (പിഎൻജി) ജയ്പുർ കാൽ ക്യാമ്പ് സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 2024 മുതൽ പസഫിക് ദ്വീപ് രാജ്യങ്ങളിൽ ഓരോ വർഷവും ഇത്തരത്തിലുള്ള രണ്ടു ക്യാമ്പുകൾ സംഘടിപ്പിക്കും.

5. ഇന്ത്യയിലെ ജൻ ഔഷധി പദ്ധതിവഴി, 1800ലധികം ഉയർന്ന ഗുണമേന്മയുള്ള പൊതു ഔഷധങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്നുണ്ട്. ഉദാഹരണത്തിന്, വിപണിവിലയെ അപേക്ഷിച്ച് 90% വരെ കുറഞ്ഞ വിലയ്ക്ക് ജൻ ഔഷധി കേന്ദ്രങ്ങളിൽ പ്രമേഹ പ്രതിരോധമരുന്ന് ലഭ്യമാണ്. മറ്റ് മരുന്നുകളും വിപണിവിലയുടെ 60% മുതൽ 90% വരെ കുറവിൽ ലഭ്യമാണ്. നിങ്ങളുടെ രാജ്യങ്ങളിലും സമാനമായ ജൻ ഔഷധി കേന്ദ്രങ്ങൾ കൊണ്ടുവരാൻ ഞാൻ നിർദേശിക്കുന്നു.

6. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ തടയാൻ യോഗ വളരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ രാജ്യങ്ങളിൽ യോഗാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു.

7. പിഎൻജിയിലെ ഐടി മികവിന്റെ കേന്ദ്രത്തെ നവീകരിച്ച് "പ്രാദേശിക വിവരസാങ്കേതികവിദ്യ - സുരക്ഷാ കേന്ദ്ര"മാക്കി മാറ്റുകയും ചെയ്യും.

8. ഫിജിയിലെ പൗരന്മാർക്കായി 24x7 എമർജൻസി ഹെൽപ്പ്‌ലൈൻ സ്ഥാപിക്കും. എല്ലാ പിഐസി രാജ്യങ്ങളിലും സമാനമായ സൗകര്യം സജ്ജീകരിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

9. ഓരോ പസഫിക് ദ്വീപ് രാജ്യത്തിലും ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ വികസനത്തിനായുള്ള  പദ്ധതി ഞാൻ പ്രഖ്യാപിക്കുന്നു. ഈ പദ്ധതിക്കുകീഴിൽ, യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും വിതരണം ചെയ്യും. കഴിവുകൾ വർധിപ്പിക്കുന്നതിന് ശേഷി വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കും.

10. പസഫിക് ദ്വീപ് രാഷ്ട്രത്തലവന്മാരുടെ വസതികൾ സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാക്കി മാറ്റാനുള്ള പദ്ധതിക്ക് നിങ്ങളിൽനിന്ന് മികച്ച സ്വീകാര്യതയാണു ലഭിച്ചത്. എല്ലാ എഫ്‌ഐപിഐസി രാജ്യങ്ങളിലും  കുറഞ്ഞത് ഒരു ഗവണ്മെന്റ് കെട്ടിടമെങ്കിലും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കെട്ടിടമാക്കി മാറ്റും.

11. ജലദൗർലഭ്യം പരിഹരിക്കുന്നതിന്, എല്ലാ പസഫിക് ദ്വീപ് രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപ്പുവെള്ള ശുദ്ധീകരണ യൂണിറ്റുകൾ നൽകുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

12. ശേഷി വർധിപ്പിക്കുന്നതിനുള്ള നമ്മുടെ ദീർഘകാല പ്രതിബദ്ധത തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, പസഫിക് ദ്വീപ് രാജ്യങ്ങൾക്കായി ഞാൻ ഇന്ന് "സാഗർ അമൃത് സ്കോളർഷിപ്പ്" പദ്ധതി പ്രഖ്യാപിക്കുന്നു. ഈ പരിപാടിക്കു കീഴിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000​ ഐടിഇസി പരിശീലന അവസരങ്ങൾ നൽകും.

ബഹുമാന്യരേ,

ഇന്ന്, ഞാൻ എന്റെ അഭിപ്രായങ്ങൾ ഇവിടെ അവസാനിപ്പിക്കുകയാണ്. ഈ വേദിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. അത് അതിരുകളെ വെല്ലുവിളിക്കുകയും മനുഷ്യ സഹകരണത്തിന്റെ പരിധിയില്ലാത്ത സാധ്യതകളെ തിരിച്ചറിയുകയും ചെയ്യുന്നു. ഇന്ന് നിങ്ങളുടെ ഇവിടത്തെ സാന്നിധ്യത്തിന് ഞാൻ ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

അടുത്ത തവണ നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
During Diplomatic Dinners to Hectic Political Events — Narendra Modi’s Austere Navratri Fasting

Media Coverage

During Diplomatic Dinners to Hectic Political Events — Narendra Modi’s Austere Navratri Fasting
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഒക്ടോബർ 6
October 06, 2024

PM Modi’s Inclusive Vision for Growth and Prosperity Powering India’s Success Story