പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മൊത്തം 12,461 കോടി രൂപ ചെലവില്‍ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ (എച്ച്ഇപി) പ്രാപ്തമാക്കുന്നതിന് ബജറ്റ് പിന്തുണ നല്‍കുന്ന പദ്ധതി പരിഷ്‌കരിക്കാനുള്ള  ഊര്‍ജ മന്ത്രാലയത്തിന്റെ നിർദേശത്തിന് അംഗീകാരം നല്‍കി. 2024-25 മുതല്‍ 2031-32 സാമ്പത്തിക വര്‍ഷം വരെയാണ് പദ്ധതി നടപ്പാക്കുക.

ജലവൈദ്യുതവികസനത്തിന് തടസ്സമാകുന്ന പ്രശ്നങ്ങള്‍, അതായത്, വിദൂര സ്ഥലങ്ങള്‍, മലയോര പ്രദേശങ്ങള്‍, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നയപരമായ നിരവധി നടപടികള്‍ കൈക്കൊള്ളുന്നു. ജലവൈദ്യുതമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ലാഭകരമാക്കുന്നതിനുമായി വന്‍കിട ജലവൈദ്യുത പദ്ധതികളെ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളായി പ്രഖ്യാപിക്കൽ, ജലവൈദ്യുതി വാങ്ങൽ ബാധ്യതകൾ (എച്ച്പിഒകൾ), താരിഫ് വർധിപ്പിക്കുന്നതിലൂടെ താരിഫ് യുക്തിസഹമാക്കല്‍ നടപടികള്‍, സംഭരണ എച്ച്ഇപിയില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള ബജറ്റ് പിന്തുണ, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ചെലവിനുള്ള ബജറ്റ് പിന്തുണ എന്നിവ പോലുള്ള നടപടികള്‍ക്ക് 2019 മാര്‍ച്ചില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ജലവൈദ്യുത പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും വിദൂര പദ്ധതി സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി, മുമ്പത്തെ പദ്ധതിയില്‍ ഇനിപ്പറയുന്ന പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്:

a)  റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് പുറമേ നാല് ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അടിസ്ഥാനസൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ബജറ്റ് പിന്തുണയുടെ പരിധി വിപുലീകരിക്കൽ. അതായത്, ഇനിപ്പറയുന്നവയുടെ നിര്‍മാണച്ചെലവ്: (i) ഊർജനിലയത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള പൂളിംഗ് പോയിന്റിലേക്കുള്ള പ്രസരണലൈന്‍ നവീകരണം ഉള്‍പ്പെടെ സംസ്ഥാന/കേന്ദ്ര പ്രസരണ സംവിധാനത്തിന്റെ പൂളിങ് സബ്സ്റ്റേഷന്‍ (ii) റോപ് വേകൾ (iii) റെയില്‍ വേ സൈഡിങ്, (iv) ആശയവിനിമയ അടിസ്ഥാനസൗകര്യം. പദ്ധതിയിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകള്‍/പാലങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതിപ്രകാരം കേന്ദ്രസഹായത്തിന് അര്‍ഹതയുണ്ട്.

b) 2024-25 മുതല്‍ 2031-32 സാമ്പത്തിക വര്‍ഷം വരെ നടപ്പാക്കുന്ന 31,350 മെഗാവാട്ടിന്റെ മൊത്തം ഉല്‍പ്പാദനശേഷിക്കായി 12,461 കോടി രൂപ വകയിരുത്തിയി.

c)  സുതാര്യമായി അനുവദിച്ച സ്വകാര്യമേഖലാ പദ്ധതികള്‍ ഉള്‍പ്പെടെ 25 മെഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ ജലവൈദ്യുത പദ്ധതികള്‍ക്കും ഈ പദ്ധതി ബാധകമായിരിക്കും. പദ്ധതി സുതാര്യമായ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ക്യാപ്റ്റീവ് / മര്‍ച്ചന്റ് പിഎസ്പികള്‍ ഉള്‍പ്പെടെ എല്ലാ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ക്കും (പിഎസ്പി) ഈ പദ്ധതി ബാധകമാകും. ഏകദേശം 15,000 മെഗാവാട്ടിന്റെ മൊത്തം പിഎസ്പി ശേഷി പദ്ധതിക്ക് കീഴിൽ പിന്തുണയ്ക്കും.

d) 30.06.2028 വരെ ആദ്യത്തെ പ്രധാന പാക്കേജിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്ന പദ്ധതികൾ ഈ പദ്ധതിക്ക് കീഴില്‍ പരിഗണിക്കും.

e)  200 മെഗാവാട്ട് വരെയുള്ള പദ്ധതികള്‍ക്ക് മെഗാവാട്ടിന് 1.0 കോടി രൂപ എന്ന നിലയിലും, 200 മെഗാവാട്ടില്‍ കൂടുതലുള്ള പദ്ധതികള്‍ക്ക് മെഗാവാട്ടിന് 0.75  കോടി രൂപ എന്ന നിലയിലും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ബജറ്റ് പിന്തുണയുടെ പരിധി യുക്തിസഹമാക്കി. സവിശേഷ സന്ദർഭങ്ങളിൽ മതിയായ ന്യായീകരണമുണ്ടെങ്കില്‍ ബജറ്റ് പിന്തുണയുടെ പരിധി മെഗാവാട്ടിന് 1.5 കോടി രൂപ വരെയാകാം.

f)   അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ചെലവ് ഡിഐബി/പിഐബി വിലയിരുത്തുകയും നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരം നല്‍കുകയും ചെയ്ത ശേഷം അടിസ്ഥാനസൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ചെലവിനുള്ള ബജറ്റ് പിന്തുണ നല്‍കും.

പ്രയോജനങ്ങള്‍:

ഈ പുതുക്കിയ പദ്ധതി ജലവൈദ്യുത പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും വിദൂര-മലയോര പദ്ധതിപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയിലൂടെ പരോക്ഷമായ തൊഴിൽ/സംരംഭക അവസരങ്ങള്‍ക്കൊപ്പം തദ്ദേശീയര്‍ക്ക് നേരിട്ടുള്ള ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും സഹായിക്കും. ഇത് ജലവൈദ്യുത മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പുതിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
PM Modi urges states to unite as ‘Team India’ for growth and development by 2047

Media Coverage

PM Modi urges states to unite as ‘Team India’ for growth and development by 2047
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 25
May 25, 2025

Courage, Culture, and Cleanliness: PM Modi’s Mann Ki Baat’s Blueprint for India’s Future

Citizens Appreciate PM Modi’s Achievements From Food Security to Global Power