2030-31 ഓടെ പൂർത്തിയാകുന്ന പദ്ധതികളുടെ ആകെ ചിലവ് 3,907 കോടി (ഏകദേശം) രൂപയാണ്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി, ഏകദേശം 3,907 കോടി രൂപ ആകെ ചിലവ് വരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 02 (രണ്ട്) പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

* പാരാദീപ് - ഹരിദാസ്പൂർ - പാത ഇരട്ടിപ്പിക്കൽ
* രാജ്ഖർസാവാം-ഡാംഗോവാപോസി നാലാം ലൈൻ

വർദ്ധിച്ച ലൈൻ ശേഷി യാത്ര സുഗമമാക്കും. ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും തിരക്ക് കുറയ്ക്കാനും സജ്ജീകരിച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നവഭാരത ദർശനത്തിന് അനുസൃതമായി പ്രദേശത്തെ സമഗ്രമായ വികസനത്തിലൂടെ ജനങ്ങൾക്ക് തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയും അവരെ "ആത്മനിർഭർ" (സ്വയംപര്യാപ്തർ) ആക്കുകയും ചെയ്യുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും ബഹു മാതൃക കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ജനങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ സുഗമമായ ഗതാഗതത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ 04 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ 02 (രണ്ട്) പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 145 കിലോമീറ്റർ വർദ്ധിപ്പിക്കും.

നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 14 ലക്ഷം ജനസംഖ്യയുള്ള 1,526-ഓളം ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

നിർദ്ദിഷ്ട ശേഷി വർദ്ധിപ്പിക്കൽ ലളിത്ഗിരി ബുദ്ധ കോംപ്ലക്സ്, ശ്രീ ബൽദേവ്ജ്യൂ ക്ഷേത്രം, മേഘഹതുബുരു കുന്നുകൾ തുടങ്ങി രാജ്യത്തുടനീളമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

കൽക്കരി, ഇരുമ്പയിര്, ഡോളോമൈറ്റ്, ചുണ്ണാമ്പുകല്ല്, ജിപ്സം തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഒഴിച്ചുകൂടാനാവാത്ത റൂട്ടുകളാണ് നിർദ്ദിഷ്ട പദ്ധതികൾ. ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പ്രതിവർഷം 44 മില്യൺ ടൺ (MTPA) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമായതിനാൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കുന്നതിനും റെയിൽവേ സഹായിക്കും. ഇത് എണ്ണ ഇറക്കുമതി (06 കോടി ലിറ്റർ) കുറയ്ക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 29 കോടി കിലോഗ്രാം കുറയ്ക്കുകയും ചെയ്യും, ഇത് ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's forex reserves hit all-time high of $729.33 billion after $12.42 billion jump

Media Coverage

India's forex reserves hit all-time high of $729.33 billion after $12.42 billion jump
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on National Sports Day
August 29, 2026

The Prime Minister, Shri Narendra Modi has extended his greetings to all sports lovers on National Sports Day. Shri Modi said that the dedication, passion and determination of sportspersons make the entire nation proud.

The Prime Minister also paid homage to the legendary Major Dhyan Chand Ji, whose brilliance and contribution to Indian hockey continue to inspire generations.

Shri Modi posted on X:

“To every sports lover…your dedication, passion and determination make everyone proud.

We also pay homage to the legendary Major Dhyan Chand Ji, whose brilliance inspires generations.

#NationalSportsDay”