Our Indian diaspora has succeeded globally and this makes us all very proud:PM
For us, the whole world is one family: PM
India and Nigeria are connected by commitment to democratic principles, celebration of diversity and demography:PM
India’s strides are being admired globally, The people of India have powered the nation to new heights:PM
Indians have gone out of their comfort zone and done wonders, The StartUp sector is one example:PM
When it comes to furthering growth, prosperity and democracy, India is a ray of hope for the world, We have always worked to further humanitarian spirit:PM
India has always supported giving Africa a greater voice on all global platforms:PM

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

സുന്നൂ നൈജീരിയ! നമസ്തേ!

ഇന്ന്, നിങ്ങൾ ശരിക്കും അബുജയിൽ ഒരു അത്ഭുതകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ വൈകുന്നേരം മുതൽ എല്ലാത്തിനും സാക്ഷിയാകുമ്പോൾ, ഞാൻ അബുജയിലല്ല, ഭാരതത്തിൻ്റെ ഒരു നഗരത്തിലാണെന്ന് തോന്നുന്നു. നിങ്ങളിൽ പലരും ലാഗോസ്, കാനോ, കടുന, പോർട്ട് ഹാർകോർട്ട് എന്നിവിടങ്ങളിൽ നിന്ന്, വിവിധ സ്ഥലങ്ങളിൽ നിന്ന് അബുജയിലേക്ക് യാത്ര ചെയ്ത് എത്തിയവരാണ്. നിങ്ങളുടെ മുഖത്തെ തിളക്കം, നിങ്ങൾ പ്രകടിപ്പിക്കുന്ന ഊർജ്ജവും ആവേശവും, ഇവിടെ വരാനുള്ള നിങ്ങളുടെ ആകാംക്ഷയെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളെ കാണാനുള്ള ഈ അവസരത്തിനായി ഞാനും ആകാംക്ഷയോടെ കാത്തിരുന്നു. നിങ്ങളുടെ സ്നേഹവും വാത്സല്യവും എനിക്ക് ഒരു വലിയ നിധിയാണ്. നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ, നിങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, ഈ നിമിഷങ്ങൾ ജീവിതകാലം മുഴുവൻ എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കും.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി എന്ന നിലയിൽ ഇതാദ്യമായാണ് നൈജീരിയ സന്ദർശിക്കുന്നത്. എന്നാൽ ഞാൻ തനിച്ചല്ല വന്നത്; ഇന്ത്യൻ മണ്ണിൻ്റെ സുഗന്ധം ഞാൻ എന്നോടൊപ്പം കൊണ്ടുവന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ എണ്ണമറ്റ ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. ഭാരതത്തിൻ്റെ പുരോഗതിയിലുള്ള നിങ്ങളുടെ സന്തോഷം ഹൃദയംഗമമാണ്, ഇവിടെ, നിങ്ങളുടെ നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരന്റേയും നെഞ്ച് അഭിമാനത്താൽ വികസിക്കുന്നു. എത്രത്തോളം അഭിമാനം, എന്ന് നിങ്ങൾ ചോദിച്ചാൽ? എന്റെ നെഞ്ച് '56 ഇഞ്ച്' ആയി വികസിച്ചു!

 

സുഹൃത്തുക്കളേ,

എനിക്ക് ലഭിച്ച അതിമനോഹരമായ സ്വീകരണത്തിന് പ്രസിഡൻ്റ് ടിനുബുവിനോടും നൈജീരിയയിലെ ജനങ്ങളോടും ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അൽപ്പം മുമ്പ് പ്രസിഡൻ്റ് ടിനുബു എന്നെ നൈജീരിയയുടെ ദേശീയ അവാർഡ് നൽകി ആദരിച്ചു. ഈ ബഹുമതി മോദിക്ക് മാത്രമല്ല; അത് കോടിക്കണക്കിന് ഇന്ത്യക്കാർക്കും ഇവിടുത്തെ ഇന്ത്യൻ സമൂഹമായ നിങ്ങൾക്കും ഉള്ളതാണ്.

