പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, അസമിലെ NH-15-ലുള്ള ഗോഹ്‌പുർമുതൽ 715-ാം സെക്ഷനിലെ നുമലിഗഢ് വരെ നാലുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമിക്കുന്നതിന് ഇന്നലെ അംഗീകാരം നൽകി. ബ്രഹ്മപുത്ര നദിക്കടിയിലൂടെയുള്ള 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം ഉൾപ്പെടെയുള്ള ഈ പദ്ധതി എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC) രീതിയിലാണ് നടപ്പാക്കുന്നത്. 18,662 കോടി രൂപയാണ് പദ്ധതിയുടെ ആകെ മൂലധനച്ചെലവ്.

നിലവിൽ, NH-715-ലെ നുമലിഗഢും NH-15-ലെ ഗോഹ്‌പുരും തമ്മിലുള്ള ദൂരം NH-52-ലെ സിൽഘാട്ടിന് സമീപമുള്ള കാലിയാഭംഭോറ റോഡ് പാലം വഴി 240 കിലോമീറ്ററാണ്. നുമലിഗഢ്, കാസിരംഗ ദേശീയോദ്യാനം, ബിശ്വനാഥ് ടൗൺ എന്നിവയിലൂടെ കടന്നുപോകുന്ന ഈ യാത്രയ്ക്ക് ഏകദേശം 6 മണിക്കൂർ സമയം എടുക്കും. ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി, ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെയുള്ള റോഡ്-റെയിൽ തുരങ്കം ഉൾപ്പെടെ ഗോഹ്‌പുർ മുതൽ നുമലിഗഢ് വരെ നാലുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി വികസിപ്പിക്കാനാണു നിർദേശം. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും വെള്ളത്തിനടിയിലൂടെയുള്ള റോഡ്-റെയിൽ തുരങ്കമായിരിക്കും ഇത്. അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി വലിയ പ്രയോജനം നൽകും. ഇത് ചരക്കുനീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്കു കരുത്തുപകരുകയും ചെയ്യും.

ഈ പദ്ധതിയുടെ വിന്യാസം രണ്ട് പ്രധാന ദേശീയ പാതകളെയും (NH-15, NH-715) രണ്ട് റെയിൽപ്പാതകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഗോഹ്‌പുർ ഭാഗത്ത് NFR രംഗിയ ഡിവിഷന് കീഴിലുള്ള രംഗിയ-മുകോങ്‌സെലെക് റെയിൽവേ സെക്ഷനും, നുമലിഗഢ് ഭാഗത്ത് ടിൻസുക്കിയ ഡിവിഷന് കീഴിലുള്ള ഫർകാറ്റിങ്-മരിയാനി ലൂപ്പ് ലൈൻ സെക്ഷനുമാണ് ഈ പദ്ധതിയുമായി കൂട്ടിയിണക്കപ്പെടുന്നത്. അസമിലുടനീളമുള്ള പ്രധാന സാമ്പത്തിക-സാമൂഹ്യ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഈ പദ്ധതി ഉറപ്പാക്കുന്നു. കൂടാതെ, 11 സാമ്പത്തിക കേന്ദ്രങ്ങൾ, 3 സാമൂഹ്യകേന്ദ്രങ്ങൾ, 2 വിനോദസഞ്ചാര കേന്ദ്രങ്ങൾ, 8 ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ബഹുതല സംയോജനം ഇത് മെച്ചപ്പെടുത്തും. 4 പ്രധാന റെയിൽവേ സ്റ്റേഷനുകൾ, 2 വിമാനത്താവളങ്ങൾ, 2 ഉൾനാടൻ ജലപാതകൾ എന്നിവയിലേക്കുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിലൂടെ മേഖലയിലെ ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ, തന്ത്രപരമായ നീക്കങ്ങളിലും മേഖലയിലെ സാമ്പത്തിക വളർച്ചയിലും ഇത് നിർണായക പങ്ക് വഹിക്കും. പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വ്യാപാരത്തിനും വ്യവസായ വികസനത്തിനുമായി പുതിയ വഴികൾ തുറന്നുനൽകുന്നതിനും ഇത് സഹായിക്കും. കൂടാതെ, ഏകദേശം 80 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കും. ഇത് സമീപ പ്രദേശങ്ങളിൽ വളർച്ചയുടെയും വികസനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറക്കുകയും ചെയ്യും.

ഇടനാഴിയുടെ ഭൂപടം:

 
 
 
പദ്ധതി വിശദാംശങ്ങൾ

സവിശേഷത

വിശദാംശങ്ങൾ

പദ്ധതിയുടെ പേര്

അസമിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ, ഓരോന്നിലും രണ്ട് വരി വീതമുള്ള ഇരട്ടക്കുഴൽ TBM റോഡ് തുരങ്ക നിർമാണം. ഇതിൽ ഒരു കുഴലിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ വ്യവസ്ഥ. എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC) രീതിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആകെ ദൈർഘ്യം 33.7 കിലോമീറ്റർ.

