ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തിയപ്പോള്‍ പ്രധാനമന്ത്രി മോദി രാഹുല്‍ ദ്രാവിഡിന്റെയും വിവിഎസ് ലക്ഷ്മണിന്റെയും ബാറ്റിങ്ങിനെയും കളിയില്‍ അത് എങ്ങിനെ ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു എന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
2001 ല്‍ ഈദന്‍ ഗാര്‍ഡനില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ടെസ്റ്റ് മാച്ചില്‍ നമ്മുടെ ടീം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ ഉത്സാഹം കെട്ടു. എന്നാല്‍ ഫോളോ ഓണിനും ശേഷവും ദ്രാവിഡ് ലക്ഷ്മണ്‍ കൂട്ടുകെട്ട് കാരണം നാം വിജയിച്ച നിമിഷങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല - പ്രധാനമന്ത്രി മോദി പറഞ്ഞു.