സുഹൃത്തുക്കളേ,

ഈ ബഹുമതി ഞാൻ വിനയപൂർവ്വം നിങ്ങൾക്കെല്ലാവർക്കും സമർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

പ്രസിഡൻ്റ് ടിനുബുവുമായുള്ള എൻ്റെ ചർച്ചകളിൽ, നൈജീരിയയുടെ പുരോഗതിക്ക് നിങ്ങൾ നൽകിയിട്ടുള്ള സംഭാവനകളെ അദ്ദേഹം ആവർത്തിച്ച് അഭിനന്ദിച്ചു. അദ്ദേഹത്തെ ശ്രദ്ധിക്കുകയും അദ്ദേഹത്തിൻ്റെ കണ്ണുകളിലെ തിളക്കം നിരീക്ഷിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നി. കുടുംബത്തിലെ ഒരു അംഗം മികച്ച വിജയം നേടുമ്പോൾ ആ കുടുംബം അനുഭവിക്കുന്ന സന്തോഷത്തിനും അഭിമാനത്തിനും സമാനമായിരുന്നു അത്. മാതാപിതാക്കളും ഗ്രാമവാസികളും തങ്ങളിൽ ഒരാളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതുപോലെ, അതേ വികാരത്തിൽ ഞാനും പങ്കുചേരുന്നു. നിങ്ങൾ നിങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും നൈജീരിയയ്ക്ക് സമർപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ഹൃദയം ഈ രാജ്യത്തിന് നൽകുകയും ചെയ്തു. ഇന്ത്യൻ സമൂഹം എപ്പോഴും നൈജീരിയയ്‌ക്കൊപ്പം നിന്നു, അതിൻ്റെ സന്തോഷത്തിലും സങ്കടത്തിലും അവർ ഒരുപോലെ പങ്കുചേരുന്നു. ഇപ്പോൾ നാൽപ്പതോ അറുപതോ വയസ്സുള്ള പല നൈജീരിയക്കാരും ഇന്ത്യൻ അധ്യാപകർ പഠിപ്പിച്ചത് ഓർക്കുന്നുണ്ടായിരിക്കും. ഇന്ത്യൻ ഡോക്ടർമാർ ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുന്നു. ഇന്ത്യൻ സംരംഭകർ നൈജീരിയയിൽ ബിസിനസുകൾ സ്ഥാപിച്ചു, രാജ്യത്തിൻ്റെ വികസനത്തിന് ഗണ്യമായ സംഭാവന നൽകി. ഉദാഹരണത്തിന്, കിഷിൻചന്ദ് ചെല്ലാറാം ജി ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇവിടെയെത്തി. അദ്ദേഹത്തിൻ്റെ കമ്പനി നൈജീരിയയിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായി വളരുമെന്ന് ആർക്കറിയാമായിരുന്നു. ഇന്ന്, നിരവധി ഇന്ത്യൻ കമ്പനികൾ നൈജീരിയയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. രാജ്യത്തുടനീളമുള്ള വീടുകളിൽ തോലാറാം ജിയുടെ നൂഡിൽസ് ആസ്വദിക്കുന്നു. തുളസിചന്ദ് റായ് ജി സ്ഥാപിച്ച ഫൗണ്ടേഷൻ നിരവധി നൈജീരിയക്കാരുടെ ജീവിതത്തിൽ വെളിച്ചം പകരുന്നു. നൈജീരിയയുടെ പുരോഗതിക്കായി ഇന്ത്യൻ സമൂഹം പ്രാദേശിക ജനങ്ങളുമായി കൈകോർത്ത് സഹകരിക്കുന്നു. ഈ ഐക്യവും കൂട്ടായ ലക്ഷ്യവും ഇന്ത്യൻ ജനതയുടെ ഏറ്റവും വലിയ ശക്തിയെ- അവരുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നമ്മൾ എവിടെ പോയാലും നമ്മുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു, എല്ലാവരുടെയും ക്ഷേമത്തിനായി പരിശ്രമിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സിരകളിൽ പതിഞ്ഞ ഈ മൂല്യങ്ങൾ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കാൻ നമ്മെ പഠിപ്പിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ലോകം മുഴുവൻ ഒരു കുടുംബമാണ്.

 

