വേള്‍ഡ് ഫുഡ് ഇന്ത്യ 2024-ന്റെ സംഘാടനത്തെക്കുറിച്ച് അറിയുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം  ആശംസകള്‍ നേരുന്നു

വേള്‍ഡ് ഫുഡ് ഇന്ത്യ 2024 ലെ നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നത് ആഗോള ഭക്ഷ്യ വ്യവസായം, അക്കാദമിക്, ഗവേഷണം എന്നീ മേഖലകളിലെ പ്രഗത്ഭർക്ക്, വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, പരസ്പരം അനുഭവങ്ങൾ പങ്കുവെയ്ക്കാനും പഠിക്കാനുമുള്ള വേദിയാണിത് എന്നതാണ്. 
ഇന്ത്യയ്ക്ക് ഊര്‍ജസ്വലവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സംസ്‌കാരമുണ്ട്. ഇന്ത്യന്‍ ഭക്ഷ്യ ആവാസവ്യവസ്ഥയുടെ നട്ടെല്ല് കര്‍ഷകനാണ്. പോഷകസമൃദ്ധവും രുചികരവുമായ പാചക മികവിന്റെ പാരമ്പര്യം ഉറപ്പാക്കിയത് കര്‍ഷകരാണ്. നൂതന നയങ്ങളിലൂടെയും കൃത്യമായ നിർവഹണത്തിലൂടെയും ഞങ്ങള്‍ അവരുടെ കഠിനാധ്വാനത്തെ പിന്തുണയ്ക്കുന്നു.

ആധുനിക യുഗത്തില്‍, പുരോഗമനപരമായ കാര്‍ഷിക രീതികള്‍, ശക്തമായ ഭരണ ചട്ടക്കൂടുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ, ഭക്ഷ്യമേഖലയിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനുമായി ഇന്ത്യ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഭക്ഷ്യ സംസ്‌കരണ മേഖലയെ മാറ്റിമറിക്കാന്‍ ഞങ്ങള്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഭക്ഷ്യ സംസ്‌കരണത്തില്‍ 100% എഫ് ഡി ഐ, പ്രധാൻമന്ത്രി കിസാന്‍ സംപദാ യോജന, മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസിന്റെ ഔപചാരികവല്‍ക്കരണം, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള ഉല്പാദന ബന്ധിത ആനുകൂല്യ പദ്ധതി തുടങ്ങിയ ബഹുമുഖ സംരംഭങ്ങളിലൂടെ, ഞങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥയും ചടുലമായ വിതരണ ശൃംഖലയും സൃഷ്ടിക്കുകയും രാജ്യത്തുടനീളം തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ചെറുകിട സംരംഭങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടിന്റെ സുപ്രധാന ഭാ​ഗം. ഞങ്ങളുടെ എംഎസ്എംഇകള്‍ തഴച്ചുവളരാനും ആഗോള മൂല്യ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതോടൊപ്പം സ്ത്രീകളെ സൂക്ഷ്മ സംരംഭകരാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു ഘട്ടത്തില്‍, ലോകത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ B2B ആശയവിനിമയത്തിലൂടെയും പ്രദർശനങ്ങളിലൂടെയും റിവേഴ്സ് ബയര്‍-സെല്ലര്‍ യോ​ഗങ്ങളിലൂടെയും, രാജ്യം-സംസ്ഥാനം- സെക്ടര്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദിഷ്ട സെഷനുകളിലൂടെയും വേള്‍ഡ് ഫുഡ് ഇന്ത്യ നമുക്ക് അനുയോജ്യമായ ഒരു വേദിയാണ് ഒരുക്കിത്തരുന്നത്. 

കൂടാതെ, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) സംഘടിപ്പിക്കുന്ന ആഗോള ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി, ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, മികച്ച സമ്പ്രദായങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്, ലോകാരോഗ്യ സംഘടന, എഫ്എഒ, നിരവധി പ്രമുഖ ആഭ്യന്തര സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള റെഗുലേറ്റര്‍മാരെ ഒരുമിച്ചു കൊണ്ടു വരും.

കൂടാതെ, ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണം(Food irradiation), പോഷകാഹാരവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍, ചാക്രിക സമ്പദ്വ്യവസ്ഥ എന്നിവ പോലുള്ള പ്രധാന വിഷയങ്ങള്‍ എടുത്തു കാട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുസ്ഥിരവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പോഷകസമൃദ്ധവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി നമുക്ക് മുന്നേറാം.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India’s Northeast: The new frontier in critical mineral security

Media Coverage

India’s Northeast: The new frontier in critical mineral security
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 19
July 19, 2025

Appreciation by Citizens for the Progressive Reforms Introduced under the Leadership of PM Modi