ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.റ്റി.ഒ.) ഡയറക്ടര്‍ ജനറല്‍ (ഡി.ജി.) ശ്രീ. റോബര്‍ട്ടോ അസിവെദോ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഡബ്ല്യു.റ്റി.ഒ. അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.
ബഹുതല വ്യാപാര സംവിധാനത്തെ വീണ്ടും സജ്ജീവമാക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ഇന്ത്യാ ഗവണ്‍മെന്റിനെ ഡയറക്ടര്‍ ജനറല്‍ നന്ദി അറിയിച്ചു.

ബഹുതല വ്യാപാര സംവിധാനത്തിന്റെ ശക്തമായ അനുയായിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. വികസ്വര രാഷ്ട്രങ്ങളുടെ ആശങ്കകള്‍ പരിഹരിക്കത്തക്ക തരത്തില്‍ ലോകവ്യാപാര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വ്യാപാരത്തിന്റെയും, ആഗോള വല്‍ക്കരണത്തിന്റെയും ഗുണഫലങ്ങള്‍ വികസ്വര രാഷ്ട്രങ്ങളില്‍ കൂടുതല്‍ ദൃശ്യമാകുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറലിനെ ആഹ്വാനം ചെയ്തു.
ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഡബ്ല്യു.റ്റി.ഒ. മന്ത്രിമാരുടെ അനൗപചാര ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
Had a wonderful meeting with Mr. Roberto Azevêdo, Director-General of the @wto. @WTODGAZEVEDO pic.twitter.com/nhX2UaTkeO
— Narendra Modi (@narendramodi) March 19, 2018