സുഹൃത്തുക്കളേ,

നൈജീരിയയിൽ നിങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് കൊണ്ടുവന്ന അപാരമായ അഭിമാനം എല്ലായിടത്തും പ്രകടമാണ്. യോഗ, പ്രത്യേകിച്ച്, ഇവിടുത്തെ ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നു. നിങ്ങൾ മാത്രമല്ല യോഗ പരിശീലിക്കുന്നത്, മറിച്ച് നൈജീരിയക്കാർ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആവേശകരമായ കരഘോഷത്തിൽ നിന്നാണ് ഞാൻ ഇത് മനസിലാക്കിയത്. സുഹൃത്തുക്കളേ, പണം സമ്പാദിക്കുക, പ്രശസ്തി നേടുക, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടുക, മാത്രമല്ല കുറച്ച് സമയം യോഗയ്ക്കായി നീക്കിവയ്ക്കുക. ഇവിടെ ദേശീയ ടെലിവിഷനിൽ പോലും പ്രതിവാര യോഗ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ നിങ്ങൾ പ്രാദേശിക ടിവി കാണുന്നില്ല എന്നിരിക്കാം, കൂടാതെ ഇന്ത്യൻ ചാനലുകളിൽ കൂടുതൽ താൽപ്പര്യമുള്ളവരായിരിക്കാം—ഭാരതത്തിലെ കാലാവസ്ഥ, ഏറ്റവും പുതിയ വാർത്തകളും സംഭവങ്ങളും എന്നിവ അറിയാനാ‌യിരിക്കാം നിങ്ങൾക്ക് താൽപര്യം. ഇവിടെ നൈജീരിയയിൽ ഹിന്ദി ഭാഷയും പ്രചാരം നേടുന്നു. നിരവധി യുവ നൈജീരിയക്കാർ, പ്രത്യേകിച്ച് കാനോയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഹിന്ദി പഠിക്കുന്നു. വാസ്തവത്തിൽ, കാനോയിൽ, ഹിന്ദി പ്രേമികൾ ദോസ്താന എന്ന പേരിൽ ഒരു ഗ്രൂപ്പ് പോലും രൂപീകരിച്ചിട്ടുണ്ട്. അവർ ഇന്ന് ഇവിടെയുണ്ട്. ഇത്രയധികം സൗഹൃദം സൂക്ഷിക്കുന്നതിനാൽ ഇന്ത്യൻ സിനിമകളോട് ഒരു അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ഉച്ചഭക്ഷണ സമയത്ത്, എല്ലാ ഇന്ത്യൻ അഭിനേതാക്കളുടെയും സിനിമകളുടെയും പേരുകൾ അറിയാവുന്ന ചില നാട്ടുകാരുമായി ഞാൻ സംസാരിച്ചു. വടക്കൻ പ്രദേശങ്ങളിൽ, ഇന്ത്യൻ സാംസ്കാരിക പ്രകടനങ്ങൾക്കായി ആളുകൾ ഒത്തുകൂടുന്നു, 'നമസ്തേ വഹാല'-ഗുജറാത്തിയിലെ 'മഹാരാവാല' എന്ന പദത്തിൽ നിന്നും ഉണ്ടായിട്ടുള്ള ഇത്തരത്തിലുള്ള പദങ്ങൾ ഇവിടെ പരിചിതമാണ്. 'നമസ്‌തേ വഹാല' പോലുള്ള ഇന്ത്യൻ സിനിമകളും 'പോസ്റ്റ്കാർഡ്‌സ്' പോലുള്ള വെബ് സീരീസുകളും നൈജീരിയയിൽ വളരെയധികം വിലമതിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ഗാന്ധിജി ആഫ്രിക്കയിൽ വർഷങ്ങളോളം ചെലവഴിച്ചു, അവിടത്തെ ജനങ്ങളുടെ സന്തോഷവും സങ്കടവും പങ്കിട്ടു. കൊളോണിയലിസത്തിൻ്റെ കാലഘട്ടത്തിൽ, ഇന്ത്യക്കാരും നൈജീരിയക്കാരും സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക് വഹിച്ചു. ഭാരതത്തിൻ്റെ സ്വാതന്ത്ര്യം പിന്നീട് നൈജീരിയയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനമായി. ഇന്ന് ഭാരതവും നൈജീരിയയും അന്നത്തെ പോരാട്ടത്തിൽ നിന്ന് പങ്കാളികളായി മുന്നേറുകയാണ്. ജനാധിപത്യത്തിൻ്റെ മാതാവെന്ന നിലയിൽ ഭാരതവും ആഫ്രിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നൈജീരിയയും ജനാധിപത്യത്തിൻ്റെയും വൈവിധ്യത്തിൻ്റെയും ജനസംഖ്യാപരമായ ഊർജത്തിൻ്റെയും ആത്മാവ് പങ്കിടുന്നു. രണ്ട് രാജ്യങ്ങളും നിരവധി ഭാഷകളാലും വ്യത്യസ്തമായ ആചാരങ്ങളാലും സമ്പന്നമാണ്. ഇവിടെ നൈജീരിയയിൽ, ലാഗോസിലെ ജഗന്നാഥൻ, വെങ്കിടേശ്വര ഭഗവാൻ, ഗണപതി ദാദ, കാർത്തികേയ തുടങ്ങിയ ക്ഷേത്രങ്ങൾ സാംസ്കാരിക വൈവിധ്യത്തോടുള്ള ആദരവിൻ്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഇന്ന്, ഞാൻ നിങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ, ഈ പുണ്യസ്ഥലങ്ങൾ നിർമ്മിക്കുന്നതിൽ സഹകരിച്ചതിന് നൈജീരിയൻ സർക്കാരിന് ഭാരതത്തിലെ ജനങ്ങളുടെ പേരിൽ ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

