പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അടൽ പെൻഷൻ യോജന (APY) 2030-31 സാമ്പത്തിക വർഷം വരെ തുടരുന്നതിനും പ്രചാരണ, വികസന പ്രവർത്തനങ്ങൾക്കും ഗ്യാപ് ഫണ്ടിംഗിനുമുള്ള സാമ്പത്തിക സഹായം നീട്ടുന്നതിനും അംഗീകാരം നൽകി.

നടപ്പിലാക്കൽ തന്ത്രം: 

പദ്ധതി 2030-31 വരെ താഴെ പറയുന്ന കാര്യങ്ങൾക്കായുള്ള കേന്ദ്ര ​ഗവൺമെന്റ് പിന്തുണയോടെ തുടരും:

I. ബോധവൽക്കരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായുള്ള പ്രചാരണ, വികസന പ്രവർത്തനങ്ങൾ

II. പദ്ധതിയുടെ പ്രായോഗികതാ ആവശ്യകതകൾ നിറവേറ്റുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഗ്യാപ് ഫണ്ടിംഗ്

പ്രധാന സ്വാധീനം:

* ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വാർദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്നു.

* സാമ്പത്തിക ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കുകയും ഇന്ത്യയെ ഒരു പെൻഷൻ അധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നു.

* സുസ്ഥിര സാമൂഹിക സുരക്ഷ നൽകിക്കൊണ്ട് 'വികസിത ഭാരതം @2047' എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു.

പശ്ചാത്തലം:

* ആരംഭം: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യകാല വരുമാന സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ 2015 മെയ് 9-നാണ് APY ആരംഭിച്ചത്.

* പദ്ധതി സവിശേഷതകൾ: വിഹിതത്തിനനുസരിച്ച്, 60 വയസ്സ് മുതൽ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ ഉറപ്പായ മിനിമം പെൻഷൻ APY വാഗ്ദാനം ചെയ്യുന്നു.

* പുരോഗതി: 2026 ജനുവരി 19 വരെ, 8.66 കോടിയിലധികം ​ഗുണഭോക്താക്കൾ ഇതിൽ ചേർന്നിട്ടുണ്ട്, ഇത് ഇന്ത്യയുടെ സമഗ്ര സാമൂഹിക സുരക്ഷാ ചട്ടക്കൂടിന്റെ ഒരു ആണിക്കല്ലായി APY-യെ മാറ്റുന്നു.

* കാലാവധി നീട്ടേണ്ടതിന്റെ ആവശ്യം: പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും തുടർച്ചയായ ബോധവൽക്കരണം, ശേഷി വർദ്ധിപ്പിക്കൽ, സാമ്പത്തിക വിടവുകൾ നികത്തൽ എന്നിവയ്ക്കും ​കേന്ദ്ര ഗവൺമെന്റിന്റെ നിരന്തരമായ പിന്തുണ അത്യാവശ്യമാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IIT Delhi tops India in QS Rankings 2027; 52 Indian institutions feature

Media Coverage

IIT Delhi tops India in QS Rankings 2027; 52 Indian institutions feature
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 18
June 18, 2026

PM Modi’s Leadership Delivers: Electronic Interlocking, Semiconductor Push & Tariff-Free UK Access