ജാര്‍ഖണ്ഡിലെ ദിയോഗറില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ആരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പദ്ധതിക്ക് വേണ്ടി 1103 കോടിരൂപയും വ്യവസ്ഥചെയ്തു. ഈ എയിംസ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ)ക്ക് കീഴിലായിരിക്കും സ്ഥാപിക്കുക.
വിശദാംശങ്ങള്‍
ദിയോഗറിലെ എയിംസില്‍
-750 കിടക്കകള്‍, ട്രോമാ സെന്റര്‍ സൗകര്യങ്ങള്‍ എന്നിവയുള്ള ഒരു ആശുപത്രിയുണ്ടായിരിക്കും.
-പ്രതിവര്‍ഷം 100 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുന്ന ഒരു മെഡിക്കല്‍ കോളജ്.
-പ്രതിവര്‍ഷം 60 വിദ്യാര്‍ത്ഥികളെ ബി.എസ്.സി(നഴ്‌സിംഗ്)പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഒരു നഴ്‌സിംഗ് കോളജ്, താമസിക്കാനുള്ള കെട്ടിട സമുച്ചയങ്ങള്‍, മറ്റ് സൗകര്യങ്ങള്‍, വിശാലമായി ന്യൂഡല്‍ഹിയിലെ എംയിന്റെ രീതിയില്‍.
-15 ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഉള്‍പ്പെടെ 20 സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളുണ്ടാകും.
-പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയില്‍ ചികിത്സകള്‍ നല്‍കുന്നതിനായി 30 കിടക്കകളുളള ഒരു ആയുഷ്‌വകുപ്പും ഉണ്ടാകും.
ഗുണഫലങ്ങള്‍
ദിയോഗറില്‍ എയിംസ് ആരംഭിക്കുന്നതുകൊണ്ട് രണ്ടു ഉദ്ദേശങ്ങളാണുള്ളത്. ജനങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യപരിരക്ഷ നല്‍കുന്നതിനോടൊപ്പം ഈ മേഖലയിലെ പ്രാഥമിക-ദ്വിതീയ തലത്തിലുള്ള സ്ഥാപനങ്ങള്‍/സൗകര്യങ്ങള്‍ക്ക് ആവശ്യമുള്ള ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വലിയ ശേഖരം ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ സൃഷ്ടിക്കാന്‍ കഴിയും.
പശ്ചാത്തലം
പി.എം.എസ്.എസ്.വൈയുടെ കീഴില്‍ ഭുവനേശ്വര്‍, ഭോപ്പാല്‍, റായ്പൂര്‍, ജോദ്പൂര്‍, ഋഷികേശ്, പാട്‌ന എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിച്ചു. റായിബറേലി(യു.പി), നാഗ്പൂര്‍ (മഹാരാഷ്ട്ര), കല്ല്യാണി (പശ്ചിമബംഗാള്‍), ഗുണ്ടൂരിലെ മംഗലഗിരി (എ.പി) എന്നിവിടങ്ങളില്‍ എയിംസിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഗോരഖ്പൂരിലും (യു.പി) എയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ താഴെപറയുന്ന എയിംസുകളും അംഗീകരിച്ചിട്ടുണ്ട്
-ബത്തിണ്ട പഞ്ചാബ്-2016 ജൂലൈ
-ഗൊഹാത്തി (അസ്സം) 2017 മേയ്
ബിലാസ്പൂര്‍ (ഹിമാചല്‍പ്രദേശ്) 2018 ജനുവരി.
Prime Minister Shri Narendra Modi today paid tribute to former Prime Minister Shri PV Narasimha Rao on the occasion of his birth anniversary, recalling his pivotal role in shaping India’s development path during a crucial phase of the nation’s economic and political transformation.
In a post on X, he wrote:
“Remembering Shri PV Narasimha Rao Garu on his birth anniversary. India is grateful to him for his effective leadership during a crucial phase of our development trajectory. His intellect, wisdom and scholarly nature are also widely admired.”
Remembering Shri PV Narasimha Rao Garu on his birth anniversary. India is grateful to him for his effective leadership during a crucial phase of our development trajectory. His intellect, wisdom and scholarly nature are also widely admired.
— Narendra Modi (@narendramodi) June 28, 2025