ന്യൂ ഓർലിയാൻസിൽ നടന്ന ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ന് അതിനെ ശക്തമായി അപലപിച്ചു.

“ന്യൂ ഓർലിയാൻസിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ആക്രമണത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമാണ്. ഈ ദുരന്തത്തിൽ നിന്ന് അവർ കരകയറട്ടെ.  അവർക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ." - എക്‌സ്  പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.