108.134 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ മൊത്തം മൂലധന ചെലവ് 3653.10 കോടി രൂപയാണ്

ആന്ധ്രാപ്രദേശിലെ ദേശീയപാത - 67 ൽ ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOT) മോഡിൽ 3653.10 കോടി രൂപ ചെലവിൽ 108.134 കിലോമീറ്റർ നീളമുള്ള നാലുവരി ബദ്‌വേൽ-നെല്ലൂർ ഇടനാഴിയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴിയിലെ കൊപ്പർത്തി, ഹൈദരാബാദ്-ബെംഗളൂരു വ്യാവസായിക ഇടനാഴിയിലെ ഓർവക്കൽ, ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിയിലെ കൃഷ്ണപട്ടണം എന്നിങ്ങനെ ആന്ധ്രാപ്രദേശിലെ മൂന്ന് വ്യാവസായിക ഇടനാഴികളിലെ പ്രധാന കേന്ദ്രങ്ങളെ അംഗീകൃത ബദ്‌വേൽ-നെല്ലൂർ ഇടനാഴി ബന്ധിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ ചരക്കു ഗതാഗത മികവിന്റെ സൂചികയായ ലോജിസ്റ്റിക് പ്രകടന സൂചികയിൽ (LPI) മികച്ച സ്വാധീനം ചെലുത്തും.

വൈഎസ്ആർ കടപ്പ ജില്ലയിലെ നിലവിലുള്ള ദേശീയപാത എൻഎച്ച്-67 ലെ ഗോപവാരത്തു നിന്ന് ആരംഭിച്ച്, ആന്ധ്രാപ്രദേശിലെ എസ്പിഎസ്ആർ നെല്ലൂർ ജില്ലയിലെ എൻഎച്ച്-16 (ചെന്നൈ-കൊൽക്കത്ത) ലെ കൃഷ്ണപട്ടണം തുറമുഖ ജംഗ്ഷനിൽ അവസാനിക്കുന്നതാണ് ബദ്‌വേൽ നെല്ലൂർ ഇടനാഴി. ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിയിലെ സുപ്രധാന ഇടമായി അംഗീകരിച്ചിട്ടുള്ള കൃഷ്ണപട്ടണം തുറമുഖവുമായി തന്ത്രപരമായ കണക്റ്റിവിറ്റിയും ഇത് നൽകും.

നിലവിലെ ബദ്‌വേൽ-നെല്ലൂർ റോഡിനെ അപേക്ഷിച്ച് കൃഷ്ണപട്ടണം തുറമുഖത്തേക്കുള്ള ദൂരം 33.9 കിലോമീറ്റർ കുറയ്ക്കുന്നതിന് നിർദ്ദിഷ്ട ഇടനാഴി സഹായിക്കും. നിലവിലെ 142 കിലോമീറ്റർ ദൂരം 108.13 കിലോമീറ്ററായി കുറയും. അങ്ങനെ യാത്രാ സമയം ഒരു മണിക്കൂർ വരെ  കുറയ്ക്കുകയും ഇന്ധന ഉപഭോഗം കുറയുന്നതിലൂടെ ഗണ്യമായ നേട്ടം കൈവരിക്കുകയും, അതുവഴി കാർബൺ ബഹിർഗമനം, വാഹന പ്രവർത്തന ചെലവ്, (VOC) എന്നിവ കുറയ്ക്കുകയും ചെയ്യും. പദ്ധതി വിന്യാസത്തിന്റെയും സൂചിക ഭൂപടത്തിന്റെയും വിശദാംശങ്ങൾ അനുബന്ധം-I ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

108.134 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി നേരിട്ട് 20 ലക്ഷം ദിവസവും പരോക്ഷമായി 23 ലക്ഷം ദിവസവും തൊഴിൽ സൃഷ്ടിക്കും. നിർദ്ദിഷ്ട ഇടനാഴിയുടെ പരിസരത്ത് മറ്റ് സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനാൽ ഈ പദ്ധതി ഇനിയും അധിക തൊഴിലവസരങ്ങൾക്കും കാരണമാകും.

പദ്ധതി അലൈൻമെന്റിന്റെയും ഇൻഡെക്സ് മാപ്പിന്റെയും വിശദാംശങ്ങൾ:                                                                                                                             അനുബന്ധം-I

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How PLI schemes, design in India and manufacturing excellence are transforming the architectural lighting industry

Media Coverage

How PLI schemes, design in India and manufacturing excellence are transforming the architectural lighting industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 28
July 28, 2026

From Factories to Space & High-Speed Rail: How PM Modi’s Vision is Rewiring India’s Future