3,839.42 കോടി രൂപ ആകെ മൂലധന ചെലവിൽ 80.45 കിലോമീറ്റർ നീളമുള്ള NH-752D-യുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി ഭാഗത്ത് നാലുവരി ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

അംഗീകൃത ഇടനാഴി ഉജ്ജയിനിനെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കും.

യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട നാലുവരിപ്പാതാ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇത് യാത്രാസമയം ഏകദേശം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.70.40കിലോമീറ്റർ നീളമുള്ള ഉജ്ജയിൻ-ബദ്‌നാവർ പാത ഇതിനകം തന്നെ രണ്ടുവരിയിൽ നിന്ന് നാലുവരിയായി ഉയർത്തിയിട്ടുണ്ട്. നിലവിലെ ബദ്‌നാവർ-ടിമർവാനി പാത അശാസ്ത്രീയമായ രൂപകൽപ്പനയുള്ള (മണിക്കൂറിൽ 20-50 കി.മീ വേഗത) ഒരു ഇന്റർമീഡിയറ്റ് ലെയ്ൻ (5.5 മീറ്റർ) മാത്രമാണ്. ഈ ഭാഗം നവീകരിക്കുന്നതോടെ ഉജ്ജയിനിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചിലേക്ക് മണിക്കൂറിൽ 80-100 കി.മീ വേഗതയുള്ള നേരിട്ടുള്ള നാലുവരി കണക്റ്റിവിറ്റി പൂർത്തിയാകും.

ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉജ്ജയിനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള പാതയാണ് ടിമർവാനി-താണ്ട്‌ല-പെട്‍ലാവദ്-ബദ്‌നാവർ-ഉജ്ജയിൻ ഇടനാഴി. ടിമർവാനി-ബദ്‌നാവർ ഭാ​ഗം നവീകരിക്കുന്നത് അന്തർസംസ്ഥാന കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഗതാഗതത്തിന്റെ കാര്യക്ഷമമായ ചലനം സാധ്യമാക്കുകയും ചെയ്യും. കൂടാതെ 2028 ഏപ്രിലിൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിലെ തിരക്ക് നിയന്ത്രിക്കാനും ഇത് സഹായിക്കും.

ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി പാത ധാർ, ഝാബുവ ജില്ലകളിലെ ഗോത്രവർഗ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ധാർ ജില്ലയുടെ ചില പ്രദേശങ്ങൾ നീതി ആയോഗിന്റെ 'ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാമിൽ' ഉൾപ്പെട്ടിട്ടുള്ളവയാണ്. ഈ ഭാഗത്തിന്റെ നവീകരണം ഉജ്ജയിൻ-ബദ്‌നാവർ-ടിമർവാനി ഇടനാഴിയിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലേക്ക് നേരിട്ടുള്ളതും വേഗത്തിലുള്ളതുമായ പ്രവേശനം നൽകും. മെച്ചപ്പെട്ട ഈ ബന്ധിപ്പിക്കൽ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അസംസ്‌കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും കാര്യക്ഷമമായ നീക്കത്തിന് സൗകര്യമൊരുക്കാനും ഇൻഡോർ,പിതാംപൂർ, ഉജ്ജയിൻ, ദേവാസ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക ഹബ്ബുകളിലേക്കും എം.എം.എൽ.പി(MMLP - മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ)കളിലേക്കുമുള്ള പ്രവേശനം ശക്തിപ്പെടുത്താനും സഹായിക്കും.

നിർദ്ദിഷ്ട പദ്ധതി മെച്ചപ്പെട്ട സുരക്ഷയ്ക്കും തടസ്സമില്ലാത്ത ഗതാഗതത്തിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള അതിവേഗ കണക്റ്റിവിറ്റി നൽകുന്നു. ഇത് യാത്രാസമയം, ഗതാഗതക്കുരുക്ക്, പ്രവർത്തനച്ചെലവ് എന്നിവ കുറയ്ക്കുന്നു. പ്രധാനമായും ഈ പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും മധ്യപ്രദേശ് സംസ്ഥാനത്തെ ധാർ, ഝാബുവ ജില്ലകളുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

ക്രമ നമ്പർ

പദ്ധതി സവിശേഷതകൾ

വിശദാംശങ്ങൾ

1

നീളം

80.45 കിലോമീറ്റർ (ഗ്രീൻഫീൽഡ്+ബ്രൗൺഫീൽഡ്) ഇടനാഴി

2

പാതയുടെ തരം

ഫ്ലെക്സിബിൾ പാത

3

നിർദേശിക്കപ്പെട്ട രൂപരേഖ

നാലുവരി

4

പ്രധാന പാലങ്ങൾ

06

5

ചെറിയ പാലങ്ങൾ

34

6

RUB(പാലത്തിനടിയിലെ റോഡ്)

01

7

VUP/LVUP/SVUP

09/29/04

8

നിർമ്മാണ കാലയളവ്

24 മാസം

9

അനുവദിച്ച കാലയളവ്

17 വർഷം (2 വർഷത്തെ നിർമ്മാണ കാലയളവ്+15 വർഷത്തെO&M)

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Agricultural Transformation: How India’s Agri sector transformed over the last decade

Media Coverage

India’s Agricultural Transformation: How India’s Agri sector transformed over the last decade
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister attends the Defence Investiture Ceremony 2026 (Phase-1)
June 08, 2026

Prime Minister Shri Narendra Modi today attended the Defence Investiture Ceremony 2026 (Phase-1) where Gallantry Awards were conferred upon our brave personnel.

The Prime Minister expressed pride in their extraordinary courage, commitment and selfless service to the nation.

The Prime Minister posted on X:

"Attended the Defence Investiture Ceremony 2026 (Phase-1) where Gallantry Awards were conferred upon our brave personnel. We are proud of their extraordinary courage, commitment and selfless service to the nation."