ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി തിരിക്കുംമുന്‍പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:
‘2019 ഓഗസ്റ്റ് 17, 18 തീയതികളില്‍ ഞാന്‍ ഭൂട്ടാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. 
ഈ മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത് ഏറ്റവും വിശ്വസ്തമായ സുഹൃത്തെന്ന നിലയിലും അയല്‍രാഷ്ട്രമെന്ന നിലയിലും ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഗവണ്‍മെന്റ് എത്രത്തോളം പ്രാധാന്യം കല്‍പിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു. 
ഇന്ത്യയും ഭൂട്ടാനും തമ്മില്‍ മികച്ച ഉഭയകക്ഷി ബന്ധമാണ് ഉള്ളത്. വിപുലമായ വികസന പങ്കാളിത്തവും പരസ്പരം ഗുണകരമായ ജലവൈദ്യുത സഹകരണവും ശക്തമായ വ്യാപാര, സാമ്പത്തിക ബന്ധങ്ങളും അതിനു തെളിവാണ്. പൊതു ആത്മീയ പാരമ്പര്യവും ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധവും അടുപ്പത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 
ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലി ഇരു രാജ്യങ്ങളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷിച്ചിരുന്നു. 
സവിശേഷമായ ഇന്ത്യ-ഭൂട്ടാന്‍ ബന്ധം ‘അയല്‍ക്കാര്‍ ആദ്യം’ എന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തിന്റെ പ്രധാന സ്തംഭങ്ങളില്‍ ഒന്നാണ്. 
നമ്മുടെ ഉഭയകക്ഷിബന്ധത്തെക്കുറിച്ചു മുഴുവന്‍ ബഹുമാനപ്പെട്ട രാജാവ് ദ് ഫോര്‍ത്ത് ഡ്രക്ക് ഗ്യാല്‍പോയുമായും ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. ഏറെ ബഹുമാനിക്കപ്പെടുന്ന ഭൂട്ടാന്‍ റോയല്‍ സര്‍വകലാശാലയില്‍ ഭൂട്ടാനിലെ യുവാക്കളായ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനു ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. 
എന്റെ സന്ദര്‍ശനം ഭൂട്ടാനുമായുള്ള, കാലത്തെ അതിജീവിച്ചതും വിലയേറിയതുമായ സൗഹൃദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ശോഭനമായ ഭാവിക്കും പുരോഗതിക്കുമായി സൗഹൃദം കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയാക്കുമെന്നും ഉള്ള ആത്മവിശ്വാസം എനിക്കുണ്ട്.’

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Manufacturing to hit 25% of GDP as India builds toward $25 trillion industrial vision: BCG report

Media Coverage

Manufacturing to hit 25% of GDP as India builds toward $25 trillion industrial vision: BCG report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 12
December 12, 2025

Citizens Celebrate Achievements Under PM Modi's Helm: From Manufacturing Might to Green Innovations – India's Unstoppable Surge