 

സുഹൃത്തുക്കളേ,

ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ വെല്ലുവിളികൾ വളരെ വലുതായിരുന്നു. നമ്മുടെ പൂർവ്വികർ ഈ പ്രതിബന്ധങ്ങളെ മറികടക്കാൻ അക്ഷീണം പ്രയത്നിച്ചു, ഇന്ന് ലോകം ഭാരതത്തിൻ്റെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് സംസാരിക്കുന്നു. അത് സത്യമല്ലേ? ഈ വാർത്ത നിങ്ങളുടെ ചെവിയിൽ എത്തുന്നുണ്ടോ? അങ്ങനെ ചെയ്യുമ്പോൾ, അത് നിങ്ങളുടെ ചുണ്ടുകളിലേക്ക് എത്തുമോ? നിങ്ങളുടെ ചുണ്ടുകളിൽ നിന്ന്, അത് നിങ്ങളുടെ ഹൃദയത്തിൽ സ്ഥിരതാമസമാക്കുന്നുണ്ടോ? ഭാരതത്തിൻ്റെ നേട്ടങ്ങളിൽ നാമെല്ലാം അഭിമാനിക്കുന്നു. പറയൂ, നിങ്ങൾക്കും ആ അഭിമാനം തോന്നുന്നുണ്ടോ? ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ നിങ്ങൾ അഭിമാനം കൊണ്ടായിരുന്നില്ലേ? ആ ദിവസം സ്‌ക്രീനുകളിൽ നോക്കി നിങ്ങളുടെ കണ്ണുകൾ വികസിച്ചില്ലേ? മംഗൾയാൻ ചൊവ്വയിൽ എത്തിയപ്പോൾ അത്  നിങ്ങളിൽ സന്തോഷം നിറച്ചില്ലേ? മെയ്ഡ്-ഇൻ-ഇന്ത്യ ഫൈറ്റർ ജെറ്റ് തേജസ് അല്ലെങ്കിൽ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കാണുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്നില്ലേ? ഇന്ന്, ബഹിരാകാശം, ഉൽപ്പാദനം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഭാരതം ലോകത്തിലെ മുൻനിര രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കുന്നു. നീണ്ട വർഷത്തെ കൊളോണിയൽ ഭരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ദുർബലപ്പെടുത്തിയെന്ന് നമുക്കെല്ലാവർക്കും അറിയാം. നിരവധി വെല്ലുവിളികൾക്കിടയിലും, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 6 ദശകങ്ങളിൽ ഭാരതത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യൺ ഡോളർ കടന്നു. ഇതിന് എത്ര സമയമെടുത്തുവെന്ന് ഓർക്കുന്നുണ്ടോ? ആറ് പതിറ്റാണ്ട്! അതെ, ആറ് പതിറ്റാണ്ട്. ഞാൻ ഇവിടെ വന്നത് പഠിപ്പിക്കാനല്ല, നിങ്ങളെ ഓർമ്മിപ്പിക്കാനാണ്. ഞങ്ങൾ ഇന്ത്യക്കാർ സ്ഥിരപ്രയത്നം ചെയ്തു, ഇപ്പോൾ നമുക്ക് കൈയടി നേടാം. ഓ, നിങ്ങൾ ഇതിനകം കൈയടിച്ചു കഴിഞ്ഞു, പക്ഷേ ഞങ്ങൾ എന്തിനാണ് കൂടുതൽ ഉച്ചത്തിൽ കൈയടിക്കേണ്ടതെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. കഴിഞ്ഞ ദശകത്തിൽ മാത്രം, ഭാരതം അതിൻ്റെ ജിഡിപിയിൽ ഏകദേശം 2 ട്രില്യൺ ഡോളർ കൂട്ടിച്ചേർത്തു. വെറും പത്തുവർഷത്തിനുള്ളിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയായി. ഇന്ന്, ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നിലകൊള്ളുന്നു. അത് ഓർക്കുമോ? ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കുന്നവർ മാത്രമാണ് മഹത്വം കൈവരിക്കുന്നത് എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. നിങ്ങൾ ഇതിനകം തന്നെ വളരെ ദൂരം പോയതിനാൽ തീർച്ചയായും ഇത് നിങ്ങൾക്ക് വിശദീകരിക്കേണ്ടതില്ല. ഇന്ന്, ഭാരതവും അതിൻ്റെ യുവത്വവും അതേ ചൈതന്യത്തോടെ മുന്നേറുകയാണ്, അതുകൊണ്ടാണ് ഭാരതം പുതിയ മേഖലകളിൽ അതിവേഗം കുതിച്ചുയരുന്നത്. 10-15 വർഷം മുമ്പ് "സ്റ്റാർട്ടപ്പ്" എന്ന പദം നിങ്ങൾ കേട്ടിട്ടുണ്ടാകില്ല. ഒരിക്കൽ, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ ഒരു സമ്മേളനം സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പുകളിൽ നിന്നും അതിൽ പങ്കെടുത്തത് 8-10 പേർ മാത്രമാണ്; ബാക്കിയുള്ളവർ സ്റ്റാർട്ടപ്പുകൾ എന്താണെന്ന് മനസ്സിലാക്കാൻ മാത്രമായിരുന്നു സമ്മേളനത്തിനെത്തിയത്. ബംഗാളിൽ നിന്നുള്ള ഒരു യുവതി തൻ്റെ അനുഭവം പങ്കുവയ്ക്കാൻ എഴുന്നേറ്റു, ഈ പുതിയ ലോകം എന്താണെന്ന് ഞാൻ വിശദീകരിക്കേണ്ടതുണ്ട്. അവൾ നന്നായി പഠിച്ചു, നല്ല ജോലിക്ക് അർഹയായിരുന്നു, സുഖ ജീവിതം നയിക്കുന്നു. എന്നിട്ടും അവൾ എല്ലാം ഉപേക്ഷിച്ചു. അവൾ തൻ്റെ യാത്ര വിശദീകരിച്ചു. ഒരു സംരംഭം തുടങ്ങാൻ തൻ്റെ ജോലി ഉൾപ്പെടെ എല്ലാം ഉപേക്ഷിച്ചുവെന്ന് അവൾ തൻ്റെ ഗ്രാമത്തിൽ പോയി അമ്മയോട് പറഞ്ഞു. അവളുടെ അമ്മ ഞെട്ടലോടെ പ്രതികരിച്ചു, 'മഹാവിനാശ്' (വലിയ നാശം) എന്ന് ആക്രോശിച്ചു. എന്നാൽ ഇന്ന്, ഈ തലമുറ അവരുടെ കംഫർട്ട് സോണുകൾ ഉപേക്ഷിച്ച് ഒരു പുതിയ ഭാരതത്തിനായി നവീകരിക്കപ്പെടാൻ തീരുമാനിച്ചു, അതിൻ്റെ ഫലങ്ങൾ അതിശയകരമാണ്. ഭാരതത്തിൽ ഇപ്പോൾ 1.5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഒരു കാലത്ത് അമ്മമാർ മഹാവിനാശ് എന്ന് വിളിച്ചിരുന്ന "സ്റ്റാർട്ടപ്പ്" എന്ന വാക്ക് ഇപ്പോൾ "മഹാവികാസ്" (വലിയ വികസനം) ആയി മാറിയിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഭാരതം 100 യൂണികോണുകൾക്ക് ജന്മം നൽകി. എന്നത് 8,000 മുതൽ 10,000 കോടി രൂപ വരെ മൂല്യമുള്ള ഒരു കമ്പനിയാണ് യൂണികോൺ. ഭാരതത്തിലെ യുവാക്കൾ നിർമ്മിച്ച അത്തരം നൂറിലധികം കമ്പനികൾ ഇപ്പോൾ ഭാരതത്തിൻ്റെ സ്റ്റാർട്ടപ്പ് സംസ്കാരത്തിൻ്റെ പതാക വാഹകരാണ്. എന്തുകൊണ്ടാണിത് സംഭവിച്ചത്? ഇതെങ്ങനെയാണ് ഉണ്ടായത്? ഭാരതം അതിൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്നതാണ് അതിന്റെ കാരണം.

