യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുക, എണ്ണ ഇറക്കുമതി കുറയ്ക്കുക, CO2 ഉദ്‌വമനം കുറയ്ക്കുക, സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് സംരംഭങ്ങളുടെ ലക്ഷ്യം

യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.

ഈ പദ്ധതികളിൽ താഴെപ്പറയുന്നവ  ഉൾപ്പെടുന്നു:

1. രത്‌ലം - നാഗ്ഡ 3-ആം ലൈൻ, 4-ആം ലൈൻ

2. വാർധ - ബൽഹർഷ 4-ആം  ലൈൻ


പദ്ധതികളുടെ ആകെ കണക്കാക്കിയ ചെലവ് ഏകദേശം 3,399 കോടി രൂപയാണ്, ഇതിലൂടെ 2029-30 വരെയുള്ള പ്രവൃത്തികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഫലമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇത് നൽകും.

മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നാല് ജില്ലകളെ ഉൾക്കൊള്ളുന്ന ഈ രണ്ട് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 176 കിലോമീറ്റർ വർദ്ധിപ്പിക്കും.

നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 19.74 ലക്ഷം ജനസംഖ്യയുള്ള ഏകദേശം 784 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

കൽക്കരി, സിമൻറ്, ക്ലിങ്കർ, ജിപ്സം, ഫ്ലൈ ആഷ്, കണ്ടെയ്നറുകൾ, കാർഷിക ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യം വേണ്ടുന്ന റൂട്ടുകളാണിവ. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 18.40 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (20 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (99 ​​കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് 4 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

നിർമ്മാണ സമയത്ത് ഏകദേശം 74 ലക്ഷം ദിവസത്തെ നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതികൾ സഹായിക്കും.

ഈ സംരംഭങ്ങൾ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുകയും, എണ്ണ ഇറക്കുമതി കുറയ്ക്കുകയും, CO2 ഉദ്‌വമനം കുറയ്ക്കുകയും, സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. കണ്ടെയ്‌നറുകൾ, കൽക്കരി, സിമൻറ്, കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ ഗതാഗതത്തിനായി നിർണായക പാതകളിലെ ലൈൻ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് പദ്ധതികൾ ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കും. ഈ മെച്ചപ്പെടുത്തലുകൾ വിതരണ ശൃംഖലകൾ ഉത്തമീകരിക്കുമെന്നും അതുവഴി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് ​ഗതാ​ഗത സൗകര്യം ഗണ്യമായി വർദ്ധിപ്പിക്കും, ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഈ മൾട്ടിട്രാക്കിംഗ് സംരംഭങ്ങൾ  ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒരു പുതിയ ഇന്ത്യ എന്ന ദർശനവുമായി ഈ പദ്ധതികൾ ചേർന്നു പോകുന്നു, ഇത് പ്രദേശത്തിന്റെ  സമഗ്രമായ വികസനത്തിലൂടെ തദ്ദേശീയരായ  ജനങ്ങളെ "ആത്മനിർഭർ" ആക്കും, അത് അവരുടെ തൊഴിൽ / സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Apple exports record $2 billion worth of iPhones from India in November

Media Coverage

Apple exports record $2 billion worth of iPhones from India in November
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi