മധ്യപ്രദേശിലെ ദേശീയപാത 347B-യുടെ (NH-347B) ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ടുവരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി. 4,415.60 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് നടപ്പിലാക്കുന്നത്.

മധ്യപ്രദേശിലെ NH-347B ദേശീയപാതയുടെ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി, ദേശ്ഗാവ്-ജുൽവാനിയ സെക്ഷനുകളിൽ നിർദ്ദേശിച്ചിട്ടുള്ള ഈ നവീകരണം ബേതുൽ, ഖണ്ഡ്വാ, ഖാർഗോൻ, ബഡ്വാനി എന്നീ ജില്ലകളിലെ ഘടനാപരമായ പോരായ്മകൾ, കുത്തനെയുള്ള വളവുകൾ, ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്ക് എന്നിവയ്ക്ക് ശാശ്വത പരിഹാരമാകും. ഈ പദ്ധതിയുടെ ഭാഗമായി ഖാർഗോൻ ജില്ലയിൽ 16.20 കിലോമീറ്റർ നീളമുള്ള വിപുലമായ ഒരു പുതിയ ഗ്രീൻഫീൽഡ് ബൈപ്പാസും വികസിപ്പിക്കും. ഈ പദ്ധതി യാത്രാവേഗത വർധിപ്പിക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ മൊത്തത്തിലുള്ള റോഡ് സുരക്ഷ, ഇന്ധനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഇത് കാരണമാകും. അതുവഴി പ്രാദേശികമായ യാത്രാസൗകര്യങ്ങളും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടും.

ഈ പദ്ധതി മധ്യപ്രദേശിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി നൽകും. നവീകരിക്കുന്ന ഈ പാത ആറ് പി.എം ഗതി-ശക്തി സാമ്പത്തിക കേന്ദ്രങ്ങൾ (1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 1 വ്യവസായ പാർക്ക്, 2 സൂപ്പർ തെർമൽ പവർ പ്ലാന്റുകൾ), 5 സാമൂഹിക കേന്ദ്രങ്ങൾ (ഖണ്ഡ്വായും ബഡ്വാനിയും ഉൾപ്പെടെയുള്ള 2 അഭിലാഷ ജില്ലകൾ, ബേതുൽ, ഖണ്ഡ്വാ, ഖാർഗോൻ ഉൾപ്പെടുന്ന 3 ഗോത്ര ജില്ലകൾ), 5 ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ (2 പ്രധാന റെയിൽവേ സ്റ്റേഷനുകൾ, 2 വിമാനത്താവളങ്ങൾ, 1 മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്ക് - MMLP) എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി-മോഡൽ സംയോജനം വർധിപ്പിക്കും. ഇത് ഈ മേഖലയിലുടനീളമുള്ള ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ വേഗത്തിലാക്കാൻ സൗകര്യമൊരുക്കും.

പാതയുടെ രൂപരേഖ

അനുബന്ധം - I: പദ്ധതി വിവരങ്ങൾ

സവിശേഷത

വിവരങ്ങൾ

പദ്ധതിയുടെ പേര്

ഹൈബ്രിഡ് ആനുവിറ്റി മോഡിൽ മധ്യപ്രദേശിലെ NH-347B ദേശീയപാതയുടെ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ട് വരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനുമുള്ള പദ്ധതി. (ആകെ നീളം - 233.653 കി.മീ)

ഇടനാഴി

ബേതുൽ - ഖണ്ഡ്വാ - വഡോദര

നീളം (കി.മീ)

233.653

ആകെ ഭൗതിക നിർമ്മാണച്ചെലവ് (കോടി രൂപയിൽ)

2705.08

സ്ഥലമേറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)

432.77

ആകെ മൂലധന ചെലവ് (കോടി രൂപയിൽ)

4415.60

രീതി

ഹൈബ്രിഡ് ആനുവിറ്റി മോഡ് (HAM)

ബൈപ്പാസുകൾ

ഹിവർഖേഡി - റോഷ്നി - ആശാപൂർ - രുധി സെക്ഷൻ

 

ബൈപ്പാസ് നീളം = 70.39 കി.മീ

 

ദേശ്ഗാവ് - ജുൽവാനിയ സെക്ഷൻ

 

 

ബൈപ്പാസ് നീളം = 54.273 കി.മീ

ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ

ദേശീയപാതകൾ – NH-47, NH-753, NH-347BG, NH-52

 

സംസ്ഥാന പാതകൾ – SH-15, MDR

ബന്ധിപ്പിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ

വിമാനത്താവളം: ഇൻഡോർ, നാഗ്പൂർ

 

റെയിൽവേ സ്റ്റേഷനുകൾ: ബെതുൽ, ഖണ്ഡ്വാ

 

മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്ക് (MMLP): ഇൻഡോർ

 

സാമ്പത്തിക കേന്ദ്രങ്ങൾ: 1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 1 വ്യവസായ പാർക്ക്, 2 സൂപ്പർ തെർമൽ പവർ പ്ലാന്റുകൾ

ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ

ബേതുൽ, ഖണ്ഡ്വാ, ഖർഗോൻ, ബഡ്വാനി

തൊഴിലവസര സൃഷ്ടിക്കുള്ള സാധ്യത

നേരിട്ട് 19.50 ലക്ഷം തൊഴിൽ ദിനങ്ങളും പരോക്ഷമായി 23.00 ലക്ഷം തൊഴിൽ ദിനങ്ങളും

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Takes A 'Jhooth Ki Goonj' Swipe At Rahul Gandhi On GDP Numbers: 'Those Mired In Despair...'

Media Coverage

PM Modi Takes A 'Jhooth Ki Goonj' Swipe At Rahul Gandhi On GDP Numbers: 'Those Mired In Despair...'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting the virtues of instilling fearlessness and saving lives
September 02, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the virtues of instilling fearlessness and saving lives.

The Prime Minister wrote on X;

"अभयस्यैव यो दाता तस्यैव सुमहत्फलम् ।

न हि प्राणसमं दानं त्रिषु लोकेषु विद्यते ॥"

Whoever takes away people's fear receives great blessings, and in all three worlds, there is no greater gift than saving a life.