പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ആകെ 2,781 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ രണ്ട് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
a. ദേവഭൂമി ദ്വാരക (ഓഖ) - കനാലസ് പാത ഇരട്ടിപ്പിക്കൽ - 141 കിലോമീറ്റർ
b. ബദ്‌ലാപൂർ - കർജാത്ത് 3-ഉം 4-ഉം ലൈൻ - 32 കിലോമീറ്റർ
ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് സഞ്ചാര ക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയും ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തുകയും ചെയ്യും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഈ മൾട്ടി-ട്രാക്കിംഗ് ആശയങ്ങൾ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഒരു പുതിയ ഇന്ത്യ എന്ന ദർശനവുമായി ഈ പദ്ധതികൾ പൊരുത്തപ്പെടുന്നു, ഇത് പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിലൂടെ തദ്ദേശവാസികളെ "ആത്മനിർഭർ"(സ്വയംപര്യാപ്തർ) ആക്കുകയും അത് അവരുടെ തൊഴിൽ / സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 4 ജില്ലകളെ ഉൾക്കൊള്ളുന്ന ഈ രണ്ട് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 224 കിലോമീറ്റർ വർദ്ധിപ്പിക്കും.
അംഗീകൃത മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 32 ലക്ഷം ജനസംഖ്യയുള്ള ഏകദേശം 585 ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.
കനാലസിൽ നിന്ന് ഓഖ (ദേവഭൂമി ദ്വാരക) ലേക്ക് അംഗീകൃത പാത ഇരട്ടിപ്പിക്കൽ ദ്വാരകാധീശ് ക്ഷേത്രത്തിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകും, ഇത് പ്രധാന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും സൗരാഷ്ട്ര മേഖലയുടെ സമഗ്ര വികസനത്തിന് കാരണമാവുകയും ചെയ്യും.
ബദ്‌ലാപൂർ - കർജാത്ത് സെക്ഷൻ മുംബൈ സബർബൻ ഇടനാഴിയുടെ ഭാഗമാണ്. മൂന്നാമത്തെയും നാലാമത്തെയും ലൈൻ പദ്ധതി മുംബൈ സബർബൻ പ്രദേശത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുകയും ദക്ഷിണേന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി നൽകുകയും ചെയ്യും.
കൽക്കരി, ഉപ്പ്, കണ്ടെയ്നർ, സിമൻറ്, പിഒഎൽ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഇത് ഒരു അത്യാവശ്യ പാതയാണ്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ പ്രതിവർഷം 18 മില്യൺ ടൺ അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമായ റെയിൽവേകൾ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (3 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (16 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് 64 ലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണ്.
Today's Cabinet decision on two multitracking projects covering 4 districts across Maharashtra and Gujarat will add to our rail infrastructure. Mobility, operational efficiency and service reliability will be enhanced. Multi-modal connectivity and logistic efficiency will also…
— Narendra Modi (@narendramodi) November 26, 2025