ഇടനാഴി

NH-15 ലെ ഗോഹ്‌പുർ – NH-715 ലെ നുമലിഗഢ്

നീളം (കി.മീ)

33.7 കി.മീ.

ആകെ പൊതുനിർമാണച്ചെലവ് (കോടി രൂപയിൽ).

11,982.36 കോടി

ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)

716.65

ആകെ മൂലധനച്ചെലവ് (കോടി രൂപയിൽ)

18,662.02

രീതി

എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC).

 

പദ്ധതി നീളം

33.77 കിലോമീറ്റർ ദൈർഘ്യമുള്ള ദ്രുതപദ്ധതി.

ഒരു ട്യൂബിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഇരട്ടക്കുഴൽ തുരങ്കം

15.79 കി. മീ.

ആകെ റോഡ് കട്ട് ആൻഡ് കവർ

1.26 കി. മീ.

ആകെ റെയിൽ കട്ട് ആൻഡ് കവർ

4 കി. മീ.

കൂട്ടിയിണക്കുന്ന പ്രധാന റോഡുകൾ

ദേശീയപാതകൾ – NH-15 & NH715

കൂട്ടിയിണക്കുന്ന റെയിൽപ്പാതകൾ:

ഗോഹ്പുർ ഭാഗത്ത് എൻ‌എഫ്‌ആറിന്റെ രംഗിയ ഡിവിഷനു കീഴിലുള്ള രംഗിയ-മുകോങ്‌സെലെക് റെയിൽവേ സെക്ഷൻ.

നുമലിഗഢ് ഭാഗത്ത് എൻ‌എഫ്‌ആറിന്റെ ടിൻസുകിയ ഡിവിഷനു കീഴിലുള്ള ഫുർക്കേറ്റിങ്-മരിയാനി ലൂപ്പ് ലൈൻ സെക്ഷൻ

കൂട്ടിയിണക്കുന്ന സാമ്പത്തിക / സാമൂഹ്യ / ഗതാഗത കേന്ദ്രങ്ങൾ

വിമാനത്താവളങ്ങൾ (02): ഇറ്റാനഗറിലെ ഡോണി പോളോ ഹോളോംഗി വിമാനത്താവളം, തേസ്പുർ വിമാനത്താവളം.

റെയിൽവേ സ്റ്റേഷനുകൾ (04): നുമലിഗഢ് റെയിൽവേ സ്റ്റേഷൻ, ഗോഹ്‌പുർ റെയിൽവേ സ്റ്റേഷൻ, ഗോലാഘാട്ട് ടൗൺ റെയിൽവേ സ്റ്റേഷൻ, സിമലുഗുരി ജംഗ്ഷൻ.

ഉൾനാടൻ ജലപാത ടെർമിനലുകൾ (02): ബിശ്വനാഥ് ഘാട്ട് ജലപാത ടെർമിനൽ, തേസ്പുർ ജലപാത ടെർമിനൽ.

സാമ്പത്തിക കേന്ദ്രങ്ങൾ (11) : നുമലിഗഢ് വ്യാവസായിക മേഖല, ജോർഹട്ട് DIC, IIDC ടിറ്റാബർ, ജുനാകിനഗർ വ്യാവസായിക മേഖല, നഗാവോൺ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഐ.ഐ.ഡി.സി (IIDC) ഡെമോ, ശിവസാഗർ വ്യാവസായിക എസ്റ്റേറ്റ്, IIDC നാൽതാലി, ദോലാബാരി വ്യാവസായിക മേഖല, ബിശ്വനാഥ് മിനി വ്യാവസായിക മേഖല, MMLP ജോഗിഘോപ്പ.

സാമൂഹ്യ കേന്ദ്രങ്ങൾ (03): 1 ഗോത്രജില്ല – ദിമ ഹസാവോ; 02 വികസനം കാംക്ഷിക്കുന്ന ജില്ലകൾ – ഉദൽഗുരി, ദരാങ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ (02): കാസിരംഗ ദേശീയോദ്യാനം, ദിയോപഹാർ പുരാവസ്തു കേന്ദ്രം.

കൂട്ടിയിണക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ

അസമിലെ നുമലിഗഢ്, തേസ്പുർ, ഗോഹ്‌പുർ, ഡിബ്രുഗഢ്, അരുണാചൽ പ്രദേശിലെ ഇറ്റാനഗർ

തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത

നേരിട്ടും അല്ലാതെയും ഏകദേശം 80 ലക്ഷം തൊഴിൽ ദിനങ്ങൾ

2024-25 സാമ്പത്തിക വർഷത്തിലെ ശരാശരി വാർഷിക പ്രതിദിന ഗതാഗതം (AADT)

ഏകദേശം 4680 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rolls-Royce joins with HAL at the wheel to make India a major aerospace hub

Media Coverage

Rolls-Royce joins with HAL at the wheel to make India a major aerospace hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 15
May 15, 2026

Viksit Bharat Unleashed: PM Modi's Blueprint Delivers Energy Independence, Tech Boom, and Diplomatic Dominance