പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.പദ്ധതിക്ക്,ആകെ 2,192 കോടി രൂപ (ഏകദേശം) ചെലവ് വരും.

ബീഹാർ സംസ്ഥാനത്തെ നാല് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 104 കിലോമീറ്റർ വർദ്ധിപ്പിക്കും.

രാജ്ഗിർ (ശാന്തി സ്തൂപം), നളന്ദ, പാവപുരി തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം ചെയ്യുന്നു . ഇത് രാജ്യത്തുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കും .

മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഇവിടെയുള്ള 1,434 ഗ്രാമങ്ങളും ഏകദേശം 13.46 ലക്ഷം ജനസംഖ്യയും രണ്ട് ആസ്പിറേഷണൽ ജില്ലകളും(ഗയ, നവാഡ)  തമ്മിലുള്ള കണക്റ്റിവിറ്റി  വർദ്ധിപ്പിക്കും.

കൽക്കരി, സിമൻറ്, ക്ലിങ്കർ, ഫ്ലൈ ആഷ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഇത് ഒരു അത്യാവശ്യ പാതയാണ്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 26 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമെന്ന നിലയിൽ  റെയിൽവേകൾ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (5 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (24 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് 1 (ഒരു) കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് മൊബിലിറ്റി മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയ്ക്ക് മെച്ചപ്പെട്ട കാര്യക്ഷമതയും സേവന വിശ്വാസ്യതയും നൽകുകയും ചെയ്യും. മൾട്ടി-ട്രാക്കിംഗ് ശിപാർശകൾ  പ്രവർത്തനങ്ങൾ ലഘൂകരിക്കുകയും തിരക്ക് കുറയ്ക്കുകയും ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന ദർശനവുമായി പൊരുത്തപ്പെടുന്നതാണ് പദ്ധതികൾ. മേഖലയിലെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ "ആത്മനിർഭർ" ആക്കി അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളി കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഈ പദ്ധതികൾ നൽകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’

Media Coverage

PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on the Parkash Purab of Sri Guru Granth Sahib Ji
September 12, 2026

The Prime Minister, Shri Narendra Modi, extended greetings on the occasion of the Parkash Purab of Sri Guru Granth Sahib Ji.

The Prime Minister said that for centuries, Sri Guru Granth Sahib Ji has shown humanity the way of selfless service, human dignity and togetherness.

Shri Modi expressed hope that the sacred occasion would inspire everyone to deepen these values in society and build a more compassionate and harmonious world.

The Prime Minister wrote on X;

“Greetings on the Parkash Purab of Sri Guru Granth Sahib Ji.

For centuries, it has shown humanity the way of selfless service, human dignity and togetherness.

May this sacred occasion inspire us to deepen these values in our society and build a more compassionate and harmonious world.”