108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ സൂര്യനമസ്‌കാരം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച ഗുജറാത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
നിരവധി പ്രയോജനങ്ങളുള്ളതിനാൽ സൂര്യനമസ്‌കാരം ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ഏവരോടും അഭ്യർഥിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ഗുജറാത്ത് 2024-നെ വരവേറ്റത് ശ്രദ്ധേയമായ നേട്ടത്തോടെയാണ് - 108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ സൂര്യനമസ്‌കാരം ചെയ്തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു! നമുക്കേവർക്കും അറിയുന്നതുപോലെ, നമ്മുടെ സംസ്കാരത്തിൽ 108 എന്ന സംഖ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നിരവധി പേർ പങ്കെടുത്ത മൊധേര സൂര്യ ക്ഷേത്രവും വേദികളിൽ ഉൾപ്പെടുന്നു. യോഗയോടും നമ്മുടെ സാംസ്കാരിക പൈതൃകത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ യഥാർഥ തെളിവാണിത്
സൂര്യനമസ്‌കാരം ദിനചര്യയുടെ ഭാഗമാക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അതിന്റെ നേട്ടങ്ങൾ വളരെ വലുതാണ്.”
Gujarat welcomed 2024 with a remarkable feat - setting a Guinness World Record for the most people performing Surya Namaskar simultaneously at 108 venues! As we all know, the number 108 holds a special significance in our culture. The venues also include the iconic Modhera Sun… pic.twitter.com/xU8ANLT1aP
— Narendra Modi (@narendramodi) January 1, 2024