 

സുഹൃത്തുക്കളേ,

മറ്റൊരു ഉദാഹരണം പറയാം. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമായ സേവന മേഖലയുടെ പേരിൽ ഭാരതം ദീർഘകാലമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷെ നാം അതിൽ മാത്രം തൃപ്തരായിരുന്നില്ല. നമ്മുടെ കംഫർട്ട് സോണിനപ്പുറം മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിക്കുകയും ഭാരതത്തെ ഒരു ലോകോത്തര ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്തു. നമ്മുടെ നിർമ്മാണ വ്യവസായം ഞങ്ങൾ വളരെയധികം വിപുലീകരിച്ചു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ പട്ടികയിൽ ഭാരതം സ്ഥാനം പിടിക്കുന്നു, പ്രതിവർഷം 30 കോടി മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നു - നൈജീരിയ‌‌യ്ക്ക് ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണിത്. കഴിഞ്ഞ ദശകത്തിൽ, നമ്മുടെ മൊബൈൽ ഫോൺ കയറ്റുമതി 75 മടങ്ങ് വർധിച്ചു. അതുപോലെ, നമ്മുടെ പ്രതിരോധ കയറ്റുമതി ഇതേ കാലയളവിൽ ഏകദേശം 30 മടങ്ങ് വർദ്ധിച്ചു. ഇന്ന് ഞങ്ങൾ 100-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു.

സുഹൃത്തുക്കളേ,

ബഹിരാകാശ വ്യവസായത്തിലെ ഭാരതത്തിൻ്റെ നേട്ടങ്ങൾ ലോകം ശ്രദ്ധിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യക്കാരെ ഉടൻ ബഹിരാകാശത്തേക്ക് അയക്കാനുള്ള ആഗ്രഹം ഭാരതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഭാരതം ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഒരുക്കത്തിലുമാണ്.

 

സുഹൃത്തുക്കളേ,

നമ്മുടെ കംഫർട്ട് സോൺ വിടുക, നവീകരിക്കപ്പെടുക, പുതിയ പാതകൾ തുറക്കുക എന്നിവ ഭാരതത്തിൻ്റെ സ്വഭാവ സവിശേഷതകളായി മാറിയിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ 25 കോടി ജനങ്ങളെ നമ്മൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ദാരിദ്ര്യത്തിലെ ഈ വൻ ഇടിവ് ലോകത്തിന് പ്രചോദനാത്മകമായ ഒരു ഉദാഹരണമായി വർത്തിക്കുന്നു, ഭാരതത്തിന് അത് ചെയ്യാൻ കഴിയുമെങ്കിൽ മറ്റുള്ളവർക്കും കഴിയും എന്ന പ്രതീക്ഷ ജനിപ്പിക്കുന്നു. പുതിയ ആത്മവിശ്വാസത്തോടെ ഭാരതം വികസനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. നാം സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുന്ന 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. സുഖമായി വിരമിക്കുവാനും പിന്നീടുള്ള വർഷങ്ങളിൽ സുഖമായി ജീവിക്കുവാനും ആഗ്രഹിക്കുന്ന നിങ്ങളിൽ ഉള്ളവർക്കായി, നിങ്ങളുടെ ഭാവിക്ക് വേണ്ടി ഞാൻ ഇപ്പോൾ അടിത്തറ പാകുകയാണെന്ന് അറിയുക. 2047-ലെ ആ മഹത്തായ ദർശനത്തിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വികസിതവും ഗംഭീരവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരനും കൂട്ടായി പരിശ്രമിക്കുകയാണ്. ഇവിടെ നൈജീരിയയിൽ താമസിക്കുന്ന നിങ്ങൾ പോലും ഈ ദൗത്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സുഹൃത്തുക്കളേ,

വളർച്ച, സമാധാനം, അഭിവൃദ്ധി, ജനാധിപത്യം തുടങ്ങിയ മേഖലകളിൽ ഭാരതം ലോകത്തിന് പ്രതീക്ഷയുടെ പ്രകാശഗോപുരമായി ഉയർന്നു. നിങ്ങൾ എവിടെ പോയാലും ആളുകൾ നിങ്ങളെ ബഹുമാനത്തോടെയാണ് കാണുന്നത്. അത് സത്യമല്ലേ? സത്യസന്ധത പുലർത്തുക, നിങ്ങൾ എന്താണ് അനുഭവിക്കുന്നത്? നിങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് പറയുമ്പോൾ - നിങ്ങൾ അതിനെ ഇന്ത്യ, ഹിന്ദുസ്ഥാൻ, അല്ലെങ്കിൽ ഭാരതം എന്ന് വിളിച്ചാലും - നിങ്ങളുടെ കൈ പിടിച്ചാൽ അവർക്ക് ശക്തി ലഭിക്കും വിധം ആളുകൾക്ക് ഒരു ഊർജ്ജവും നിങ്ങളോട് ഒരു ബന്ധവും തോന്നുന്നു,  

