പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം 2021 -22 വിപണന സീസണിലെ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ തീരുമാനിച്ചു.

കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കാനാണിത്. മുൻവർഷത്തെ അപേക്ഷിച്ച് താങ്ങുവിലയുടെ ഏറ്റവും ഉയർന്ന വർദ്ധനവ് എള്ളിന് (ക്വിന്റലിന് 452 രൂപ) ശുപാർശ ചെയ്തിട്ടുണ്ട്, അതിനുശേഷം തുവര പരിപ്പ്, ഉഴുന്ന് (ക്വിന്റലിന് 300 രൂപ). നിലക്കടല, നൈജർ വിത്ത് എന്നിവയുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്വിന്റലിന് യഥാക്രമം 275 രൂപയും ക്വിന്റലിന് 235 രൂപയുമാണ് വർധന. വിള വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യത്യസ്ത പ്രതിഫലം.

2021 -22 വിപണന സീസണിലെ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവില ഇപ്രകാരമാണ് :

വിള

 

2020 -21 ലെ താങ്ങു വില

2021 -22 ലെ താങ്ങുവില

2020 -21 ലെ ഉത്പ്പാദന ചെലവ് (രൂപ/ക്വിന്റൽ)

  • വർധന (കേവലമായ)

വരുമാനം (ശതമാനത്തിൽ)

നെല്ല് (സാദാ)

 

1868

 

1940

 

1293

 

72

 

50

 

നെല്ല് ( ഗ്രേഡ് )

1888

 

1960

 

-

 

72

 

-

 

അരിച്ചോളം (സങ്കരം )

2620

 

2738

 

1825

 

118

 

50

 

അരിച്ചോളം (മാൽദണ്ടി)

2640

 

2758

 

-

 

118

 

-

 

ബജ്ര

2150

 

2250

 

1213

 

100

 

85

 

റാഗി

3295

 

3377

 

2251

 

82

 

50

 

ചോളം

1850

 

1870

 

1246

 

20

 

50

 

തുവര

6000

 

6300

 

3886

 

300

 

62

 

ചെറുപയര്‍

7196

 

7275

 

4850

 

79

 

50

 

ഉഴുന്ന്

6000

6300

 

3816

 

300

 

65

 

നിലക്കടല

5275

 

5550

 

3699

 

275

 

50

 

സൂര്യകാന്തി വിത്ത്

5885

 

6015

 

4010

 

130

 

50

 

സോയാബീന്‍ (മഞ്ഞ)

3880

 

3950

 

2633

 

70

 

50

 

എള്ള്

6855

 

7307

 

4871

 

452

 

50

 

നൈജര്‍ വിത്ത്

 

6695

 

6930

 

4620

 

235

 

50

 

പരുത്തി (ഇടത്തരം)

5515

 

5726

 

3817

 

211

 

50

 

പരുത്തി (നീളമുള്ളത്)

5825

 

6025

 

-

 

200

 

-

 

 

2021-22 ലെ മാർക്കറ്റിംഗ് സീസണിൽ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങു വിലതാങ്ങു വിലയെന്ന, 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2021-22 വിപണന സീസണിലെ ഖാരിഫ് വിളകൾക്കുള്ള എം‌എസ്‌പിയുടെ വർദ്ധനവ്. കൃഷിക്കാർക്ക് ന്യായമായ പ്രതിഫലം ലക്ഷ്യമിടുന്നു. ഉൽപാദനച്ചെലവിനേക്കാൾ കർഷകർക്ക് പ്രതീക്ഷിക്കുന്ന വരുമാനം ഏറ്റവും ഉയർന്നതായി കണക്കാക്കുന്നത് ബജ്ര (85%), ഉഴുന്ന് (65%),പരിപ്പ് (62%) എന്നിവയാണ്. ബാക്കി വിളകൾക്ക്, കർഷകരുടെ ഉൽപാദനച്ചെലവിൽ 50% എങ്കിലും തിരിച്ചു പിടിക്കാം .

