2025-26 ലെ പഞ്ചസാര സീസണിൽ കരിമ്പ് കർഷകർക്ക് പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായവും ആദായകരവുമായ വിലയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
കരിമ്പ് കർഷകർക്ക് ന്യായവും ആദായകരവുമായ വിലയായി ക്വിന്റലിന് 355 രൂപ അംഗീകരിച്ചു
5 കോടി കരിമ്പ് കർഷകർക്കും അവരുടെ ആശ്രിതർക്കും, പഞ്ചസാര മില്ലുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികൾക്കും ഈ തീരുമാനം പ്രയോജനപ്പെടും

കരിമ്പ് കർഷകരുടെ (ഗന്നകിസാൻ) താൽപ്പര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 2025-26 ലെ പഞ്ചസാര സീസണിലെ (ഒക്ടോബർ - സെപ്റ്റംബർ) കരിമ്പിന്റെ ന്യായവും ആദായകരവുമായ വിലയ്ക്ക് (FRP) അം​ഗീകാരം നൽകി. 10.25% അടിസ്ഥാന റിക്കവറി നിരക്കിൽ ക്വിന്റലിന് 355 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.  10.25% ൽ കൂടുതൽ റിക്കവറിയിലെ ഓരോ 0.1% വർദ്ധനവിനും ക്വിന്റലിന് 3.46 രൂപയുടെ പ്രീമിയം നൽകുന്നതിനും, കൂടാതെ റിക്കവറിയിലെ ഓരോ 0.1% കുറവിനും FRPയിൽ നിന്ന് ക്വിന്റലിന് 3.46 രൂപ എന്ന നിരക്കിൽ കുറവ് വരുത്തുവാനും യോ​ഗത്തിൽ തീരുമാനമായി. 

എന്നിരുന്നാലും, കരിമ്പ് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി, 9.5% ൽ താഴെ റിക്കവറി ലഭിക്കുന്ന പഞ്ചസാര മില്ലുകളുടെ കാര്യത്തിൽ ഒരു കിഴിവും വേണ്ടെന്നും ​ഗവൺമെന്റ് തീരുമാനിച്ചു. അത്തരം കർഷകർക്ക് 2025-26 ലെ അടുത്ത പഞ്ചസാര സീസണിൽ കരിമ്പിന് ഒരു ക്വിന്റലിന് 329.05 രൂപ ലഭിക്കും.

2025-26 ലെ പഞ്ചസാര സീസണിലെ കരിമ്പിന്റെ ഉൽപാദനച്ചെലവ് (A2 +FL) ക്വിന്റലിന് 173 രൂപയാണ്. 10.25% റിക്കവറി നിരക്കിൽ ക്വിന്റലിന് 355 രൂപ എന്ന ഈ എഫ്ആർപി ഉൽപ്പാദന ചെലവിനേക്കാൾ 105.2% കൂടുതലാണ്. 2025-26 ലെ പഞ്ചസാര സീസണിലെ എഫ്ആർപി നിലവിലെ 2024-25 ലെ പഞ്ചസാര സീസണിനേക്കാൾ 4.41% കൂടുതലാണ്.

2025-26 ലെ പഞ്ചസാര സീസണിൽ (2025 ഒക്ടോബർ 1 മുതൽ) പഞ്ചസാര മില്ലുകൾ കർഷകരിൽ നിന്ന് കരിമ്പ് വാങ്ങുന്നതിന് അംഗീകരിച്ച എഫ്ആർപി ബാധകമായിരിക്കും. കാർഷിക തൊഴിൽ, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടാതെ, ഏകദേശം 5 കോടി കരിമ്പ് കർഷകരുടെയും അവരുടെ ആശ്രിതരുടെയും പഞ്ചസാര മില്ലുകളിൽ നേരിട്ട് ജോലി ചെയ്യുന്ന ഏകദേശം 5 ലക്ഷം തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന ഒരു പ്രധാന കാർഷികാധിഷ്ഠിത മേഖലയാണ് പഞ്ചസാര മേഖല.

 

പശ്ചാത്തലം:

കാർഷിക ചെലവുകളും വിലകളും സംബന്ധിച്ച കമ്മീഷന്റെ (സിഎസിപി) ശുപാർശകളുടെ അടിസ്ഥാനത്തിലും സംസ്ഥാന സർക്കാരുകളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചിച്ചതിനുശേഷവുമാണ് എഫ്ആർപി നിർണയിച്ചത്.

കഴിഞ്ഞ പഞ്ചസാര സീസണിൽ, ₹ 1,11,782 കോടി നൽകേണ്ട കരിമ്പ് കുടിശ്ശികയിൽ നിന്ന് ഏകദേശം 1,11,703 കോടി രൂപ 28.04.2025 വരെ കർഷകർക്ക് നൽകിയിട്ടുണ്ട്; അങ്ങനെ, 99.92% കരിമ്പ് കുടിശ്ശികയും തീർത്തിട്ടുണ്ട്. 2024-25 ലെ നിലവിലെ പഞ്ചസാര സീസണിൽ, നൽകേണ്ട 97,270 കോടി രൂപയിൽ, 28.04.2025 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 85,094 കോടി രൂപ കരിമ്പ് കുടിശ്ശിക കർഷകർക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 87% കരിമ്പ് കുടിശ്ശികയും അടച്ചു തീർത്തിട്ടുണ്ട്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India

Media Coverage

With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Jammu and Kashmir team on their first-ever Ranji Trophy victory
February 28, 2026

The Prime Minister has congratulated the Jammu and Kashmir team for their first-ever Ranji Trophy win.

The Prime Minister stated that this historic triumph reflects the remarkable grit, discipline, and passion of the team. Highlighting that it is a proud moment for the people of Jammu and Kashmir, he noted that the victory underscores the growing sporting passion and talent in the region.

The Prime Minister expressed hope that this feat will inspire many young athletes to dream big and play more.

The Prime Minister shared on X post;

"Congratulations to the Jammu and Kashmir team for their first ever Ranji Trophy win! This historic triumph reflects remarkable grit, discipline and passion of the team. It is a proud moment for the people of Jammu and Kashmir and it highlights the growing sporting passion and talent there. May this feat inspire many young athletes to dream big and play more."