പരുത്തി കൃഷിയിലുള്ള കർഷകരുടെ താൽപ്പര്യം നിലനിർത്താനും ഗുണനിലവാരമുള്ള പരുത്തി ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും എം.എസ്.പി നടപടികൾ രാജ്യത്തുടനീളമുള്ള പരുത്തി കർഷകരെ പ്രോത്സാഹിപ്പിക്കുന്നു
152 ജില്ലകളിലെ 508 സംഭരണ കേന്ദ്രങ്ങളിലൂടെ 11 പ്രധാന കോട്ടൺ ഉൽപ്പാദന സംസ്ഥാനങ്ങളിലും സി.സി.ഐയ്ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്.

കർഷക ക്ഷേമം ശക്തിപ്പെടുത്തുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന കാഴചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാ​ഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (സി.സി.ഐ) 2023-24 കോട്ടൺ സീസണിലെ 1,718.56 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. രാജ്യത്തെ പരുത്തി കർഷകർക്ക് നേരിട്ടുള്ള താങ്ങുവില നൽകാൻ ഈ തുക വിനിയോഗിക്കും.

കുറഞ്ഞ താങ്ങുവിലയേക്കാൾ വിപണി വില താഴേക്ക് പോകുന്ന സാഹചര്യങ്ങളിൽ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് എം.എസ്.പി നടപടികൾ നടപ്പിലാക്കുന്നത്. വിലയിൽ സ്ഥിരത ഉറപ്പാക്കാനും കർഷകർ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നത് ഒഴിവാക്കാനും അവർക്ക് ലാഭകരമായ പ്രതിഫലം ഉറപ്പാക്കാനും നിർണ്ണായകമാണ് ഈ ഇടപെടൽ. കാർഷിക വിപണികളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം മെച്ചപ്പെടുത്തുന്നതിലൂടെ എം.എസ്.പി  നടപടികൾ പരുത്തി കർഷകരുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു.

ഏകദേശം 60 ലക്ഷം കർഷകരുടെ ഉപജീവനമാർഗ്ഗമായ പരുത്തി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാണ്യവിളകളിലൊന്നാണ്. സംസ്കരണം, വ്യാപാരം, തുണിത്തരങ്ങൾ എന്നിവയുൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 400-500 ലക്ഷം ആളുകളെയും ഇത് പിന്തുണയ്ക്കുന്നു. 

2023-24 പരുത്തി സീസണിൽ 114.47 ലക്ഷം ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കിയതായി വിലയിരുത്തുന്നു. 325.22 ലക്ഷം ബെയ്‌ലുകളാണ് ഉൽപ്പാദനം. ഇത് ആഗോള പരുത്തി ഉൽപ്പാദനത്തിന്റെ ഏകദേശം 25 ശതമാനത്തോളം വരും. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (CACP) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ​ഗവൺമെന്റ് പരുത്തിയുടെ കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നത്.

പരുത്തിയുടെ എം.എസ്.പി നടപടികൾ നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര നോഡൽ ഏജൻസിയായി ​ഗവൺമെന്റ് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (CCI) നിയോഗിച്ചിട്ടുണ്ട്. വിപണി വില എം.എസ്.പി നിരക്കിനേക്കാൾ താഴെ പോകുന്ന സാഹചര്യങ്ങളിലെല്ലാം സി.സി.ഐ (CCI) കർഷകരിൽ നിന്ന് പരിധിയില്ലാതെ ശരാശരി ഗുണനിലവാരമുള്ള (FAQ) പരുത്തി സംഭരിക്കുകയും അതുവഴി കർഷകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

സജ്ജീകരണങ്ങളുടെ ഭാഗമായി 11 പ്രധാന പരുത്തി ഉൽപ്പാദന സംസ്ഥാനങ്ങളിലായി 152 ജില്ലകളിൽ 508-ലധികം സംഭരണ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കി കൊണ്ട് സി.സി.ഐ ശക്തമായ ഒരു സംഭരണ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. കർഷകർക്ക് തടസ്സമില്ലാത്തതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സംഭരണം ഇത് ഉറപ്പാക്കുന്നു.

കൂടാതെ, എം.എസ്.പി നടപടികളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യാധിഷ്ഠിതവും കർഷക കേന്ദ്രീകൃതവുമായ നിരവധി സംരംഭങ്ങൾ സി.സി.ഐ ഏറ്റെടുത്തിട്ടുണ്ട്. കുറഞ്ഞ താങ്ങുവിലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രചാരണം, ബെയിൽ ഐഡന്റിഫിക്കേഷൻ ആൻഡ് ട്രേസബിലിറ്റി സിസ്റ്റം (BITS), കർഷകരിലേക്ക് മികച്ച രീതിയിലുള്ള സേവനമെത്തിക്കാനും ആശയവിനിമയത്തിനും സഹായിക്കുന്ന "കോട്ട്-അല്ലി" മൊബൈൽ ആപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi, Guterres Stress Multipolarity, Need To Reform UN Institutions Including UNSC

Media Coverage

PM Modi, Guterres Stress Multipolarity, Need To Reform UN Institutions Including UNSC
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister offers prayers to Bhagwan Shri Ganesh during Ganpati Darshan at Union Minister Piyush Goyal’s residence
September 14, 2026

The Prime Minister, Shri Narendra Modi has visited the residence of Union Minister Shri Piyush Goyal for Ganpati Darshan.

The Prime Minister prayed for the blessings of Bhagwan Shri Ganesh for everyone.

The Prime Minister wrote on X;

“Went for Ganpati Darshan at the residence of Union Minister Shri Piyush Goyal Ji.

May Bhagwan Shri Ganesh bless everyone!

@PiyushGoyal”