ഈ വിളകൾക്ക് കീഴിൽ വലിയ പ്രദേശത്തേക്ക് മാറാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച സാങ്കേതികവിദ്യകളും കാർഷിക രീതികളും സ്വീകരിക്കുന്നതിനും ഡിമാൻഡ് - വിതരണ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, നാടൻ ധാന്യങ്ങൾ എന്നിവയ്ക്ക് അനുകൂലമായി താങ്ങു വില പുനർവിന്യസിക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമഗ്രമായ ശ്രമങ്ങൾ നടന്നിരുന്നു. ഭൂഗർഭജല പട്ടികയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതികൂല പ്രത്യാഘാതങ്ങളില്ലാതെ നെല്ല്-ഗോതമ്പ് കൃഷി ചെയ്യാൻ കഴിയാത്ത പ്രദേശങ്ങളിൽ അതിന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പോഷക സമ്പുഷ്ടമായ പോഷക-ധാന്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൂടാതെ, 2018 ൽ ഗവണ്മെന്റ് പ്രഖ്യാപിച്ച സമഗ്ര പദ്ധതിയായ "പ്രധാൻ മന്ത്രി അന്നദത അയ സംരക്ഷൺ അഭിയാൻ" (പി‌എം-ആഷ) കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് പ്രതിഫലം നൽകുന്നതിന് സഹായിക്കും. ഈ പദ്ധതിയിൽ മൂന്ന് ഉപപദ്ധതികളുണ്ട്, അതായത് വില പിന്തുണ പദ്ധതി (പി‌എസ്‌എസ്), വിലക്കുറവ് നികത്തൽ പദ്ധതി (പിഡിപിഎസ്), സ്വകാര്യ സംഭരണ പദ്ധതി (പിപിഎസ്എസ്) എന്നിവ പൈലറ്റ് അടിസ്ഥാനത്തിലുള്ളവയാണ്.

പയർവർഗ്ഗങ്ങളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, തുടർന്നുള്ള ഖാരിഫ് 2021 സീസണിൽ നടപ്പാക്കാൻ പ്രത്യേക ഖാരിഫ് തന്ത്രം തയ്യാറാക്കിയിട്ടുണ്ട്. പരിപ്പ് , ഉഴുന്ന് എന്നിവയുടെ കൃഷി പ്രദേശ വ്യാപനത്തിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള വിശദമായ പദ്ധതി ആവിഷ്‌കരിച്ചു. ഉയർന്ന വിളവ് ലഭിക്കുന്ന എല്ലാ ഇനങ്ങൾക്കും (എച്ച് വൈ വി) വിത്ത് സൗ ജന്യമായി വിതരണം ചെയ്യും. അതുപോലെ, എണ്ണക്കുരുക്കളെ സംബന്ധിച്ചിടത്തോളം, ഖാരിഫ് സീസൺ 2021 ൽ മിനി കിറ്റുകളുടെ രൂപത്തിൽ ഉയർന്ന വിളവ് ലഭിക്കുന്ന വിത്തുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രത്യേക ഖാരിഫ് പരിപാടി 6.37 ലക്ഷം ഹെക്ടർ അധികമായി എണ്ണക്കുരുവിന് കീഴിൽ കൊണ്ടുവരും. 120.26 ലക്ഷം ക്വിന്റൽ എണ്ണക്കുരുവും 24.36 ലക്ഷം ക്വിന്റൽ ഭക്ഷ്യ എണ്ണയും ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Modi govt's big boost for auto sector: Rs 26,000 crore PLI scheme approved; to create 7.5 lakh jobs

Media Coverage

Modi govt's big boost for auto sector: Rs 26,000 crore PLI scheme approved; to create 7.5 lakh jobs
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 സെപ്റ്റംബർ 16
September 16, 2021
പങ്കിടുക
 
Comments

Citizens rejoice the inauguration of Defence Offices Complexes in New Delhi by PM Modi

India shares their happy notes on the newly approved PLI Scheme for Auto & Drone Industry to enhance manufacturing capabilities

Citizens highlighted that India is moving forward towards development path through Modi Govt’s thrust on Good Governance