പങ്കിടുക
 
Comments

1995 ആയിരുന്നു വര്‍ഷം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് ശേഷം സ്വന്തമായി ഒരു ഭൂരിപക്ഷ ഗവണ്‍മെന്റ് രൂപീകരിച്ച നേട്ടത്തിന്റെ പുതുമയിലായിരുന്നു ബി.ജെ.പി. രണ്ട് മാസത്തിന് ശേഷം സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതോതില്‍ നടക്കവേ മോദി ഒരു ദിവസം തന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ചിലരെയും സഹായികളെയും വിളിച്ച്കൂട്ടി അവര്‍ അതിന്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ഉപകരണം നല്‍കി. അടുത്തിടെ താന്‍ നടത്തിയ വിദേശ യാത്രയില്‍ സ്വന്തമാക്കിയ ഒരു ഡിജിറ്റല്‍ ക്യാമറ. അവരുടെ ജോലി പാര്‍ട്ടി പ്രചാരണ സംഘങ്ങളോടൊപ്പം സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് അവര്‍ കാണുന്നതെന്തും, ജനങ്ങളെ, അവരുടെ ഭാവങ്ങളെ, അവരുടെ വേഷഭൂഷാദികളെ, അവരുടെ ശീലങ്ങളെ, പൊതു സമ്മേളനങ്ങളിലെ സാനിദ്ധ്യത്തെ, ജോലി സ്ഥലങ്ങളിലും, ചായക്കടകളിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തെ അങ്ങനെ ഗുജറാത്തിന്റെ സത്തയെ ഡിജിറ്റല്‍ രൂപത്തില്‍ ചിത്രീകരിക്കുക എന്നതായിരുന്നു. ഇന്ത്യയിലെന്നല്ല പടിഞ്ഞാറന്‍ നാടുകളില്‍ പോലും ഡിജിറ്റല്‍ ക്യാമറ പ്രചാരത്തില്‍ വരുംമുമ്പായിരുന്നു ഇത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങളെയും വളരെ മുമ്പേ തന്നെ കണ്ടെത്തി അവയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വ്യക്തിഗതമായി മാത്രമല്ലാതെ, ഒരു ഭരണ നിര്‍വ്വഹണ മാതൃകയായും അവയെ ഉപയോഗിക്കുകയെന്നത് എക്കാലവും മോദിയുടെ ഒരു ശീലമാണ്. ഏക ദിശാ രൂപമുള്ള ഒരു പ്രക്ഷേപണ മാധ്യമം എന്നതിലുപരി തുല്യര്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡിജിറ്റല്‍ ബന്ധം സ്ഥാപിക്കാന്‍ ശേഷിയുള്ള ഒരു മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്ന് രാഷ്ട്രീയക്കാര്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിലാകെ തന്നെ ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് എപ്പോഴും അദ്ദേഹം കാതോര്‍ക്കുമായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ 2014 ജൂലൈയില്‍ തുടക്കമിട്ട മൈ ഗവ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭങ്ങളില്‍ ഒന്നായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം സംവേദനക്ഷമവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണ നിര്‍വ്വഹണം കൊണ്ടുവരുന്നതിനുള്ള മുഖ്യ സംരംഭമായ ഡിജിറ്റല്‍ ഇന്ത്യ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2015 ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ഡിജിറ്റല്‍ ഇന്ത്യ സമ്മേളനത്തില്‍ സംസാരിക്കവേ മോദി തന്റെ തത്വശാസ്ത്രം ഇത്തരത്തില്‍ ചുരുക്കിപ്പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെയോ സേവനങ്ങളുടെയോ ക്രമാതീതമായ വേഗതയെ കുറിച്ചും, വൈപുല്യത്തെ കുറിച്ചും നിങ്ങള്‍ ചിന്തിക്കുമ്പോള്‍ ദീര്‍ഘകാലമായി പ്രതീക്ഷയുടെ വരമ്പത്ത് നിലകൊള്ളുന്നവരുടെ ജീവിതങ്ങള്‍ ത്വരിതഗതിയില്‍ മാറ്റിയെടുക്കാന്‍ അതുപോലെ സാധ്യമാണ്. അതിനാല്‍ സുഹൃത്തുക്കളെ ഈ ദൃഢവിശ്വാസത്തില്‍ നിന്നാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന ദര്‍ശനം ലഭിച്ചത്. മനുഷ്യചരിത്രത്തില്‍ ഒരുപക്ഷേ സമാനതകള്‍ ഇല്ലാത്തതത്ര തരത്തില്‍ ഇന്ത്യയുടെ പരിവര്‍ത്തനം സാധ്യമാക്കാനുള്ള സംരംഭമാണത്. ഏറ്റവും ദുര്‍ബലരും പാവപ്പെട്ടവരുമായ ഇന്ത്യന്‍ പൗരന്‍മാരുടെ ജീവിതത്തെ തൊടുക മാത്രമല്ല, നമ്മുടെ രാജ്യം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിധം മാറ്റിയെടുക്കാന്‍ കൂടി വേണ്ടിയാണത്.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
'This will be an Asian century': Chinese media hails Modi-Xi summit

Media Coverage

'This will be an Asian century': Chinese media hails Modi-Xi summit
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ആഗോള നിലയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു!
April 23, 2019
പങ്കിടുക
 
Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആഗോള നിലപാടിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പരിവർത്തന നേതൃത്വത്തെ ലോകം മുഴുവനും പ്രശംസിച്ചു. നിരവധി രാജ്യങ്ങളും സംഘടനകളും അദ്ദേഹത്തിന് നിരവധി പരമോന്നത അവാർഡുകൾ നൽകി.

ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദാ അപ്പസ്തോൽ : 2019 ഏപ്രിൽ

“റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും, ഇരു രാജ്യങ്ങളിലെ പൗരന്മാർ  തമ്മിലുള്ള സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുന്നതിലും കാഴ്ച്ചവെച്ച അസാധാരണമായ സേവനങ്ങൾക്കായി അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ ഫെഡറേഷന്റെ പരമോന്നത പുരസ്‌കാരം ലഭിച്ചിരുന്നു.

ഓർഡർ ഓഫ് സായിദ് അവാർഡ്: 2019 ഏപ്രിൽ

ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതിൽ അസാധാരണമായ നേതൃത്വം നൽകിയതിന് 2019 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിൽ അവാർഡ് ലഭിച്ചു.

വിവിധ മതങ്ങളും, ഭാഷകളും സംസ്കാരങ്ങളുമുള്ള രാജ്യത്ത് പ്രധാനമന്ത്രി മോദി എല്ലാവർക്കുമായി പ്രവർത്തിക്കുകയാണെന്ന് ഈ അവാർഡുകൾ ചൂണ്ടിക്കാട്ടുന്നു.

സിയോൾ സമാധാന സമ്മാനം 2018 - ഒക്ടോബർ 2018

ഇന്ത്യൻ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് 2018 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിയോൾ സമാധാന സമ്മാനം ലഭിച്ചു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറച്ചതിന് സിയോൾ സമാധാന സമ്മാന സമിതി മൊദി-നോമിക്സിനെ പ്രശംസിച്ചു. അഴിമതി വിരുദ്ധ നടപടികളിലൂടെ സർക്കാരിനെ വൃത്തിയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെയും സമിതി   പ്രശംസിച്ചു.

'മോദി സിദ്ധാന്തം', 'ആക്ട് ഈസ്റ്റ് പോളിസി' എന്നിവയ്ക്ക് കീഴിൽ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് പ്രധാനമന്ത്രി നൽകിയ സംഭാവനയെയും വിലമതിച്ചു.

2019 ഫെബ്രുവരിയിൽ റിപ്പബ്ലിക് ഓഫ് ദക്ഷിണ കൊറിയ സന്ദർശിച്ച വേളയിലാണ് പ്രധാനമന്ത്രി മോദി  വ്യക്തിപരമായി അവാർഡ് സ്വീകരിച്ചത്.

സിയോൾ സമാധാന സമ്മാനം 2018 - ഒക്ടോബർ 2018

 

യുനെഇപി ചാമ്പ്യൻസ് ഓഫ് ദാ എർത്ത് അവാർഡ് - സെപ്റ്റംബർ 2018

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ യുനെഇപി ചാമ്പ്യൻസ് ഓഫ് ദാ എർത്ത് അവാർഡ് ലോകത്തിൽ  ഏറ്റവും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന പ്രവർത്തകർക്കാണ് നൽകുന്നത്.

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിനായി പ്രവർത്തിച്ചതിനും, 2022 ഓടെ ഇന്ത്യയിൽ ഒറ്റ-തവണയുള്ള  പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുമെന്ന അഭൂതപൂർവമായ പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണ്  പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ അവാർഡ് ലഭിച്ചത്.

 

ഗ്രാൻഡ് കോളർ ഓഫ് ദാ സ്റ്റേറ്റ് ഓഫ് പലസ്തീൻ  - 2018 ഫെബ്രുവരി

പലസ്തീൻ വിദേശ പ്രമുഖർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഗ്രാൻഡ് കോളർ ഓഫ് ദാ സ്റ്റേറ്റ് ഓഫ് പലസ്തീൻ

പ്രധാനമന്ത്രി മോദിയുടെ വിവേകപൂർണ്ണമായ നേതൃത്വത്തെയും, അദ്ദേഹത്തിന്റെ ഉന്നത ദേശീയ അന്തർദേശീയ നിലവാരത്തെ കണക്കിൽ എടുത്തുകൊണ്ടും, പലസ്തീൻ സംസ്ഥാനവും ഇന്ത്യൻ റിപ്പബ്ലിക്കും തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും , കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയുടെ   പലസ്തീൻ സന്ദർശന വേളയിലാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.

 

അമീർ അമാനുല്ല ഖാൻ അവാർഡ് - ജൂൺ 2016

2016 ജൂണിലാണ് അഫ്ഗാനിസ്ഥാൻ സർക്കാർ  അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ അമീർ അമാനുല്ല ഖാൻ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  നൽകിയത്.

ചരിത്രപരമായ അഫ്ഗാൻ-ഇന്ത്യ സൗഹൃദ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ബഹുമതി ലഭിച്ചത്.

കിംഗ് അബ്ദുൽ അസീസ് സാഷ് അവാർഡ് - ഏപ്രിൽ 2016

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2016 ഏപ്രിലിൽ കിംഗ് അബ്ദുൽ അസീസ് സാഷ് അവാർഡ് ലഭിച്ചു. ഇത് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്.

ആധുനിക സൗദി രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് അൽ സൗദിന്റെ പേരിലുള്ള ഈ അവാർഡ്  പ്രധാനമന്ത്രിക്ക് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസാണ് നൽകിയത്.