സുഹൃത്തുക്കളേ,

ലോകത്ത് എവിടെയും ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം, ആഗോള സഖ്യകക്ഷി (വിശ്വ-ബന്ധു) എന്ന നിലയിലുള്ള നമ്മുടെ പങ്ക് സ്വീകരിച്ചുകൊണ്ട് ഇന്ത്യ ആദ്യ പ്രതികരണത്തിന് തയ്യാറാണ്. കൊറോണ വൈറസ് മഹാമാരിയുടെ കാലത്തെ അരാജകത്വം നിങ്ങൾ ഓർമ്മിച്ചേക്കാം. ലോകം പ്രക്ഷുബ്ധമായിരുന്നു, എല്ലാ രാജ്യങ്ങളും വാക്സിൻ ക്ഷാമത്തിൽ മുഴുകി. ആ നിർണായക നിമിഷത്തിൽ, കഴിയുന്നത്ര രാജ്യങ്ങളുമായി വാക്സിനുകൾ പങ്കിടാൻ ഭാരതം തീരുമാനിച്ചു. ഇത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെ ഭാഗമാണ്, ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. തൽഫലമായി, ഭാരതം വാക്സിൻ ഉത്പാദനം വർധിപ്പിക്കുകയും നൈജീരിയ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുകയും ചെയ്തു. ഇത് ചെറിയ നേട്ടമല്ല. ഈ പരിശ്രമങ്ങൾക്ക് നന്ദി, ഇതിലൂടെ നൈജീരിയ ഉൾപ്പെടെ പല ആഫ്രിക്കൻ രാജ്യങ്ങളിലും എണ്ണമറ്റ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

 

സുഹൃത്തുക്കളേ,

'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നതിലാണ് ഇന്നത്തെ ഭാരതം നിലകൊളളുന്നത്. നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കയെ ഭാവി വികസനത്തിനുള്ള ഒരു പ്രധാന മേഖലയായാണ് ഞാൻ കാണുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം ആഫ്രിക്കയിലുടനീളം 18 പുതിയ എംബസികൾ ഭാരതം തുറന്നിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ആഗോള വേദിയിൽ ആഫ്രിക്കയുടെ ശബ്ദം വർധിപ്പിക്കാൻ ഭാരതവും അശ്രാന്ത പരിശ്രമം നടത്തി. കഴിഞ്ഞ വർഷം ഭാരതം ആദ്യമായി G20 യുടെ അധ്യക്ഷസ്ഥാനം വഹിച്ചതാണ് ഇതിൻ്റെ പ്രധാന ഉദാഹരണം. ആഫ്രിക്കൻ യൂണിയൻ ഒരു സ്ഥിരാംഗമാകാൻ ഞങ്ങൾ കാര്യമായ ശ്രമങ്ങൾ നടത്തി, അതിൽ ഞങ്ങൾ വിജയിച്ചു. എല്ലാ ജി 20 അംഗരാജ്യങ്ങളും ഭാരതത്തിൻ്റെ സംരംഭത്തെ പൂർണമായി പിന്തുണച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഭാരതത്തിൻ്റെ ക്ഷണപ്രകാരം, ആദരണീയമായ അതിഥി രാഷ്ട്രമായി നൈജീരിയ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. പ്രസിഡൻ്റ് ടിനുബു അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനങ്ങളിൽ ഒന്ന് ഭാരതത്തിലേക്ക് ആയിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യത്തെ നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം.

