മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതെ, ആത്മ വിശ്വാസത്തോടെ പരീക്ഷകളെ നേരിടാന്‍ പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ചോദ്യക്കടലാസ് കാണുമ്പോള്‍ എല്ലാം മറുന്നു പോകുന്നതായി പറഞ്ഞ വിദ്യാര്‍ത്ഥികളെ സ്‌കൂട്ടറുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുമ്പ് അത് ഒന്നു കുലുക്കുന്ന ആളുകളുടെ കാര്യം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതില്‍ ശാസ്ത്രീയമായി ഒന്നും ഇല്ല. പക്ഷെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാവാതിരിക്കുമ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യുന്നു. അതുപോലെ ടെന്നിസ് കളിക്കാരും ക്രിക്കറ്റ് കളിക്കാരും കളിക്കു മുമ്പ് ശരീരം ചൂടാക്കുന്നു. എന്തിനാണ് അവര്‍ അങ്ങിനെ ചെയ്യുന്നത്. അത് അവര്‍ക്ക് സുഖകരമായ ഒരു അവസ്ഥയുണ്ടാക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
അവരവര്‍ക്കു വേണ്ടി സ്വന്തമായ രീതിയില്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കണം എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി, ചോദ്യക്കടലാസ് കിട്ടികഴിയുമ്പോള്‍ ഒരു നിമിഷത്തേയ്ക്ക് മനസ് ശാന്തമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ഏറ്റവും എളുപ്പമുള്ള ചോദ്യത്തിന് ആദ്യം ഉത്തരം എഴുതുക, പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആത്മവിശ്വാസം ആര്‍ജ്ജിക്കുവാന്‍ അത് സഹായിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


