2025-26 സാമ്പത്തിക വർഷത്തേക്ക്, പരിഷ്കരിച്ച പലിശ സഹായ പദ്ധതിയ്ക്ക് (Modified Interest Subvention Scheme - MISS) കീഴിലുള്ള പലിശ  സബ്‌വെൻഷൻ (IS) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനാവശ്യമായ ഫണ്ട് ക്രമീകരണങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. 

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴി താങ്ങാനാവുന്ന പലിശ നിരക്കിൽ കർഷകർക്ക് ഹ്രസ്വകാല വായ്പ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് MISS. ഈ പദ്ധതി പ്രകാരം:

·  കിസാൻ ക്രെഡിറ്റ് കാർഡുകൾ (KCC) വഴി കർഷകർക്ക് 3 ലക്ഷം രൂപ വരെ 7% കുറഞ്ഞ പലിശ നിരക്കിൽ ഹ്രസ്വകാല വായ്പ ലഭിക്കും. 
   യോഗ്യതയുള്ള വായ്പാ സ്ഥാപനങ്ങൾക്ക് 1.5% പലിശ ഇളവ് നൽകും.

·  കൂടാതെ, വായ്പകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3% വരെ പ്രോംപ്റ്റ് റീപേയ്‌മെന്റ് ഇൻസെന്റീവ് (പിആർഐ) 
   ലഭിക്കാൻ അർഹതയുണ്ട്. ഇത് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളുടെ പലിശ നിരക്ക് 4% ആയി കുറയ്ക്കും.

·  മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്ക് മാത്രമായി എടുക്കുന്ന വായ്പകൾക്ക് 2 ലക്ഷം രൂപ വരെ പലിശ ആനുകൂല്യം ലഭിക്കും.

ഈ പദ്ധതിയുടെ ഘടനയിലോ മറ്റ് ഘടകങ്ങളിലോ മാറ്റങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല.

രാജ്യത്ത് 7.75 കോടിയിലധികം കിസാൻ ക്രെഡിറ്റ് കാർഡ് ( കെസിസി) അക്കൗണ്ടുകളുണ്ട്. ചെറുകിട, നാമമാത്ര കർഷകരുടെ സാമ്പത്തിക ഉൾച്ചേർക്കൽ ഉറപ്പാക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമായ, കൃഷിയിലേക്കുള്ള സ്ഥാപനപരമായ  വായ്പയുടെ പ്രവാഹം നിലനിർത്തുന്നതിന് ഈ പിന്തുണ തുടരുന്നത് നിർണായകമാണ്.

കാർഷിക വായ്പയുടെ പ്രധാന സവിശേഷതകൾ:

·   കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള സ്ഥാപനപരമായ വായ്പാ വിതരണം 2014-ൽ 4.26 ലക്ഷം കോടി രൂപയായിരുന്നത് 2024 ഡിസംബറോടെ 
    10.05 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
·  മൊത്തത്തിലുള്ള കാർഷിക വായ്പാ പ്രവാഹം 2013-14 സാമ്പത്തിക വർഷത്തിൽ 7.3 ലക്ഷം കോടി രൂപയായിരുന്നത് 2023-24 സാമ്പത്തിക 
   വർഷത്തിൽ 25.49 ലക്ഷം കോടി രൂപയായി ഉയർന്നു.

·  2023 ഓഗസ്റ്റിൽ കിസാൻ റിൻ പോർട്ടൽ (KRP) ആരംഭിച്ചത് പോലുള്ള ഡിജിറ്റൽ പരിഷ്കാരങ്ങൾ ക്ലെയിം നടപടികളുടെ സുതാര്യതയും 
   കാര്യക്ഷമതയും വർദ്ധിപ്പിച്ചു.

വായ്പാ ചെലവിലെ നിലവിലെ പ്രവണതകൾ, ശരാശരി എംസിഎൽആർ, റിപ്പോ നിരക്കുകളിലെ വ്യതിചലനങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഗ്രാമീണ സഹകരണ ബാങ്കുകളെ പിന്തുണയ്ക്കുന്നതിനും കർഷകർക്ക് കുറഞ്ഞ നിരക്കിലുള്ള വായ്പകൾ തുടർന്നും ലഭ്യമാക്കുന്നതിനും പലിശ സബ്‌വെൻഷൻ നിരക്ക് 1.5% ആയി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഗ്രാമീണ വായ്പാ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സമയബന്ധിതവും താങ്ങാനാവുന്നതുമായ വായ്പാ ലഭ്യതയിലൂടെ കാർഷിക വളർച്ച വർദ്ധിപ്പിക്കാനുമുള്ള ഗവണ്മെന്റിന്റെ  അചഞ്ചലമായ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ തീരുമാനം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security