സുഹൃത്തുക്കളേ,

നിങ്ങളിൽ പലരും ആഘോഷങ്ങൾ, ഉത്സവങ്ങൾ, സന്തോഷത്തിൻ്റെയും ദുഃഖത്തിൻ്റെയും സമയങ്ങൾ എന്നിവയ്ക്കായി കുടുംബത്തോടൊപ്പം ഇടയ്ക്കിടെ ഭാരതത്തിലേക്ക് യാത്രചെയ്യുന്നു. നിങ്ങളുടെ ബന്ധുക്കൾ പലപ്പോഴും ഭാരതത്തിൽ നിന്ന് വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യാറുണ്ട്. ഇപ്പോൾ, നിങ്ങളുടെ കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിൽ, ഞാൻ ഇവിടെ നേരിട്ട് വന്നിട്ടുണ്ട്. നിങ്ങൾക്കായി ഒരു പ്രത്യേക ക്ഷണമുണ്ട്. അടുത്ത വർഷം ജനുവരിയിൽ ഭാരതം പ്രധാന ഉത്സവങ്ങളുടെ ഒരു പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കും. എല്ലാ വർഷവും ജനുവരി 26 ന് ഞങ്ങൾ ഡൽഹിയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ജനുവരി രണ്ടാം വാരത്തിൽ, പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കും, ഇത്തവണ അത് ഒഡീഷയിൽ ജഗന്നാഥൻ്റെ വിശുദ്ധ പാദങ്ങളിലാണ് ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ഈ അവസരത്തിൽ ഒത്തുകൂടും. കൂടാതെ, ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ 45 ദിവസം പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടക്കും. ഇത് സംഭവങ്ങളുടെ ഒരു അത്ഭുതകരമായ വിന്യാസമാണ്, നിങ്ങൾക്ക് ഭാരതം സന്ദർശിക്കാൻ പറ്റിയ സമയമാണിത്. ഭാരതത്തിൻ്റെ ചൈതന്യം അനുഭവിക്കാൻ വരാനും നിങ്ങളുടെ കുട്ടികളെ കൊണ്ടുവരാനും നിങ്ങളുടെ നൈജീരിയൻ സുഹൃത്തുക്കളെ ക്ഷണിക്കാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രയാഗ്‌രാജ് അയോധ്യയ്ക്കടുത്താണ്, കാശിക്കും അധികം ദൂരമില്ല. കുംഭമേളയ്‌ക്കായി നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, ഈ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. കാശിയിൽ പുതുതായി നിർമ്മിച്ച വിശ്വനാഥ് ധാം അതിമനോഹരമാണ്. അയോധ്യയിൽ, 500 വർഷങ്ങൾക്ക് ശേഷം, ഭഗവാൻ ശ്രീരാമന് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ഗംഭീര ക്ഷേത്രം നിർമ്മിക്കപ്പെട്ടു. നിങ്ങൾ അത് കാണണം, നിങ്ങളുടെ കുട്ടികളെ കൊണ്ടുവരണം. പ്രവാസി ഭാരതീയ ദിവസിൽ ആരംഭിക്കുന്ന ഈ യാത്ര, തുടർന്ന് മഹാ കുംഭും തുടർന്ന് റിപ്പബ്ലിക് ദിനവും നിങ്ങൾക്ക് ഒരു അതുല്യമായ 'ത്രിവേണി' ആയിരിക്കും. ഭാരതത്തിൻ്റെ പുരോഗതിയുമായും സമ്പന്നമായ പൈതൃകവുമായും ബന്ധപ്പെടാനുള്ള അസാധാരണ അവസരമാണിത്. നിങ്ങളിൽ പലരും മുമ്പ്, ഒരുപക്ഷേ പലതവണ ഭാരതം സന്ദർശിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാൽ എൻ്റെ വാക്കുകൾ അടയാളപ്പെടുത്തുക; ഈ സന്ദർശനം അവിസ്മരണീയമായ ഓർമ്മകൾ സൃഷ്ടിക്കുകയും വലിയ സന്തോഷം നൽകുകയും ചെയ്യും. ഇന്നലെ എൻ്റെ വരവ് മുതൽ, നിങ്ങളുടെ ഊഷ്മളതയും ആവേശവും സ്നേഹവും അതിരുകടന്നതാണ്. നിങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്, ഞാൻ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്.

എന്നോടൊപ്പം പറയൂ-

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India generated USD 143 million launching foreign satellites since 2015

Media Coverage

India generated USD 143 million launching foreign satellites since 2015
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister engages in an insightful conversation with Lex Fridman
March 15, 2025

The Prime Minister, Shri Narendra Modi recently had an engaging and thought-provoking conversation with renowned podcaster and AI researcher Lex Fridman. The discussion, lasting three hours, covered diverse topics, including Prime Minister Modi’s childhood, his formative years spent in the Himalayas, and his journey in public life. This much-anticipated three-hour podcast with renowned AI researcher and podcaster Lex Fridman is set to be released tomorrow, March 16, 2025. Lex Fridman described the conversation as “one of the most powerful conversations” of his life.

Responding to the X post of Lex Fridman about the upcoming podcast, Shri Modi wrote on X;

“It was indeed a fascinating conversation with @lexfridman, covering diverse topics including reminiscing about my childhood, the years in the Himalayas and the journey in public life.

Do tune in and be a part of this dialogue!”