ഇന്ത്യയുടെ ഗവേഷണ - നവീകരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിവർത്തനാത്മകമായ ഒരു ചുവടുവയ്പ്പിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ഒരു ലക്ഷം കോടി രൂപയുടെ മൂലധനം  ഉൾക്കൊള്ളുന്ന ഗവേഷണ വികസന-നവീകരണ (ആർ‌ഡി‌ഐ) പദ്ധതിക്ക് അംഗീകാരം നൽകി.

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഗവേഷണ രംഗം  വാണിജ്യവൽക്കരിക്കുന്നതിലും സ്വകാര്യ മേഖല വഹിക്കുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, RDI-യിൽ (Research, Development, and Innovation,ഗവേഷണം, വികസനം, നവീകരണം) സ്വകാര്യ മേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി കുറഞ്ഞതോ ശൂന്യമോ ആയ പലിശ നിരക്കിൽ ദീർഘകാല ധനസഹായം അല്ലെങ്കിൽ റീഫിനാൻസിംഗ് നൽകുക എന്നതാണ് RDI പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുടെ ഫണ്ടിംഗിലെ പരിമിതികളും വെല്ലുവിളികളും മറികടക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ നവവും തന്ത്രപരവുമായ മേഖലകൾക്ക് അവയുടെ നവീകരണം സുഗമമാക്കുന്നതിനും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും അവയുടെ വളർച്ചയ്ക്കും വളർച്ചയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യത തരണം ചെയ്യുന്നതിനും  ആവശ്യമായ മൂലധനവും നൽകാൻ ശ്രമിക്കുന്നു.


പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

a) സാമ്പത്തിക സുരക്ഷ, തന്ത്രപരമായ ഉദ്ദേശ്യം, സ്വാശ്രയത്വം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലും മറ്റ് മേഖലകളിലും ഗവേഷണം, വികസനം, നവീകരണം (RDI) എന്നിവ വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക;

b) ഉയർന്ന തലത്തിലുള്ള സാങ്കേതിക സന്നദ്ധത തലങ്ങളിൽ (TRL) പരിവർത്തനാത്മക പദ്ധതികൾക്ക് ധനസഹായം നൽകുക;

c) നിർണായകമോ ഉയർന്ന തന്ത്രപരമായ പ്രാധാന്യമുള്ളതോ ആയ സാങ്കേതികവിദ്യകൾ ഏറ്റെടുക്കുന്നതിന് പിന്തുണ നൽകുക;

d) ഫണ്ടുകളുടെ ഒരു ഡീപ്-ടെക് ഫണ്ട് സ്ഥാപിക്കാൻ സൗകര്യമൊരുക്കുക.


പ്രധാനമന്ത്രി അധ്യക്ഷനായ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (ANRF) ഗവേണിംഗ് ബോർഡ്, RDI സ്കീമിന് സമഗ്രമായ തന്ത്രപരമായ നിർദ്ദേശങ്ങൾ നൽകും. ANRF-ന്റെ എക്സിക്യൂട്ടീവ് കൗൺസിൽ (EC) സ്കീമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിക്കുകയും സൺറൈസ് (പുതിയ) സെക്ടറുകളിലെ രണ്ടാം ലെവൽ ഫണ്ട് മാനേജർമാരെയും പദ്ധതികളുടെ വ്യാപ്തിയും തരവും ശുപാർശ ചെയ്യുകയും ചെയ്യും.

കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാർക്ക് (EGoS) പദ്ധതിയുടെ പ്രകടനം അവലോകനം ചെയ്യുന്നതിനും പദ്ധതിയുടെ മാറ്റങ്ങൾ, മേഖലകൾ, പദ്ധതികളുടെ തരങ്ങൾ, പദ്ധതിയുടെ രണ്ടാം ലെവൽ ഫണ്ട് മാനേജർമാർ എന്നിവയെ  അംഗീകരിക്കുന്നതിനും ഉത്തരവാദിത്തമുണ്ടായിരിക്കും. ആർ‌ഡി‌ഐ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ വകുപ്പായി ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) പ്രവർത്തിക്കും.

ആർ‌ഡി‌ഐ സ്കീമിന് രണ്ട് തലങ്ങളിലുള്ള ഫണ്ടിംഗ് സംവിധാനം ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ, ANRF-നുള്ളിൽ ഒരു പ്രത്യേക ഉദ്ദേശ്യ ഫണ്ട് (SPF) സ്ഥാപിക്കപ്പെടും, അത് ഫണ്ടുകളുടെ സൂക്ഷിപ്പുകാരനായി പ്രവർത്തിക്കും. SPF ഫണ്ടുകളിൽ നിന്ന് ഫണ്ടുകൾ  വിവിധ രണ്ടാം ലെവൽ ഫണ്ട് മാനേജർമാർക്ക് അനുവദിക്കും. ഇത് പ്രധാനമായും ദീർഘകാല ഇളവുള്ള  വായ്പകളുടെ രൂപത്തിലായിരിക്കും. രണ്ടാം ലെവൽ ഫണ്ട് മാനേജർമാർ ഗവേഷണ വികസന പദ്ധതികൾക്കുള്ള ധനസഹായം അനുവദിക്കുന്നത്  സാധാരണയായി കുറഞ്ഞതോ പലിശരഹിതമോ ആയ ദീർഘകാല വായ്പയുടെ രൂപത്തിലായിരിക്കും. ഇക്വിറ്റി രൂപത്തിലുള്ള ധനസഹായവും നൽകാവുന്നതാണ്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ. ഡീപ്-ടെക് ഫണ്ട് ഓഫ് ഫണ്ടുകളിലേക്കുള്ള (FoF) അല്ലെങ്കിൽ RDI-ക്കായി ഉദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും FoF-ലേക്കുള്ള സംഭാവനയും പരിഗണിക്കാവുന്നതാണ്.

ദീർഘകാലത്തേക്കുള്ളതും  താങ്ങാനാവുന്ന ധനസഹായത്തിനുമായുള്ള  സ്വകാര്യ മേഖലയുടെ നിർണായക ആവശ്യം പരിഹരിക്കുന്നതിലൂടെ, ആർ‌ഡി‌ഐ പദ്ധതി സ്വാശ്രയത്വവും ആഗോള മത്സരശേഷിയും വളർത്തുന്നു, അതുവഴി 2047 ൽ വികസിത  ഭാരതത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് അനുകൂലമായ ഒരു നവീകരണ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Apple exports record $2 billion worth of iPhones from India in November

Media Coverage

Apple exports record $2 billion worth of iPhones from India in November
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi