നാഷണൽ ഹൈവേസ് (O) പ്രോഗ്രാമിന് കീഴിലുള്ള ഭോപ്പാൽ-കാൺപൂർ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ 117.7 കിലോമീറ്റർ ദൈർഘ്യം വരുന്ന കാൺപൂർ-കബ്രായ് പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. ഭാവിയിൽ ആറുവരിപ്പാതയാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന നിർദിഷ്ട നാലുവരി പ്രവേശന നിയന്ത്രിത ഇടനാഴിയുടെ മൊത്തം മൂലധനചെലവ് 7145.14 കോടി രൂപയാണ്. ദേശീയപാതാ അതോറിറ്റി (NHAI) ബി.ഒ.റ്റി (ടോൾ) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എൻ.എച്ച്-34-ന്റെ നിലവിലുള്ള കാൺപൂർ-കബ്രായ് ഭാഗത്തിന്റെ പ്രവർത്തനവും പരിപാലനവും ഇതിൽ ഉൾപ്പെടും.

പദ്ധതി കാൺപൂരിനും കബ്രായ്ക്കും ഇടയിൽ തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ കണക്റ്റിവിറ്റി സാധ്യമാക്കുകയും സാഗർ, ഭോപ്പാൽ, മധ്യപ്രദേശിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ഉത്തർപ്രദേശിലെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളെ മധ്യപ്രദേശിലെ ധാതു സമ്പന്നവും നിർമ്മാണ-കാർഷിക മേഖലകളുമായി ബന്ധിപ്പിക്കുന്ന ആധുനിക പ്രവേശന നിയന്ത്രിത സാമ്പത്തിക ഇടനാഴി രൂപപ്പെടുകയും വികസനം മെച്ചപ്പെടുകയും ചെയ്യും.

മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിലാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കാൺപൂരിനും കബ്രായ്ക്കും ഇടയിലുള്ള യാത്രാ സമയം 3.5 മണിക്കൂറിൽ നിന്ന് 1.5 മണിക്കൂറായി (58%) കുറയ്ക്കും. കൂടാതെ റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും വാഹനങ്ങളുടെ പ്രവർത്തന ചെലവ് കുറയ്ക്കാനും യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും കാര്യക്ഷമമായ സഞ്ചാരം സുഗമമാക്കാനും ഇത് സഹായിക്കും. പദ്ധതി എൻ.എച്ച്-34, എൻ.എച്ച്-35, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, കാൺപൂർ റിംഗ് റോഡ്, സംസ്ഥാന പാതകളായ SH-46, SH-91, SH-10B, SH-42 എന്നിവയുമായി തന്ത്രപ്രധാനമായ കണക്റ്റിവിറ്റി നൽകുകയും അതുവഴി പ്രാദേശിക ഹൈവേ ശൃംഖലയുമായുള്ള സംയോജനം ശക്തമാക്കുകയും ചെയ്യും. കബ്രായ് ഖനന മേഖലയിലേക്കുള്ള കണക്റ്റിവിറ്റി ഈ ഇടനാഴി കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ധാതുക്കൾ, വ്യാവസായിക ഉൽപന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ നീക്കം മെച്ചപ്പെടും. ഇത് ചരക്കുനീക്ക കാര്യക്ഷമത, സ്ഥായിയായ വിതരണ ശൃംഖല, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ വർദ്ധിപ്പിക്കും.

പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ ഈ പദ്ധതി, ഉന്നാവോ, ബന്തർ, പൻകി, റാനിയ, ജെയിൻപൂർ, റൂമ, ചക്കേരി, സുമേർപൂർ, ഭുരാഗഡ് വ്യവസായ മേഖലകൾ, ട്രാൻസ് ഗംഗാ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്, ഗ്രോത്ത് സെന്റർ ജയ്പൂർ, കാൺപൂർ നഗർ നോഡ്, ബംഗാൾ കെമിക്കൽസ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയുൾപ്പെടെ 16 സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഫത്തേപൂർ, മഹോബ, കാൺപൂർ സുവോളജിക്കൽ പാർക്ക്, ബുദ്ധ പാർക്ക്, ജെ.കെ. ടെമ്പിൾ & ഗാർഡൻ, രാധാകൃഷ്ണ ക്ഷേത്രം, സിദ്ധേശ്വർ മഹാദേവ് ക്ഷേത്രം, ഗോപേശ്വർ മന്ദിർ, മഹോബ ടൂറിസ്റ്റ് പ്ലേസ് എന്നീ 9 സാമൂഹിക കേന്ദ്രങ്ങളിലേക്കും ഇത് കണക്റ്റിവിറ്റി ശക്തമാക്കും. കൂടാതെ കാൺപൂർ, ഘട്ടമ്പൂർ, ഹമീർപൂർ, മഹോബ, കബ്രായ്, ഭർവ സുമേർപൂർ, ബന്ദ റെയിൽവേ സ്റ്റേഷനുകൾക്കൊപ്പം കാൺപൂർ, ചക്കേരി, ഖജുരാഹോ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള 10 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേയ്ക്കും കണക്റ്റിവിറ്റി ഉറപ്പാക്കും.

മൊത്തത്തിൽ, ഇത് ബുന്ദേൽഖണ്ഡിലും ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സമീപ പ്രദേശങ്ങളിലും ലോജിസ്റ്റിക്സ് മത്സരശേഷി, വ്യവസായ വികസനം, സാമ്പത്തിക വളർച്ച എന്നിവ മെച്ചപ്പെടുത്തുകയും പിഎം ഗതിശക്തിയുടെ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുകയും ചെയ്യും.

പദ്ധതിയുടെ നിർമ്മാണ വേളയിൽ ഒരു ലെയ്നിൽ ഒരു കിലോമീറ്ററിന് ഏകദേശം 11,188 നേരിട്ടുള്ള തൊഴിൽ ദിനങ്ങളും 13,985 പരോക്ഷ തൊഴിൽ ദിനങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2028 സാമ്പത്തിക വർഷത്തോടെ പ്രതിദിനം ശരാശരി 18,069 പാസഞ്ചർ കാർ യൂണിറ്റുകളുടെ (PCU) വാർഷിക ശരാശരി ദൈനംദിന ഗതാഗതം (Annual Average Daily Traffic -AADT) ഈ പാതയിലൂടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്, ഇത് പദ്ധതിയുടെ ദീർഘകാല സാമ്പത്തിക, ചരക്കുനീക്ക, ഗതാഗത പ്രാധാന്യത്തെ അടിവരയിടുന്നു. നിർദ്ദിഷ്ട പദ്ധതിയിലൂടെ ആകെ 1.2 കോടിയിലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.

ഇടനാഴിയുടെ രൂപരേഖ

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi’s FTA push: Why India’s MSMEs now have a bigger export opportunity

Media Coverage

PM Modi’s FTA push: Why India’s MSMEs now have a bigger export opportunity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 17
August 17, 2026

India Ascendant: Citizens Hail PM Modi's Vision and India’s Multi-Sectoral Growth